Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grand Welcome

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് മാ​​​ഡ്രി​​​ഡി​​​ൽ ഉജ്വല വ​​​ര​​​വേ​​​ല്പ്

മാ​​​ഡ്രി​​​ഡ്: ഏ​​​ഴു ദി​​​വ​​​സ​​​ത്തെ സ്പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​ഡ്രി​​​ഡി​​​ലെ​​​ത്തി​​​യ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് പ്രൗ​​​ഢ​​​ഗം​​​ഭീ​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണം.

ഇ​​​ന്ന​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം രാ​​​വി​​​ലെ 10.30 ഓ​​​ടെ മാ​​​ഡ്രി​​​ഡി​​​ലെ അ​​​ഡോ​​​ൾ​​​ഫോ സ്വാ​​​ര​​​സ് മാ​​​ഡ്രി​​​ഡ് ബ​​​രാ​​​ഹാ​​​സ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യെ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ​​​യും രാ​​​ജ്യ​​​ത്തെ പ്രോ​​​ട്ടകോൾ മേ​​​ധാ​​​വി​​​യും വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റി അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്‌​​​തു. തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​യ മാ​​​ർ​​​പാ​​​പ്പ​​​യെ സ്‌​​​പെ​​​യി​​​ൻ രാ​​​ജാ​​​വ് ഫി​​​ലി​​​പ്പ് ആ​​​റാ​​​മ​​​നും ലെ​​​റ്റീ​​​ഷ്യ രാ​​​ജ്ഞി​​​യും ചേ​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ച്ചു.

ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ​​​യാ​​ണു മാ​​​ർ​​​പാ​​​പ്പ​​​യെ വ​​​ര​​​വേ​​​റ്റ​​​ത്. ചു​​​വ​​​പ്പു പ​​​ര​​​വ​​​താ​​​നി​​​യി​​​ലൂ​​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ള ടെ​​​ർ​​​മി​​​ന​​​ലി​​​ലേ​​​ക്ക് സ്വീ​​​ക​​​രി​​​ച്ചാ​​​ന​​​യി​​​ച്ച മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ത്ത് അ​​​വി​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ളും വ​​​ത്തി​​​ക്കാ​​​ൻ പ​​​താ​​​കക​​​ൾ കൈ​​​ക​​​ളി​​​ലേ​​​ന്തി കാ​​​ത്തു​​​നി​​​ൽ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. ചി​​​ല കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ടു​​​ത്തെ​​​ത്തി അ​​​വ​​​രു​​​ടെ ശി​​​ര​​​സി​​​ൽ കൈ​​​വ​​​ച്ച് പ്രാ​​​ർ​​​ഥി​​​ക്കാ​​​നും മാ​​​ർ​​​പാ​​​പ്പ സ​​​മ​​​യം ക​​​ണ്ടെ​​​ത്തി.

12 വ​​​രെ ന​​​ട​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ മാ​​​ഡ്രി​​​ഡി​​​നു പു​​​റ​​​മെ, ബാ​​​ഴ്സ​​​ലോ​​​ണ, കാ​​​ന​​​റി ദ്വീ​​​പു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നാ​​​ലി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​ക​​​ൾ​​​ക്ക് കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കു​​​ക​​​യും 12 പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും.

ചൊ​​​വ്വാ​​​ഴ്ച വ​​​രെ മാ​​​ഡ്രി​​​ഡി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മാ​​​ർ​​​പാ​​​പ്പ അ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്ക് യാ​​​ത്ര​​​യാ​​​കും. അ​​​വി​​​ടെ ബു​​ധ​​നാ​​ഴ്ച വ​​രെ വ്യത്യസ്ത ചടങ്ങുകളിൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മാ​​​ർ​​​പാ​​​പ്പ അ​​​ന്നേ​​​ദി​​​വ​​​സം മോ​​​ണ്ട്സെ​​​റാ​​​റ്റും സ​​​ന്ദ​​​ർ​​​ശി​​​ക്കും.

11ന് ​​​രാ​​​വി​​​ലെ ക​​​നേ​​​റി ദ്വീ​​​പു​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട ഗ്രാ​​​ൻ ക​​​നേ​​​റി​​​യ​​​യി​​​ലേ​​​ക്ക് യാ​​​ത്ര​​​യാ​​​കും. 12ന് ​​​തെ​​​നെ​​​റീ​​​ഫ് ദ്വീ​​​പി​​​ലെ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ റോ​​​മി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.

2011 ൽ ​​​ബ​​​ന​​​ഡി​​​ക്‌​​​ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 15 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റ​​​മാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ സ്‌​​​പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

NRI

മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ടി​ന് അ​യ​ർ​ല​ൻ​ഡി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ഡ​ബ്ലി​ൻ: സ​ഭ​യു​ടെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​നി​ലെ ഡി​ക്കാ​സ്റ്റ​റി​യു​ടെ പ്രി​ഫ​ക്റ്റും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​ഭി​മാ​ന​വു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ടി​ന് ഡ​ബ്ലി​നി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ക​ർ​ദി​നാ​ൾ പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള ആ​ദ്യ അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ക​ർ​ദി​നാ​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഡ​ബ്ലി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യ ഓ​ലി​യ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തും ക​ർ​ദി​നാ​ളി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ഫാ. ​ബൈ​ജു ക​ണ്ണ​മ്പ​ള്ളി, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ശ​നി​യാ​ഴ്ച പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ദേ​ശീ​യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.

