x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന: "പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ന്‍റെ’ ചാ​ട്ട​യ​ടി വീ​ണ്ടു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്


Published: May 16, 2026 12:27 AM IST | Updated: May 16, 2026 12:27 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ്. പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ൻ വീ​ണ്ടും ജ​ന​ങ്ങ​ളെ ചാ​ട്ട കൊ​ണ്ട​ടി​ച്ചു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റി​നു പൊ​തു​ജ​ന​ങ്ങ​ൾ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​പ്പോ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷ​മു​ണ്ടാ​യ വി​ല​വ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ട്ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ് സിം​ഗ് സൂ​ർ​ജേ​വാ​ല​യും സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ചു.

2014 മേ​യ് 26 ന് ​പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 71.41 രൂ​പ​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 97.70 രൂ​പ​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ വി​ല 63 ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നും ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ 67 ശ​ത​മാ​നം വി​ല​വ​ർ​ധ​ന​യു​ണ്ടാ​യ ഓ​സ്ട്രേ​ലി​യ​യ​യ്ക്ക് തൊ​ട്ടു​താ​ഴെ​യാ​ണി​തെ​ന്നും കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ചൈ​ന​യി​ൽ 54 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ൽ 36 ശ​ത​മാ​ന​വും ബം​ഗ്ലാ​ദേ​ശി​ൽ 35 ശ​ത​മാ​ന​വു​മാ​ണ് പെ​ട്രോ​ൾ വി​ല വ​ർ​ധ​ന.

മോ​ദി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നി​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും അ​നാ​വ​ശ്യ തീ​രു​വ ചു​മ​ത്തി ഏ​ക​ദേ​ശം 43 ല​ക്ഷം കോ​ടി രൂ​പ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​വ​ർ​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ര​ണ്‍​ദീ​പ് സിം​ഗ് സൂ​ർ​ജേ​വാ​ല ആ​രോ​പി​ച്ചു.

2014 മു​ത​ൽ 2025 വ​രെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് ശ​രാ​ശ​രി 19.70 രൂ​പ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 15.50 രൂ​പ​യും എ​ക്സൈ​സ് തീ​രു​വ ചു​മ​ത്തി​യെ​ന്നും എ​ക്സൈ​സ് തീ​രു​വ 21 ത​വ​ണ മാ​റ്റു​ക​യും 12 ത​വ​ണ വ​ർ​ധി​പ്പി​ച്ചെ​ന്നും സൂ​ർ​ജേ​വാ​ല പ​റ​ഞ്ഞു.

Tags : Congress 'money man's whip Fuel price hike

Recent News

Corehub Up