സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഹിരോഷിമ- നാഗസാക്കി ദിനാചരണം ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിരോഷിമ- നാഗസാക്കി ദിനാചരണം നടത്തി. ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും കണ്ടുപിടിത്തങ്ങളും എല്ലാം സാമൂഹ്യ നന്മയ്ക്കായി ഉപയോഗിക്കണം എന്ന് കളക്ടര്‍ ഓര്‍മിപ്പിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ ദേവ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ് ഷീബാ ആന്റണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിര്‍വാഹക സമിതി അംഗങ്ങളായ കറവൂര്‍ എല്‍. വര്‍ഗീസ്, ആര്. മനോജ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ക്രിസ്റ്റഫര്‍, ഹെഡ് മാസ്റ്റര്‍ ബെര്‍ണാഡ്, കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News Hiroshima Nagasaki