രാ​വി​ലെ 9.45ന് ​നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ജ​പ​മാ​ല​യോ​ടെ തീ​ർ​ഥാ​ട​നാ​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സീ​റോ​മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.

ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ള​മു​ള്ള സീ​റോ​മ​ല​ബാ​ർ വൈ​ദി​ക​ർ എ​ന്നി​വ​ർ തീ​ർ​ഥാ​ട​ന​ത്തി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. രാ​വി​ലെ 10ന് ​നോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ക​ർ​ദി​നാ​ളി​ന് അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വും ന​ൽ​കും.

 

NRI

മാ​ർ തോ​മ​സ് ത​റ​യി​ലി​ന് അ​യ​ർ​ല​ൻ​ഡി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

വാ​ട്ട​ർ​ഫോ​ർ​ഡ്: അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ലി​ന് വാ​ട്ട​ർ​ഫോ​ർ​ഡ് - ലി​സ്‌​മോ​ർ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന​മാ​യ ജോ​ൺ​സ് ഹി​ല്ലി​ൽ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ആ​ർ​ച്ച്ബി​ഷ​പി​നെ വാ​ട്ട​ർ​ഫോ​ർ​ഡ് രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് അ​ൽ​ഫോ​ൺ​സ​സ് ക​ള്ളി​നാ​ൻ സ്വീ​ക​രി​ച്ചു. ലോ​ക​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള ര​ണ്ട് പു​രാ​ത​ന ക്രി​സ്തീ​യ സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി ​കൂ​ടി​ക്കാ​ഴ്ച മാ​റി.

 

NRI

ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി

 

ഡാ​ള​സ്: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ഡാ​ല​സ് ഫോ​ർ​ട്ട്‌വർത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.‌

ഇ​ട​വ​ക വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, മ​ല​യാ​ളി ലേ ​ലീ​ഡ​ർ ഫി​ലി​പ്പ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് എ​പ്പി​സ്കോ​പ്പ​യെ സ്വീ​ക​രി​ച്ചു.

ഞായറാഴ്ച ​രാ​വി​ലെ ഒമ്പതിന് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ന്നു.

തി​ങ്ക​ളാ​ഴ്ച വ​രെ ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഡാ​ളസി​ൽ തു​ട​രും. വി​വി​ധ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യും സ​ഭാ സ​മി​തി​ക​ളു​മാ​യും അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ന്ന ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ശ്വാ​സി​ക​ൾ.

NRI

റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സ്വീ​ക​ര​ണം ന​ല്കി

ല​ണ്ട​ൻ: യു​കെ​യി​ലെ​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വും മ​ന്ത്രി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​നെ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പ്ര​തി​നി​ധി​ക​ൾ ല​ണ്ട​ൻ ഹീ​ത്രു എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യു​കെ ഘ​ട​കം മു​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, മു​ൻ ഓ​ഫീ​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ കൊ​ഴു​വ​നാ​ൽ, സീ​നി​യ​ർ നേ​താ​വും സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ. ജോ​സ​ഫ്, മു​ൻ നാ​ഷ​ണ​ൽ ട്ര​ഷ​ർ ജെ​യ്‌​മോ​ൻ വ​ഞ്ചി​ത്താ​നം, സീ​നി​യ​ർ നേ​താ​വ് ജോ​യ് വ​ള്ളു​വ​ൻ​കോ​ട്, യു​കെ ഘ​ട​കം ഓ​ഫീ​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി ജി​ജോ അ​ര​യ​ത്ത്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടോ​ണി സെ​ബാ​സ്റ്റ്യ​ൻ കാ​വാ​ലം, ജീ​ത്തു പൂ​ഴി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഗ്ലോ​ബ​ൽ ക​മ്മി​റ്റി​ക്കു വേ​ണ്ടി സീ​നി​യ​ർ നേ​താ​വ് സി.​എ. ജോ​സ​ഫും യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്‌ വേ​ണ്ടി സെ​ക്ര ട്ട​റി ജി​ജോ അ​ര​യ​ത്തും സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​ക്ക് വേ​ണ്ടി റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക്കും ബൊ​ക്കെ ന​ല്കി റോ​ഷി അ​ഗ​സ്റ്റി​നെ സ്വീ​ക​രി​ച്ചു.

പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ലെ​സ്റ്റ​റി​ലേ കാ​യ​ൽ റ​സ്റ്റോ​റ​ന്‍റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് റോ​ഷി അ​ഗ​സ്റ്റി​ന് വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ല്കും.

പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​യു​കെ മു​ൻ ട്രെ​ഷ​ർ ജെ​യ്‌​മോ​ൻ വ​ഞ്ചി​ത്താ​ന​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഭാ​ര​വാ​ഹി​ക​ളും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​നു​വ​ൽ മാ​ത്യു - 44 7471 804154, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ - 07737 171244, ജെ​യ്‌​മോ​ൻ വ​ഞ്ചി​ത്താ​നം - +44 7906 578702.

NRI

ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​റ്റ് സി​റ്റി: ‌സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ്‌ - പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര സ​ഭ​യു​ടെ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് കു​വൈ​റ്റ്‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, റ​വ.ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഇ​ട​വ​ക ട്ര​സ്റ്റി ദീ​പ​ക് അ​ല​ക്സ്‌ പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ജേ​ക്കബ് റോ​യ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up