Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas Shortage

Idukki

അ​ടി​മാ​ലി മേ​ഖ​ല​യി​ൽ പാ​ച​ക​വാ​ത​ക​ക്ഷാ​മം രൂ​ക്ഷം: ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹാ​ര​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ

ചെ​റു​തോ​ണി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ പാ​ച​ക​വാ​ത​ക​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ര​ണ്ട​ര മാ​സ​മാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​യി​ൽ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടു​മ്പോ​ഴും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ക​യാ​ണ്. ബു​ക്കിം​ഗ് ന​ട​ത്തി​യാ​ലും സി​ല​ണ്ട​ർ ല​ഭി​ക്കാ​ത്ത അ​വ​സ​സ്ഥ​യാ​ണ്. വി​ഷ​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട​തോ​ടെ അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്താ​നി​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചു.

അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഗ്യാ​സ് വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. അ​ടി​മാ​ലി, പ​ള്ളി​വാ​സ​ൽ, ബൈ​സ​ൺ​വാ​ലി, കൊ​ന്ന​ത്ത​ടി, മാ​ങ്കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. 40 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​നി​ന്നു വ​രെ ടാ​ക്സി വി​ളി​ച്ച് അ​ടി​മാ​ലി​യി​ലെ പാ​ച​ക​വാ​ത​ക വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട് ഉ​പ​യോ​ക്താ​ക്ക​ൾ. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ൻ​പി​ൽ കാ​ത്തു​നി​ന്നാ​ലും പ​ല​ർ​ക്കും സി​ല​ണ്ട​ർ ല​ഭി​ക്കാ​റി​ല്ലെ​ന്നാ​ണ് പ​രാ​തി.

ക​ല്ലാ​ർ, കു​രി​ശു​പാ​റ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം മൂ​ലം ഒ​ടി​പി ല​ഭി​ക്കാ​ത്ത​തും വി​ത​ര​ണ​ക്കാ​രും ഉ​പ​യോ​ക്താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. പ്ര​ശ്ന​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ടു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​നി​ധി സം​ഘം ക​ള​ക്ട​റെ​ക​ണ്ട​ത്. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ജി​ല്ലാ ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ബി​ജു, അം​ഗ​ങ്ങ​ളാ​യ മാ​ക്സി​ൻ ആ​ന്‍റ​ണി, തു​ള​സി ഭാ​യി, അ​ൻ​സാ​രി ബാ​ബു കൊ​ന്ന​ക്ക​ൽ, ഉ​ഷാ രാ​മ​കൃ​ഷ്ണ​ൻ, അ​മ്പി​ളി സ​ലീ​ല​ൻ, ഷേ​ർ​ളി ജോ​ർ​ജ്, ഷീ​ബ കോ​ശി എ​ന്നി​വ​രാ​ണ് ക​ള​ക്ട​റെ​ക​ണ്ട് പ​രാ​തി ന​ൽ​കി​യ​ത്.

Kerala

വീട്ടിലെ കുഴൽക്കിണർ ഖനിയായി; ഈ അടുക്കളയിൽ പാ​ച​ക​വാ​ത​ക ക്ഷാ​മം ഇല്ലേയില്ല!

ആ​ല​പ്പു​ഴ: ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും ബാ​ധി​ക്കാ​തെ ഗ്യാ​സ് എ​രി​യു​ന്ന അ​ടു​ക്ക​ള​യു​ണ്ട് ആ​റാ​ട്ടു​വ​ഴി​യി​ൽ. ആ​റാ​ട്ടു​വ​ഴി സി​ഖ് ജം​ഗ്ക്ഷ​നു സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മേ​ശ​ൻ-​ര​ത്ന​മ്മ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണു 2011 മു​ത​ൽ സ്വ​യം പ​ര്യാ​പ്ത​മാ​യ പ്ര​കൃ​തി​വാ​ത​കം ല​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ 15 വ​ർ​ഷ​മാ​യി ഗ്യാ​സ് സ്റ്റൗ ​എ​രി​യു​ന്ന​ത് ഒ​രു രൂ​പ ചെ​ല​വി​ല്ലാ​തെ​യാ​ണ്.

ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും കാ​ര​ണം ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി പ​ല അ​ടു​ക്ക​ള​ക​ളി​ലും തീ ​അ​ണ​ഞ്ഞ​പ്പോ​ളും ഈ ​വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് അ​ടു​പ്പു​ക​ൾ ത​ട​സ​മി​ല്ലാ​തെ ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ വീ​ട് പ​ണി​ത ശേ​ഷം 2011 ന​വം​ബ​ർ ഏ​ഴി​ന് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഈ ​സൗ​ഭാ​ഗ്യം ര​ത്ന​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ല​ഭി​ച്ച​ത്.

