Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imposed

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം:ഇ​ന്ന​ലെ​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ല.

വാ​​​​യ്പ​​​​യാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു കി​​​​ട്ടു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ച വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ കി​​​​ട്ടാ​​​​ഞ്ഞ​​​​തും ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ഇ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്ത് പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​തേ​​​​സ​​​​മ​​​​യം കൂ​​​​ടി​​​​യ വി​​​​ല​​​​യ്ക്ക് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​ക​​​​ത ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ റി​​​​യ​​​​ൽ ടൈം ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി കി​​​​ട്ടാ​​​​ത്ത​​​​തും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ക്കം കൂ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്തെ ആ​​​​വ​​​​ശ്യ​​​​ക​​​​ത 5,200 മെ​​​​ഗാ​​​​വാ​​​​ട്ട് ക​​​​ട​​​​ന്ന​​​​തോ​​​​ടെ ല​​​​ഭ്യ​​​​ത​​​​യും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം 1,000 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന​​​​ടു​​​​ത്തെ​​​​ത്തി​​​​യ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ​​​​യും വൈ​​​​കു​​​​ന്നേ​​​​രം 6.15 മു​​​​ത​​​​ൽ രാ​​​​ത്രി 12.45 വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി എ​​​​ത്തി​​​​ക്കാ​​​​തെ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​നം വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​രാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

District News

പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും മ​ലി​നീ​ക​ര​ണ​ത്തി​നും പി​ഴ ചു​മ​ത്തി

കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ജി​ല്ല​യി​ൽ വി​വി​ധി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ ചു​മ​ത്തി. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ നാ​യി​ക്കാ​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി മാ​ര്‍​ട്ട്, മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ മി​യാ​പ​ദ​വി​ലു​ള്ള സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നി​രോ​ധി​ത ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് പ്ലേ​റ്റ്, ഗ്ലാ​സ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഉ​ട​മ​ക​ൾ​ക്ക് 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി.

നാ​യി​ക്കാ​പ്പി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ ഭാ​ഗ​ത്ത് വ​ലി​യ​തോ​തി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ക​യും ഉ​പ​യോ​ഗ​ജ​ലം തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ക​യും ചെ​യ്ത​തി​ന് കെ​ട്ടി​ട ഉ​ട​മ​യ്ക്ക് പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് 219 എ​ന്‍, 219 കെ ​എ​ന്നി​വ പ്ര​കാ​രം 10,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ഉ​ട​ന​ടി പ​രി​ഹാ​ര​ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ൻ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

മാ​ലി​ന്യ​ങ്ങ​ള്‍ ക​ട​യു​ടെ മു​ന്നി​ലി​ട്ട് ക​ത്തി​ച്ച​തി​ന് നീ​ലേ​ശ്വ​ര​ത്തെ സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് 5,000 രൂ​പ​യും മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് സ്റ്റോ​ര്‍ ഉ​ട​മ​യ്ക്ക് 2,000 രൂ​പ​യും പി​ഴ​യി​ട്ടു. ചി​ക്ക​ന്‍ ക​ട​ക​ളി​ലെ ക​ട്ടിം​ഗ് വേ​സ്റ്റു​ക​ള്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ൾ​ക്കു​ത​ന്നെ കൈ​മാ​റു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ലീ​ഡ​ര്‍ കെ.​വി. മു​ഹ​മ്മ​ദ് മ​ദ​നി, അം​ഗം വി.​എം. ജോ​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​വി. സൗ​മ്യ, വി.​വി. ബീ​ന, ക്ല​ര്‍​ക്ക് മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ഒ​രു ദി​വ​സം ആ​യി​രം തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

വി​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി വ​ണ്ടി​പെ​രി​യാ​ർ - പു​ല്ലു​മേ​ട് പാ​ത ബു​ക്ക് ചെ​യ്ത തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ത​യു​ടെ പ്ര​കൃ​തി ഭം​ഗി ക​ണ്ട് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ല്ലു​മേ​ടു​ക​ൾ മാ​ത്ര​മ​ല്ല കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 16 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ് പു​ല്ലു​മേ​ട് കാ​ന​ന​പാ​ത. അ​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ര​മാ​വ​ധി കാ​ന​ന​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല്ലു​മേ​ട് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ട്ര​ക്ച​റി​ൽ വ​ന​പാ​ത​യി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​തി​നാ​ൽ പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്രം ഈ ​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​രു​മേ​ലി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​സ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​സും നി​ല​വി​ൽ എ​രു​മേ​ലി പ​ര​മ്പ​രാ​ഗ​ത പാ​ത വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

പാ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പാ​സ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

 

 

Latest News

Corehub Up