വെള്ളറട : പെരുങ്കടവിള പഞ്ചായത്ത് ചുള്ളിയൂര്‍ വാര്‍ഡും കൃഷിഭവനും കുടുംബശ്രീ ഹരിതം ജെഎല്‍ജി ഗ്രൂപ്പും സംയുക്തമായി നടത്തിയ ജമന്തി കൃഷിയുടെ വിളവെടുപ്പ് നടത്തി. മണലുവിള ജംഗ്ഷനു സമീപം 50 സെന്റ് വസ്തുവില്‍ നട്ട ജമന്തി തൈകളുടെ വിളവെടുപ്പുദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അശ്വതി ശ്രീകുമാര്‍, തത്തിയൂര് വാര്‍ഡ് അംഗം ഷിബ മധു, കൃഷി ഓഫീസര്‍ അദ്രിക, കൃഷി അസിസ്റ്റന്റ് സനല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി, ജമന്തി ഗ്രൂപ്പ് അംഗങ്ങളായ വനജ, സുനി, ശാന്തിനി, സുനിത, ഫ്രാന്‍സിസ്, മണികണ്ഠന്, അമൃത, ബിന്ദു, ഷീബ എന്നിവര്‍ നേതൃത്വം നല്കി.