Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leak

കെഎംആർഎല്ലിൽ സ​ർ​വം ചോ​ർ​ന്നു

കൊ​​​​​ച്ചി: കൊ​​​​​ച്ചി മെ​​​​​ട്രോ റെ​​​​​യി​​​​​ൽ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ (കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ) സു​​​​​പ്ര​​​​​ധാ​​​​​ന രേ​​​​​ഖ​​​​​ക​​​​​ൾ, സാ​​​​​മ്പ​​​​​ത്തി​​​​​ക ഇ​​​​​ട​​​​​പാ​​​​​ട് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ സ്വ​​​​​കാ​​​​​ര്യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ്ര​​​​​ച​​​​​രി​​​​​ക്കു​​​ന്നു.

വി​​​​ഷ​​​​യം അ​​​​തീ​​​​വ​​​​ഗൗ​​​​ര​​​​വ​​​​മാ​​​​യി ക​​​​ണ്ട് ക​​​​​ള​​​​​മ​​​​​ശേ​​​​​രി ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മെ​​​​​ട്രോ പൊ​​​​​ലി​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് പ​​​​​ങ്കു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് പൊ​​​​​ലി​​​​​സ്. കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ എം​​​​​ഡി ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​​ഗ​​​​​സ്ഥ​​​​​രും സം​​​​​ശ​​​​​യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്നു.

ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു കൊ​​​​​ച്ചി മെ​​​​​ട്രോ​​​​​യു​​​​​ടെ ര​​​​​ഹ​​​​​സ്യ​​​​​സ്വ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. സ്ഥി​​​​​രം എം​​​​​ഡി ലോ​​​​​ക്നാ​​​​​ഥ് ബ​​​​​ഹ്റ സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ന് ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു കാ​​​​​ര്യം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തി​​​​​നെ അ​​​​​തീ​​​​​വ ​ഗൗ​​​​​ര​​​​​വ​​​​​ത്തി​​​​​ലാ​​​​​ണ് മെ​​​​​ട്രോ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് കാ​​​​​ണു​​​​​ന്ന​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു പ​​​​​ങ്കു​​​​​ണ്ടാ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ലി​​​​​ന്‍റെ താ​​​​​ത്കാ​​​​​ലി​​​​​ക മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ർ​​​കൂ​​​​​ടി​​​​​യാ​​​​​യ ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​ർ ജി. ​​​​​പ്രി​​​​​യ​​​​​ങ്ക പ​​​​​റ​​​​​ഞ്ഞു. സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ത​​​​​ന്നെ​​​​​യാ​​​​​കാം പി​​​​​ന്നി​​​​​ൽ. അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ മാ​​​​​ത്ര​​​​​മേ ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​കൂ. സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യ ന​​​​​ഷ്‌​​​​​ട​​​​​ത്തി​​​​​ന്‍റെ​​​​​യും ക​​​​​ള​​​​​ങ്ക​​​​​ത്തി​​​​​ന്‍റെ​​​​​യും വ്യാ​​​​​പ്തി അ​​​​​ന്വേ​​​​​ഷ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യാ​​​​​ൽ മാ​​​​​ത്ര​​​​​മേ ക​​​​​ണ​​​​​ക്കാ​​​​​ക്കാ​​​​​നാ​​​​​കൂ. കു​​​​​റ്റ​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും പ്രി​​​​​യ​​​​​ങ്ക പ​​​​​റ​​​​​ഞ്ഞു.

