x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും

വെബ് ഡെസ്ക്
Published: July 15, 2026 12:32 AM IST | Updated: July 15, 2026 12:32 AM IST

പ്രതീകാത്മക ചിത്രം


പാ​ലാ: പാ​ലാ റോ​ട്ട​റി ക്ല​ബ്ബിന്‍റെ 2026 -27 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​ത്രി എ​ട്ടി​ന് മൂ​ന്നാ​നി​യി​ലു​ള്ള ക്ല​ബ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. പു​തി​യ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യ​ഥാ​ക്ര​മം ഡോ. ​ബോ​ബി തോ​മ​സ് കൊ​ക്കാ​ട്ട്, ഷാ​ജി ഓ​സ്റ്റി​ന്‍, ഐ.​സി ചാ​ക്കോ എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​ല്‍​ക്കും.

ച​ട​ങ്ങി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് പി. ​പു​ന്നൂ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡോ.​റോ​യ് എ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​നെ ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​ബോ​ബി തോ​മ​സ് കോ​ക്കാ​ട്ട്, സ​ന്തോ​ഷ് മാ​ട്ടേ​ല്‍, ഷാ​ജി ഓ​സ്റ്റി​ന്‍, ഐ.​സി. ചാ​ക്കോ, ജോ​ഷി വെ​ട്ടു​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Installation

Recent News

Corehub Up