x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​സ്‌​മെ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: August 31, 2026 09:59 PM IST | Updated: August 31, 2026 09:59 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി വൈ​സ്‌​മെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബ്

കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​സ്‌​മെ​ൻ​സ് ക്ല​ബ്ബിന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​വീ​ക​രി​ച്ച ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ​സ​ക് വെ​ട്ടി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ബി​നോ​യ് തോ​മ​സ്, മു​ൻ ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ടെ​ഡി ജോ​സ് മൈ​ക്കി​ൾ, ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ, മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, ബി​ജു തോ​മ​സ്, ടോം​സ് ജേ​ക്ക​ബ് പു​ലി​ക്കു​ന്നേ​ൽ, ജോ​ർ​ജു​കു​ട്ടി വ​ള​യ​ത്തി​ൽ, ബി​ജു ശൗ​ര്യാം​കു​ഴി, തോ​മ​സ് മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​ബി​ബി​എസ് പ​രീ​ക്ഷ​യി​ൽ തെ​ലു​ങ്കാ​ന സം​സ്ഥാ​ന റാ​ങ്ക് നേ​ടി​യ ഡോ. ​പോ​ൾ ചാ​ക്കോ തോ​പ്പി​ൽ, ബംഗളൂരു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സസിൽ​നി​ന്ന് പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​നെ​സ്റ്റാ ബി​ന്നോ എ​ന്നി​വ​ര​ട​ക്കം വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Nattuvishesham Districtnews Installation

Recent News

Corehub Up