ക​​​​​ലൂ​​​​​ർ ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്റു സ്റ്റേ​​​​​ഡി​​​​​യം സ്റ്റേ​​​​​ഷ​​​​​ൻ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് ഈ ​​​​​മാ​​​​​സം ര​​​​​ണ്ടു​​​​​മു​​​​​ത​​​​​ൽ 12 വ​​​​​രെ​​​​​യു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് രേ​​​​​ഖ​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സ​​​​​മ​​​​​ഗ്ര അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യും രേ​​​​​ഖ​​​​​ക​​​​​ൾ പ്ര​​​​​ച​​​​​രി​​​​​ച്ച യൂ​​​​​ണി​​​​​ഫൈ​​​​​ഡ് കൊ​​​​​ച്ചി മെ​​​​​ട്രോ റെ​​​​​യി​​​​​ൽ റീ​​​​​ഫോം ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റ് ഫോ​​​​​റം എ​​​​​ന്ന വാ​​​​​ട്‌​​​​​സാ​​​​​പ് ഗ്രൂ​​​​​പ്പി​​​​​നെ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു വി​​​​​വ​​​​​ര​​​​​ശേ​​​​​ഖ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും കൊ​​​​​ച്ചി സി​​​​​റ്റി ഡെ​​​​​പ്യൂ​​​​​ട്ടി ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ മോ​​​​​ഹി​​​​​ത് റാ​​​​​വ​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു.

ചോർത്തിയത് ഇങ്ങനെ...

ജെ​​​​​എ​​​​​ൽ​​​​​എ​​​​​ൻ സ്റ്റേ​​​​​ഡി​​​​​യം മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ നാ​​​​​ലാം നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള കം​​​​​പ്യൂ​​​​​ട്ട​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി പ്ര​​​​​വേ​​​​​ശി​​​​​ച്ചാ​​​​​ണ് രേ​​​​​ഖ​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ത്തി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ കൈ​​​​​മാ​​​​​റി​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ലി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​തി​​​​​നാ​​​​​യി കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ ഐ​​​​​ടി വി​​​​​ഭാ​​​​​ഗം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന ഇ​​​​​മെ​​​​​യി​​​​​ൽ ഐ​​​​​ഡി ഹാ​​​​​ക്ക് ചെ​​​​​യ്തു.

സ്കാ​​​​​നിം​​​​​ഗ്, പ്രി​​​​​ന്‍റിം​​​​​ഗ് ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് കം​​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണി​​​​​ലേ​​​​​ക്ക് ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്ന് വ്യാ​​​​​ജ വാ​​​​​ട്സാ​​​​​പ് ഗ്രൂ​​​​​പ്പി​​​​​ലേ​​​​​ക്ക് അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്തു​​​​​വെ​​​​​ന്നാ​​​​​ണ് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പൊ​​​​​ലി​​​​​സി​​​​​ന് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ കൈ​​​​​മാ​​​​​റും.

ചോർന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ

ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ, ബ​​​​​ജ​​​​​റ്റ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, സാ​​​​​മ്പ​​​​​ത്തി​​​​​ക ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ ‌എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​തീ​​​​​വ ര​​​​​ഹ​​​​​സ്യ​​​​​സ്വ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക രേ​​​​​ഖ​​​​​ക​​​​​ൾ തുടങ്ങിയവ പു​​​​​റ​​​​​ത്താ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ സ്വ​​​​​കാ​​​​​ര്യ​​​​​ത​​​​​യെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വ്യ​​​​​ക്തി​​​​​ഗ​​​​​ത വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ചോ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ സി​​​​​സ്റ്റം​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണു കൊ​​​​​ച്ചി മെ​​​​​ട്രോ പൊ​​​​​ലി​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

