പൊൻകുന്നം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) ഹിരോഷിമാ - നാഗസാക്കി ദിനാചരണം നടത്തി. ജില്ലാകമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഡി. രജികുമാർ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്. ബിജു, സുമേഷ് ആൻഡ്രൂസ്, ലാജി മാടത്താനിക്കുന്നേൽ, ശ്രീലതാ സന്തോഷ്, ടി.എസ്. സുജേഷ്, എസ്. മജ്നു എന്നിവർ പ്രസംഗിച്ചു.