x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടിലെ കുഴൽക്കിണർ ഖനിയായി; ഈ അടുക്കളയിൽ പാ​ച​ക​വാ​ത​ക ക്ഷാ​മം ഇല്ലേയില്ല!

എ​ബി​ലി​ൻ കെ. ​എ​ബ്ര​ഹാം
Published: March 20, 2026 07:29 AM IST | Updated: March 20, 2026 01:44 PM IST

മുറ്റത്തുനിന്നു ലഭിക്കുന്ന പ്രകൃതിവാതകം ഉപയോഗിച്ച് രത്നമ്മ പാചകത്തിൽ.

ആ​ല​പ്പു​ഴ: ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും ബാ​ധി​ക്കാ​തെ ഗ്യാ​സ് എ​രി​യു​ന്ന അ​ടു​ക്ക​ള​യു​ണ്ട് ആ​റാ​ട്ടു​വ​ഴി​യി​ൽ. ആ​റാ​ട്ടു​വ​ഴി സി​ഖ് ജം​ഗ്ക്ഷ​നു സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മേ​ശ​ൻ-​ര​ത്ന​മ്മ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണു 2011 മു​ത​ൽ സ്വ​യം പ​ര്യാ​പ്ത​മാ​യ പ്ര​കൃ​തി​വാ​ത​കം ല​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ 15 വ​ർ​ഷ​മാ​യി ഗ്യാ​സ് സ്റ്റൗ ​എ​രി​യു​ന്ന​ത് ഒ​രു രൂ​പ ചെ​ല​വി​ല്ലാ​തെ​യാ​ണ്.

ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും കാ​ര​ണം ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി പ​ല അ​ടു​ക്ക​ള​ക​ളി​ലും തീ ​അ​ണ​ഞ്ഞ​പ്പോ​ളും ഈ ​വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് അ​ടു​പ്പു​ക​ൾ ത​ട​സ​മി​ല്ലാ​തെ ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ വീ​ട് പ​ണി​ത ശേ​ഷം 2011 ന​വം​ബ​ർ ഏ​ഴി​ന് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഈ ​സൗ​ഭാ​ഗ്യം ര​ത്ന​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ല​ഭി​ച്ച​ത്.

വീ​ട്ടി​ൽ അ​ഞ്ച് മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഒ​രു കു​ഴ​ൽ​ക്കി​ണ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​രു​ന്ന​തു ക​ല​ങ്ങി​യ വെ​ള്ള​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് 20 മീ​റ്റ​ർ ആ​ഴ​ത്തി​ൽ പു​തി​യ​തൊ​ന്നു കു​ഴി​ച്ച​ത്. എ​ന്നാ​ൽ, കു​ഴി​യി​ൽ​നി​ന്നു പ്ര​കൃ​തി​വാ​ത​ക​മാ​ണു പു​റ​ത്തേ​ക്കു​വ​ന്ന​ത്. പൈ​പ്പ് ഊ​രി​യെ​ടു​ത്ത ശേ​ഷം വെ​ൽ​ഡ് ചെ​യ്യാ​ൻ തീ ​ക​ത്തി​ച്ച​പ്പോ​ൾ പെ​ട്ടെ​ന്നു തീ ​പ​ട​ർ​ന്നു. ഒ​രാ​ഴ്ച​യോ​ളം ആ ​തീ അ​ണ​ഞ്ഞി​ല്ല.

ഭൂ​ജ​ല വ​കു​പ്പി​ൽ​നി​ന്നും എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽനി​ന്നു​മെ​ല്ലാം വി​ദ​ഗ്‌​ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇതു പ്ര​കൃ​തി​വാ​ത​ക​മാ​ണെ​ന്നും പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​റി​യി​ച്ചു. അ​ങ്ങ​നെ കു​ഴ​ൽ വ​ഴി വാ​ത​കം അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ത്തി​ച്ചു. കു​ഴി​ക്കു സ​മീ​പം പു​തി​യൊ​രു അ​ടു​ക്ക​ള​കെ​ട്ടി കു​ഴി​യു​ടെ മു​ക​ൾ ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തു. വാ​ത​ക​ത്തി​ന്‍റെ വ​ര​വ് നി​യ​ന്ത്രി​ക്കാ​ൻ പൈ​പ്പി​ൽ റ​ഗു​ലേ​റ്റ​റും സ്ഥാ​പി​ച്ചു.

അ​തി​ശ​ക്ത‌​മാ​യ മ​ഴ​ക്കാ​ല​ത്തു പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ അ​ള​വ് നേ​രി​യ തോ​തി​ൽ കു​റ​യു​മെ​ങ്കി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നതോ​ടെ ഗ്യാ​സ് ല​ഭ്യ​ത​യും പൂ​ർ​വ​സ്ഥി​തി പ്രാ​പി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ ഈ ​സ​മ​യ​ങ്ങ​ളി​ൽ ഒ​രു എ​ൽ​പി​ജി സി​ലി​ണ്ട​ർ ക​രു​തി​വ​യ്ക്കു​മെ​ന്നും ര​ത്ന​മ്മ പ​റ​യു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പെ​ടു​ത്ത സി​ലി​ണ്ട​ർ അ​ന​ങ്ങാ​തെ വീ​ട്ടി​ലി​രി​പ്പു​ണ്ട്.

ഈ ​മേ​ഖ​ല​യി​ൽ ഭൂ​ഗ​ർ​ഭ​ത്തി​ൽ പ്ര​കൃ​തി​വാ​ത​കം ഉണ്ടെന്നും കു​ഴി​ച്ച​പ്പോ​ൾ ഈ ​വാ​ത​കം പു​റ​ത്തേ​ക്കു വ​ന്ന​താ​കാ​മെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

Tags : fire Kitchen Strait of Hormuz gas shortage

Recent News

Corehub Up