x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്‍റെ സ്ഥാ​നാ​രോ​ഹ​ണം


Published: July 6, 2026 06:15 AM IST | Updated: July 6, 2026 06:15 AM IST

പാ​ല​ക്കാ​ട്: ല​യ​ൺ​സ് ക്ല​ബ്‌ ഓ​ഫ് പാ​ല​ക്കാ​ട്‌ ഫോ​ർ​ട്ട്‌ ടൗ​ണി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണം ന​ട​ന്നു.ഫോ​ർ​ട്ട്‌ ടൗ​ൺ ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ന്ന​ച​ട​ങ്ങി​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജു ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.മു​ൻ മ​ൾ​ട്ടി​പ്പ​ൾ ഡി​സ്ടി​ക് ചെ​യ​ർ​പേ​ഴ്സ​ൺ ടോ​ണി ഏ​നോ​ക്കാ​ര​ൻ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.

എം. ​ജാ​ഫ​ർ​അ​ലി പ്ര​സി​ഡ​ന്‍റും പി. ​വ​സ​ന്ത്കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യ 21 അം​ഗ സ​മി​തി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ഈ ​വ​ർ​ഷ​ത്തെ സേ​വ​ന​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ.​എം.​വി. സൂ​ര്യ​പ്ര​ഭ നി​ർ​വ​ഹി​ച്ചു. റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, കെ. ​മ​ധു, എ. ​അ​ജി​ത്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Installation Ceremony

Recent News

Corehub Up