x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക ക്ഷാ​മം: പ്ര​തി​ഷേ​ധ ധ​ര്‍​ണ​യു​മാ​യി ഹോ​ട്ട​ലു​ട​മ​ക​ള്‍


Published: April 3, 2026 12:51 AM IST | Updated: April 3, 2026 12:51 AM IST

കെ​എ​ച്ച്ആ​ര്‍​എ പ്ര​തി​ഷേ​ധ ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഘു​വീ​ര്‍ പൈ ​ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ പാ​ച​ക​വാ​ത​ക​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഘു​വീ​ര്‍ പൈ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്യാ​സ് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ ആ​വ​ര്‍​ത്തി​ച്ച് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഹോ​ട്ട​ലു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സി​ലി​ണ്ട​റു​ക​ള്‍ ഇ​പ്പോ​ഴും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ത​ര​ണ​ക്കാ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം മൂ​ലം പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി പാ​ച​ക​വാ​ത​ക ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. പാ​ച​ക​വാ​ത​ക​ക്ഷാ​മം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​മ​രം കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. ക​രീം ബേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ന്‍, ഹ​മീ​ദ് കു​ളി​യ​ങ്കാ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Gas shortage nattuvishesham local news

Recent News

Corehub Up