ബന്ദിപൂകൃഷിയുടെ വിളവെടുപ്പ്
ചാത്തന്നൂര്‍ : ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മട്ടുപ്പാവില്‍ കൃഷി ചെയ്ത ബന്ദിപ്പൂവിന്റെ വിളവെടുപ്പ് മഹോത്സവവും പ്രതിഭാ സംഗമവും ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൃഷിയുടെ സ്പോണ്സര് ആയിരുന്ന സീനിയര്‍ അസിസ്റ്റന്റ്് എ. രാജേഷ്, സ്കൂള്‍ എഫ്ടിഎം ഷിഹാബുദീന്‍ എന്നിവരെ ചടങ്ങില്‍ എംഎല്‍എ ആദരിച്ചു. അഞ്ഞൂറില്പരം ഗ്രോ ബാഗുകളിലായാണ് സ്കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ ബന്ദിപ്പൂ കൃഷി ചെയ്തത്. പിടിഎ പ്രസിഡന്റ് ജി. ബിജു അധ്യക്ഷനായിരുന്നു.
പ്രധാന അധ്യാപിക സി.എസ്. സബീല ബീവി പദ്ധതി വിശദീകരിച്ചു. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, പ്ലസ് ടു, സ്കോളര്‍ഷിപ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ. ആശാറാണി, പഞ്ചായത്ത് അംഗം പി. തങ്കമണി എന്നിവര്‍ ആദരിച്ചു. വി എച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ലിന്‍സി. എല്‍. സ്കറിയ, പിടിഎ എക്സിക്യൂട്ടീവ് മെമ്പര്‍ വി. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡി. പ്രമോദ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. സുഷമ നന്ദിയും പറഞ്ഞു.
Tags : Nattuvisesham DistrictNews DeepikaNews Harvest