ബന്ദിപ്പൂ വിളവെടുപ്പ് റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കറിക്കാട്ടൂർ: സിസിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഹൈടെക് ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. കാർഷികമേഖല സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ ഇടപെടൽ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി. സ്കൂൾ മനേജർ ഫാ. ജോസ് പാറേക്കാട്ടിൽ, പ്രിൻസിപ്പൽ ഡോ. ഷാജി കുര്യാക്കോസ്, ഹൈഡ്മാസ്റ്റർ ഷിനോജ് ജോസഫ്, കൃഷി ഓഫീസർ അരുൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൃഷി വകുപ്പിന്റെയും മണിമല പഞ്ചായത്തിന്റെയും സഹായത്തോടെ വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്താനാണ് ബന്ദിപ്പൂകൃഷി ആരംഭിച്ചത്.