വീ​ട്ടി​ൽ അ​ഞ്ച് മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഒ​രു കു​ഴ​ൽ​ക്കി​ണ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​രു​ന്ന​തു ക​ല​ങ്ങി​യ വെ​ള്ള​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് 20 മീ​റ്റ​ർ ആ​ഴ​ത്തി​ൽ പു​തി​യ​തൊ​ന്നു കു​ഴി​ച്ച​ത്. എ​ന്നാ​ൽ, കു​ഴി​യി​ൽ​നി​ന്നു പ്ര​കൃ​തി​വാ​ത​ക​മാ​ണു പു​റ​ത്തേ​ക്കു​വ​ന്ന​ത്. പൈ​പ്പ് ഊ​രി​യെ​ടു​ത്ത ശേ​ഷം വെ​ൽ​ഡ് ചെ​യ്യാ​ൻ തീ ​ക​ത്തി​ച്ച​പ്പോ​ൾ പെ​ട്ടെ​ന്നു തീ ​പ​ട​ർ​ന്നു. ഒ​രാ​ഴ്ച​യോ​ളം ആ ​തീ അ​ണ​ഞ്ഞി​ല്ല.

ഭൂ​ജ​ല വ​കു​പ്പി​ൽ​നി​ന്നും എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽനി​ന്നു​മെ​ല്ലാം വി​ദ​ഗ്‌​ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇതു പ്ര​കൃ​തി​വാ​ത​ക​മാ​ണെ​ന്നും പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​റി​യി​ച്ചു. അ​ങ്ങ​നെ കു​ഴ​ൽ വ​ഴി വാ​ത​കം അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ത്തി​ച്ചു. കു​ഴി​ക്കു സ​മീ​പം പു​തി​യൊ​രു അ​ടു​ക്ക​ള​കെ​ട്ടി കു​ഴി​യു​ടെ മു​ക​ൾ ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തു. വാ​ത​ക​ത്തി​ന്‍റെ വ​ര​വ് നി​യ​ന്ത്രി​ക്കാ​ൻ പൈ​പ്പി​ൽ റ​ഗു​ലേ​റ്റ​റും സ്ഥാ​പി​ച്ചു.

അ​തി​ശ​ക്ത‌​മാ​യ മ​ഴ​ക്കാ​ല​ത്തു പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ അ​ള​വ് നേ​രി​യ തോ​തി​ൽ കു​റ​യു​മെ​ങ്കി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നതോ​ടെ ഗ്യാ​സ് ല​ഭ്യ​ത​യും പൂ​ർ​വ​സ്ഥി​തി പ്രാ​പി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ ഈ ​സ​മ​യ​ങ്ങ​ളി​ൽ ഒ​രു എ​ൽ​പി​ജി സി​ലി​ണ്ട​ർ ക​രു​തി​വ​യ്ക്കു​മെ​ന്നും ര​ത്ന​മ്മ പ​റ​യു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പെ​ടു​ത്ത സി​ലി​ണ്ട​ർ അ​ന​ങ്ങാ​തെ വീ​ട്ടി​ലി​രി​പ്പു​ണ്ട്.

ഈ ​മേ​ഖ​ല​യി​ൽ ഭൂ​ഗ​ർ​ഭ​ത്തി​ൽ പ്ര​കൃ​തി​വാ​ത​കം ഉണ്ടെന്നും കു​ഴി​ച്ച​പ്പോ​ൾ ഈ ​വാ​ത​കം പു​റ​ത്തേ​ക്കു വ​ന്ന​താ​കാ​മെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

District News

പാ​ച​ക​വാ​ത​കക്ഷാ​മം: പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി​

തൊ​ടു​പു​ഴ: പാ​ച​കവാ​ത​കക്ഷാ​മംമൂ​ലം അ​ട​ച്ചു​പൂ​ട്ടി​യ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​ന്ന​തി​നും തൊ​ഴി​ലു​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വി​ത​മാ​ര്‍​ഗം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. തൊ​ടു​പു​ഴ ബ​സ്‌സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തുനി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധിസ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.

കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്.​ അ​ജി പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ്, വ​നി​താ വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​യ സു​നി​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഷാ​ജി, പി.​എം. ​ജോ​ണ്‍, പി.​കെ.​ മോ​ഹ​ന​ന്‍, ഗി​രീ​ഷ്കു​മാ​ര്‍, പി.​ജെ.​ ജോ​സ്, ഷാ​ജി തേ​ക്ക​ടി ക​ഫെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം; സ​മ​ര​ത്തി​നൊ​രു​ങ്ങി ഹോ​ട്ട​ൽ സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ഹോ​ട്ട​ൽ സം​ഘ​ട​ന. സം​സ്ഥാ​ന​ത്തു​ട​നീ​ളം തി​ങ്ക​ളാ​ഴ്ച ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

ഹോ​ട്ട​ലു​ക​ളെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ച​ക​വാ​ത​കം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. വ്യാ​ഴാ​ഴ്ച ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു.

പാ​ച​ക​വാ​ത​ക ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ​യും ഇ​ത് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ക്കു​ന്ന​ത്.

Latest News

Corehub Up