National

2024 നീറ്റ് ചോദ്യപേപ്പർ ചോർച്ച; സഞ്ജീവ് മുഖിയയ്ക്കെതിരേ തെളിവില്ലെന്ന് സിബിഐ

ന്യൂ​ഡ​ൽ​ഹി: 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മു​ഖ്യം ആ​രോ​പ​ണ​വി​ധേ​യ​നാ​യി​രു​ന്ന സ​ഞ്ജീ​വ് മു​ഖി​യ എ​ന്ന സ​ഞ്ജീ​വ് കു​മാ​റി​നെ​തി​രേ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു സി​ബി​ഐ. 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ മോ​ഷ്‌​ടി​ച്ച​തി​ലും വി​ത​ര​ണം ചെ​യ്ത​തി​ലും സ​ഞ്ജീ​വി​നു ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്ന് സി​ബി​ഐ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് 2024ൽ ​ബി​ഹാ​ർ പോ​ലീ​സ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ന്നും സി​ബി​ഐ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. മ​റ്റു​ള്ള ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സു​ക​ളി​ൽ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ചാ​വി​ഷ​യ​മാ​യ 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ സ​ഞ്ജീ​വി​നെ ബി​ഹാ​ർ പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ പ്ര​തി‌ചേ​ർ​ത്ത​തെ​ന്നു സി​ബി​ഐ അ​റി​യി​ച്ചു.

പി​ന്നീ​ട് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി. ചോ​ദ്യ​പേ​പ്പ​ർ മോ​ഷ​ണ​ത്തി​ലും കൈ​മാ​റ്റ​ത്തി​ലും ഉ​ൾ​പ്പെ​ട്ട ഓ​രോ​രു​ത്ത​രെ​യും ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു.

പാ​റ്റ്ന ഹൈ​ക്കോ​ട​തി​ക്കു മു​മ്പാ​കെ 45 പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ഒ​ന്നി​ല​ധി​കം എ​ഫ്ഐ​ആ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ കു​റ്റ​ത്തി​ൽ സ​ഞ്ജീ​വി​ന്‍റെ പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ന്ന യാ​തൊ​രു തെ​ളി​വും സി​ബി​ഐ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ മ​റ്റു പ​ല ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളി​ലും ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ഞ്ജീ​വ് മു​ഖി​യ 2024 നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് 11 മാ​സം ഒ​ളി​വി​ൽ പോ​യി​രു​ന്നു. സ​ഞ്ജീ​വി​നെ​പ്പ​റ്റി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു ബി​ഹാ​ർ സ​ർ​ക്കാ​ർ മൂ​ന്നു ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 25നാ​ണ് സ​ഞ്ജീ​വി​നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബി​ഹാ​ർ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​തി​നു 2016ലും ​സ​ഞ്ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Kerala

മത്സ്യ കയറ്റുമതി സ്ഥാപനത്തില്‍ അമോണിയം ചോര്‍ച്ച; പ്രദേശവാസികള്‍ക്ക് ശ്വാസതടസം

കൊച്ചി: ഇടക്കൊച്ചിയിലെ മത്സ്യ കയറ്റുമതി സംസ്‌കരണ സ്ഥാപനത്തില്‍ അമോണിയം ചോര്‍ച്ച. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നാസ് ഫിഷറീസ് എന്ന സ്ഥാപനത്തിലാണ് അമോണിയം ചോര്‍ന്നത്. പൈപ്പിന്‍റെ വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

അമോണിയം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായി. നിലവില്‍ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

Kerala

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: പി​എ​സ്‌​സി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ചോ​​​​ദ്യപേ​​​​പ്പ​​​​ർ മാ​​​​റി ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ പി​​​​എ​​​​സ്‌​​​​സി. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന പി​​​​എ​​​​സ്‌​​​​സി യോ​​​​ഗ​​​​മാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. പി​​​​എ​​​​സ്‌​​സി​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് എ​​​​സ്പി​​​​ക്കാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​ച്ചുമതല.

ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യപേ​​​​പ്പ​​​​ർ മാ​​​​റി ന​​​​ൽ​​​​കി​​​​യ വി​​​​വാ​​​​ദ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യപേ​​​​പ്പ​​​​ർ രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യ്ക്ക് മാ​​​​റി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേത്തുട​​​​ർ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി പ​​​​രീ​​​​ക്ഷാ സെ​​​​ന്‍റ​​​​റി​​​​ലെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് വി​​​​ശ​​​​ദ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് പി​​​​എ​​​​സ്‌​​​​സി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​യ​​​​മ​​​​ന ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​വും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ​​​​യും ക്രൈം​​​​ബ്രാ​​​​ഞ്ച് സം​​​​ഘം പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

ചോ​​​​ദ്യ പേ​​​​പ്പ​​​​ർ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തും മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് വി​​​​ശ​​​​ദ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് സം​​​​ഘം പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്.

