x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ടി​ന് അ​യ​ർ​ല​ൻ​ഡി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: May 8, 2026 10:18 AM IST | Updated: May 8, 2026 10:18 AM IST

ഡ​ബ്ലി​ൻ: സ​ഭ​യു​ടെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​നി​ലെ ഡി​ക്കാ​സ്റ്റ​റി​യു​ടെ പ്രി​ഫ​ക്റ്റും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​ഭി​മാ​ന​വു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ടി​ന് ഡ​ബ്ലി​നി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ക​ർ​ദി​നാ​ൾ പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള ആ​ദ്യ അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ക​ർ​ദി​നാ​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഡ​ബ്ലി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യ ഓ​ലി​യ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തും ക​ർ​ദി​നാ​ളി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ഫാ. ​ബൈ​ജു ക​ണ്ണ​മ്പ​ള്ളി, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ശ​നി​യാ​ഴ്ച പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ദേ​ശീ​യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.

രാ​വി​ലെ 9.45ന് ​നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ജ​പ​മാ​ല​യോ​ടെ തീ​ർ​ഥാ​ട​നാ​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സീ​റോ​മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.

ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ള​മു​ള്ള സീ​റോ​മ​ല​ബാ​ർ വൈ​ദി​ക​ർ എ​ന്നി​വ​ർ തീ​ർ​ഥാ​ട​ന​ത്തി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. രാ​വി​ലെ 10ന് ​നോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ക​ർ​ദി​നാ​ളി​ന് അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വും ന​ൽ​കും.

 

K-Rail Survey

കൊ​ടി​ക​ളും മു​ത്തു​ക്കു​ട​ക​ളും സ്വ​ർ​ണ-​വെ​ള്ളി കു​രി​ശു​ക​ളും മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ​രു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ച് പ്രാ​ർ​ഥ​നാ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ക്ഷി​ണം അ​യ​ർ​ല​ൻഡി​ലെ സീ​റോമ​ല​ബാ​ർ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​സാ​ക്ഷ്യ​മാ​യി മാ​റും.

സ​ഭ​യു​ടെ ഭ​ക്ത​സം​ഘ​ട​ന​ക​ളാ​യ മാ​തൃ​വേ​ദി, പി​തൃ​വേ​ദി, അ​ൾ​ത്താ​ര ബാ​ല​സ​ഖ്യം, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ), സീ​റോമ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (എ​സ്എം​വെെ​എം) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും പ്ര​ദ​ക്ഷി​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കും.

അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് ഈ ​വ​ർ​ഷം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ​വ​ച്ച് ക​ർ​ദി​നാ​ളി​ൽ നി​ന്ന് ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന​തും ച​ട​ങ്ങി​ന്‍റെ ശ്ര​ദ്ധേ​യ ഭാ​ഗ​മാ​കും.

കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലും അ​യ​ർ​ല​ണ്ടി​ലെ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ടി​ലെ​യും ലി​വിം​ഗ് സ​ർ​ട്ട് (എ-​ലെ​വ​ൽ) പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ഞ്ചോ അ​തി​ല​ധി​ക​മോ മ​ക്ക​ളു​ള്ള വ​ലി​യ കു​ടും​ബ​ങ്ങ​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ബൈ​ബി​ൾ ക്വി​സ് നാ​ഷ​ണ​ൽ ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ​യും വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലെ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലെ​യും 38 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ സം​ഗ​മി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

നോ​ക്ക് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​യ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : Mar George Jacob Koovakad Ireland Grand Welcome Knock Pilgrimage

Recent News

Corehub Up