Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Installation

Kottayam

വൈ​സ്‌​മെ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​സ്‌​മെ​ൻ​സ് ക്ല​ബ്ബിന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​വീ​ക​രി​ച്ച ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ​സ​ക് വെ​ട്ടി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ബി​നോ​യ് തോ​മ​സ്, മു​ൻ ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ടെ​ഡി ജോ​സ് മൈ​ക്കി​ൾ, ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ, മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, ബി​ജു തോ​മ​സ്, ടോം​സ് ജേ​ക്ക​ബ് പു​ലി​ക്കു​ന്നേ​ൽ, ജോ​ർ​ജു​കു​ട്ടി വ​ള​യ​ത്തി​ൽ, ബി​ജു ശൗ​ര്യാം​കു​ഴി, തോ​മ​സ് മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​ബി​ബി​എസ് പ​രീ​ക്ഷ​യി​ൽ തെ​ലു​ങ്കാ​ന സം​സ്ഥാ​ന റാ​ങ്ക് നേ​ടി​യ ഡോ. ​പോ​ൾ ചാ​ക്കോ തോ​പ്പി​ൽ, ബംഗളൂരു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സസിൽ​നി​ന്ന് പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​നെ​സ്റ്റാ ബി​ന്നോ എ​ന്നി​വ​ര​ട​ക്കം വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

District News

സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും


പാ​ലാ: പാ​ലാ റോ​ട്ട​റി ക്ല​ബ്ബിന്‍റെ 2026 -27 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​ത്രി എ​ട്ടി​ന് മൂ​ന്നാ​നി​യി​ലു​ള്ള ക്ല​ബ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. പു​തി​യ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യ​ഥാ​ക്ര​മം ഡോ. ​ബോ​ബി തോ​മ​സ് കൊ​ക്കാ​ട്ട്, ഷാ​ജി ഓ​സ്റ്റി​ന്‍, ഐ.​സി ചാ​ക്കോ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​ല്‍​ക്കും.

ച​ട​ങ്ങി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് പി. ​പു​ന്നൂ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡോ.​റോ​യ് എ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​നെ ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​ബോ​ബി തോ​മ​സ് കോ​ക്കാ​ട്ട്, സ​ന്തോ​ഷ് മാ​ട്ടേ​ല്‍, ഷാ​ജി ഓ​സ്റ്റി​ന്‍, ഐ.​സി. ചാ​ക്കോ, ജോ​ഷി വെ​ട്ടു​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ല​യ​ൺ​സ് ക്ല​ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്‍റെ സ്ഥാ​നാ​രോ​ഹ​ണം

പാ​ല​ക്കാ​ട്: ല​യ​ൺ​സ് ക്ല​ബ്‌ ഓ​ഫ് പാ​ല​ക്കാ​ട്‌ ഫോ​ർ​ട്ട്‌ ടൗ​ണി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണം ന​ട​ന്നു.ഫോ​ർ​ട്ട്‌ ടൗ​ൺ ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ന്ന​ച​ട​ങ്ങി​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജു ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.മു​ൻ മ​ൾ​ട്ടി​പ്പ​ൾ ഡി​സ്ടി​ക് ചെ​യ​ർ​പേ​ഴ്സ​ൺ ടോ​ണി ഏ​നോ​ക്കാ​ര​ൻ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.

എം. ​ജാ​ഫ​ർ​അ​ലി പ്ര​സി​ഡ​ന്‍റും പി. ​വ​സ​ന്ത്കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യ 21 അം​ഗ സ​മി​തി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ഈ ​വ​ർ​ഷ​ത്തെ സേ​വ​ന​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ.​എം.​വി. സൂ​ര്യ​പ്ര​ഭ നി​ർ​വ​ഹി​ച്ചു. റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, കെ. ​മ​ധു, എ. ​അ​ജി​ത്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

എ​ഐ കാ​മ​റ സ്ഥാപിച്ചതിനു പണം നൽകിയില്ല; ക​രാ​ര്‍ കന്പനി ഹൈക്കോടതിയിൽ

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​ര്‍ ട്രാ​​​​​ഫി​​​​​ക് നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി എ​​​​​ഐ കാ​​​​​മ​​​​​റ സ്ഥാ​​​​​പി​​​​​ച്ച​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​രാ​​​​​ര്‍ തു​​​​​ക സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന് ക​​​​​രാ​​​​​റു​​​​​കാ​​​​​രു​​​​​ടെ ഹ​​​​​ര്‍​ജി.