Kerala

ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യ ചോ​ർ​ച്ച; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യ ചോ​ർ​ച്ച. ചാ​ന്നാ​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സ് ഫാ​ക്ട​റി​യി​ലാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ‌‌‌

പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​യ ആ​സാം സ്വ​ദേ​ശി​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ചാ​ന്നാ​ങ്ക​ര​യി​ലെ ബി​സ്മി ഐ​സ് പ്ലാ​ന്‍റി​ലാ​ണ് അ​മോ​ണി​യ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.

വാ​ൽ​വ് ത​ക​രാ​റി​ലാ​യ​താ​ണ് അ​മോ​ണി​യ ചോ​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തേ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് വാ​ൽ​വ് അ​ട​ച്ച്‌ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ക​രി​യ​ർ സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ ശി​വ​രാ​ജ് മോ​ട്ടെ​ഗാ​വോ​ങ്ക​റെ​ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ.

ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രേ​ണു​കാ​യ് ക​രി​യ​ർ സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ ശി​വ​രാ​ജ് ര​ഘു​നാ​ഥ് മോ​ട്ടെ​ഗാ​വോ​ങ്ക​റെ​യാ​ണു ഞാ​യ​റാ​ഴ്ച കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം മ​ഹാ​രാ​ഷ്‌ട്രയി​ലെ ലാ​ത്തൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പ​ത്തു​ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട് വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.​അ​റ​സ്റ്റി​നു പി​ന്നാ​ലെ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ചോ​ർ​ത്തി​യ ചോ​ദ്യാ​വ​ലി ശി​വ​രാ​ജി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.​

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ സം​ഘ​ത്തി​ലെ സ​ജീ​വ അം​ഗ​മാ​ണ് ഇ​യാ​ളെ​ന്ന് സി​ബി​ഐ പ​റ​യു​ന്നു. ചോ​ദ്യ​പേ​പ്പ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് പ്ര​തി​യു​ടേ​താ​ണ്. പ​രീ​ക്ഷ​യ്ക്ക് പ​ത്തു​ദി​വ​സം മു​ന്പ് ഏ​പ്രി​ൽ 23 നാ​ണ് മോ​ട്ടെ​ഗാ​വോ​ങ്ക​റി​ന് ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ​ക​ർ​പ്പും കൈ​യെ​ഴു​ത്ത് പ്ര​തി​യു​മാ​ണ് മോ​ട്ടെ​ഗാ​വോ​ങ്ക​ർ വി​ത​ര​ണം ചെ​യ്ത​ത്.​

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ലാ​യ പ്ര​ഹ്ളാ​ദ് വി​ത​ൽ​റാ​വു കു​ൽ​ക്ക​ർ​ണി എ​ന്ന പി.​വി കു​ൽ​ക്ക​ർ​ണി​യു​മാ​യി ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മും​ബൈ​യി​ലെ കോ​ള​ജ് അ​ധ്യാ​പി​ക ഉ​ൾ​പ്പെ​ടെ ഏ​താ​നും പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ പി​​​ടി​​​യി​​​ൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: നീ​​​​​​റ്റ് യു​​​​​​ജി ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ യു​​​​​​വ​​​​​​മോ​​​​​​ർ​​​​​​ച്ച നേ​​​​​​താ​​​​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രെ സി​​​ബി​​​ഐ എ​​​റ​​​സ്റ്റ്ചെ​​​യ്തു.

ജ​​​യ്പു​​​രി​​​ലെ യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് ദി​​​​​​നേ​​​​​​ശ് ബി​​​​​​വാ​​​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ൻ മം​​​​ഗി​​​​ലാ​​​​ൽ ബി​​​​വാ​​​​ൽ, വി​​​​കാ​​​​സ് ബി​​​​വാ​​​​ൽ, നാ​​​​സി​​​​ക് സ്വ​​​​ദേ​​​​ശി ശു​​​​ഭം ഖൈ​​​​ര്‍നാ​​​​ര്‍, ഗു​​​​രു​​​​ഗ്രാം സ്വ​​​​ദേ​​​​ശി യാ​​​​ഷ് യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ക്കൊ​​​​പ്പം നി​​​​ല്‍ക്കു​​​​ന്ന ഒ​​​ട്ടേ​​​റെ ചി​​​ത്ര​​​ങ്ങ​​​ൾ ദി​​​​നേ​​​​ശ് ബി​​​​വാ​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഏ​​​​റെ നാ​​​​ളാ​​​​യി സി​​​​കാ​​​​ര്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഇ​​​യാ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം. ഇ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ നാ​​​​ലു പേ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​തും സം​​​ശ​​​യ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ക​​​യാ​​​ണ്.

അ​​​റ​​​സ്റ്റി​​​ലാ​​​യ യാ​​​​ഷ് യാ​​​​ദ​​​​വി​​​​ൽ നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​വും ഇ​​​​വ​​​​ർ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ വാ​​​​ങ്ങി​​​​യെ​​​ന്നാ​​​ണ് സം​​​ശ​​​യം.

ഗു​​​​രു​​​​ഗ്രാ​​​​മി​​​​ല്‍ എം​​​​ബി​​​​ബി​​​​എ​​​​സ് കൗ​​​​ണ്‍സി​​​​ലിം​​​​ഗ് ന​​​​ൽ​​​​കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് യാ​​​​ഷ് യാ​​​​ദ​​​വ്. 15 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കാ​​​ണ് ഇ​​​യാ​​​ൾ ചോ​​​ദ്യാ​​​വ​​​ലി ദി​​​നേ​​​ശ് ബി​​​വാ​​​ലി​​​നു ന​​​ൽ​​​കി​​​യ​​​ത്. നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് നാ​​​​ലു​​​​ദി​​​​വ​​​​സം മു​​​​മ്പാ​​​​യി​​​​രു​​​​ന്നു കൈ​​​​മാ​​​​റ്റം.

ഇ​​​ത് ബി​​​​ഹാ​​​​ര്‍, ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഏ​​​​താ​​​​നും പേ​​​​ര്‍ക്കു ദി​​​നേ​​​ഷ് ബി​​​വാ​​​ൽ കൈ​​​മാ​​​റി. സി​​​ബി​​​ഐ പി​​​ടി​​​കൂ​​​ടി​​​യ ശു​​​​ഭം ഖൈ​​​​ര്‍നാ​​​​റി​​​​നു കൊ​​​​റി​​​​യ​​​​ര്‍ വ​​​​ഴി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ല്‍ പ​​​​ക​​​​ര്‍പ്പ് കൈ​​​​മാ​​​​റി​​​​യ​​​​തു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ദേ​​​ശി ധ​​​​ന​​​​ഞ്ജ​​​​യ് ലോ​​​​ഖ​​​​ണ്ഡേ എ​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സി​​​​​​ബി​​​​​​ഐ സം​​​​​​ഘം പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തി.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ശു​ഭം ഖൈ​ർ​നാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ എ​ന്ന് സം​ശ​യി​ക്കു​ന്ന മ​നീ​ഷ് യാ​ദ​വും ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ കേ​സി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി.

ശു​ഭം ഖൈ​ർ​ന​ർ​ക്കാ​ണ് 120 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്. ഇ​യാ​ൾ ഇ​തി​ന്‍റെ സോ​ഫ്റ്റ് കോ​പ്പി വാ​ട്‌​സാ​പ്പി​ലൂ​ടെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റി. അ​വി​ടെ​നി​ന്നും ചോ​ദ്യ​പ്പേ​ർ രാ​ജ​സ്ഥാ​ൻ, കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു​കാ​ഷ്മീ​ർ, ബി​ഹാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പ്ര​ച​രി​ച്ചു.