നി​​​​​ല​​​​​വി​​​​​ല്‍ 36.95 കോ​​​​​ടി രൂ​​​​​പ ല​​​​​ഭി​​​​​ക്കാ​​​​​നു​​​​​ണ്ടെ​​​​​ന്ന​​​​​തട​​​​​ക്കം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ക​​​​​രാ​​​​​ര്‍ ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ എ​​​​​സ്ആ​​​​​ര്‍​ഐ​​​​​ടി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ഡോ. ​​​​​മ​​​​​ധു​​​​​സൂ​​​​​ദ​​​​​ന​​​​​ന്‍ ന​​​​​മ്പ്യാ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ ജ​​​​​സ്റ്റീ​​​​​സ് എ.​​​​​എ. സി​​​​​യാ​​​​​ദ് റ​​​​​ഹ്‌​​​​മാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി.

ക​​​​​രാ​​​​​ര്‍ പ്ര​​​​​കാ​​​​​രം മു​​​​​ഴു​​​​​വന്‍ പ​​​​​ദ്ധ​​​​​തി​​​​ത്തു​​​​ക​​​​​യും സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ഞ്ചു വ​​​​​ര്‍​ഷ​​​​​ത്തി​​​​​നി​​​​​ടെ 20 തു​​​​​ല്യ ത്രൈ​​​​​മാ​​​​​സ ഗ​​​​​ഡു​​​​​ക്ക​​​​​ളാ​​​​​യി ന​​​​​ല്‍​കേ​​​​​ണ്ട​​​​​താ​​​​​ണെ​​​​​ങ്കി​​​​​ലും ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

സേ​​​​​ഫ് കേ​​​​​ര​​​​​ള പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ് കെ​​​​​ല്‍​ട്രോ​​​​​ണി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ല്‍ എ​​​​​ഐ അ​​​​​ധി​​​​​ഷ്ഠി​​​​​ത ട്രാ​​​​​ഫി​​​​​ക് എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് സം​​​​​വി​​​​​ധാ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്.

സ​​​​​ര്‍​ക്കാ​​​​​ര്‍ കെ​​​​​ല്‍​ട്രോ​​​​​ണി​​​​​നു ന​​​​​ല്‍​കു​​​​​ന്ന പ​​​​​ണ​​​​​മാ​​​​​ണ് അ​​​​​വ​​​​​ര്‍ നി​​​​​ര്‍​വ​​​​​ഹ​​​​​ണ​​​​ക്ക​​​​​രാ​​​​​ര്‍ ല​​​​​ഭി​​​​​ച്ച ബം​​​​​ഗ​​​​​ളൂ​​​​​രു കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര്‍​ക്കു ന​​​​​ല്‍​കേ​​​​​ണ്ട​​​​​ത്. സ​​​​​ര്‍​ക്കാ​​​​​ര്‍ പ​​​​​ണം കൈ​​​​​മാ​​​​​റാ​​​​​ത്ത​​​​​താ​​​​​ണു പ്ര​​​​​ശ്‌​​​​​ന​​​​​മെ​​​​​ന്ന് ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

Kerala

സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: വീട്ടമ്മ മരിച്ചു

മ​ണ​ര്‍കാ​ട്: സി​സി ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ മ​രി​ച്ചു. കു​ഴി​പ്പു​ര​യി​ടം കു​ന്നും​പു​റ​ത്ത് മാ​ളി​യേ​ക്ക​ല്‍ ശാ​ന്ത​കു​മാ​രി(65)​യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​വാ​സി​യാ​യ കു​ഞ്ഞു​മോ​ളു​ടെ വീ​ട്ടി​ല്‍ സി​സി ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ ശാ​ന്ത​കു​മാ​രി​യും കു​ടും​ബ​വും ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ശാ​ന്ത​കു​മാ​രി​യും മ​ക​ള്‍ അ​ന​ശ്വ​ര​യും കൊ​ച്ചു​മ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​ഞ്ഞു​മോ​ളും മ​ക​ളു​ടെ ഭ​ര്‍ത്താ​വാ​യ എ​ബി​യു​മാ​യി രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍ക്കം ന​ട​ന്നു.​

ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ സം​ഘ​ര്‍ഷ​മാ​ണു മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up