ഇ​ക്കൂ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ ചു​രു സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കും ല​ഭി​ച്ചു. ഈ ​വി​ദ്യാ​ർ​ഥി​നി ചോ​ദ്യ​പേ​പ്പ​ർ ചു​രു​വി​ൽ ഹോ​സ്‌​റ്റ​ൽ ന​ട​ത്തു​ന്ന ത​ന്‍റെ പി​താ​വി​ന് കൈ​മാ​റി. അ​യാ​ൾ അ​ത് ത​ന്‍റെ ഹോ​സ്‌​റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്കും സീ​ക്ക​റി​ലെ ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​റി​നും കൈ​മാ​റി.

ഈ ​കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന സൂ​ച​ന എ​ൻ​ടി​എ അ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും ല​ഭി​ച്ച​ത്. മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ ചോ​ദ്യ​പേ​പ്പ​റി​ലെ 140 ചോ​ദ്യ​ങ്ങ​ളു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി​യ​ത്തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് പു​റ​ത്ത​റി​യു​ന്ന​ത്.

Kerala

തൃ​ശൂ​രി​ലെ കൊ​ച്ചി​ൻ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു

തൃ​ശൂ​ര്‍: കൊ​ച്ചി​ന്‍ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു. ഗ്യാ​സ് വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. പൈ​പ്പി​ല്‍ ഒ​ടി​ഞ്ഞി​രു​ന്ന ഡ്രി​ല്ലി​ന്‍റെ ഭാ​ഗം നീ​ക്കി​യ​ശേ​ഷം ക്ലാ​മ്പ് വെ​ല്‍​ഡ് ചെ​യ്താ​ണ് ചോ​ര്‍​ച്ച​യ​ട​ച്ച​ത്.

ഇ​തി​നാ​യി ഒ​മ്പ​തു മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത ഭാ​ഗം നി​ക​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ പൈ​പ്പി​ല്‍​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​തും മ​ണ്ണു നീ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ ഉ​റ​വ് വെ​ള്ള​വു​മാ​ണ് ചോ​ര്‍​ച്ച​യ​ട​യ്ക്കാ​ന്‍ പ്ര​ധാ​ന ത​ട​സ​മാ​യി​രു​ന്ന​ത്.

മ​ണ​ലി​പ്പു​ഴ​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​റു​മീ​റ്റ​ര്‍ താ​ഴ്ത്തി​യ​പ്പോ​ഴേ​ക്കും വ​ലി​യ അ​ള​വി​ല്‍ വെ​ള്ളം കു​ഴി​യി​ല്‍ നി​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​യാ​നാ​യി​രു​ന്നു ഏ​റ്റ​വും ബു​ദ്ധി​മു​ട്ടി​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വീ​ണ്ടും പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​തും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. മ​ട​വാ​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 18നാ​യി​രു​ന്നു കൊ​ച്ചി സേ​ലം എ​ല്‍​പി​ജി പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്.

 

National

ജ​ന​നാ​യ​ക​ൻ ചോ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധം

ചെ​ന്നൈ: ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ് നാ​യ​ക​നാ​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ സെ​ൻ​സ​ർ പ​തി​പ്പ് ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സി​നി​മാ​ലോ​കം.

കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ ചോ​ർ​ന്ന​ത് ഞെ​ട്ട​ലും വേ​ദ​ന​യു​മു​ള​വാ​ക്കു​ന്ന സം​ഭ​വ​മാ​ണ്. സി​നി​മാ​ലോ​കം ഒ​ന്ന​ട​ങ്കം ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്ക​ണം.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ര​ജ​നി​കാ​ന്ത് എ​ക്സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത് ക​ല​യ്ക്കും ക​ലാ​കാ​ര​നും നേ​രേ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ചോ​ർ​ന്ന​ത് സ്വാ​ഭാ​വി​ക​മ​ല്ലെ​ന്നും വ്യ​വ​സ്ഥാ​പി​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​മാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഒ​രു​സം​ഘ​ത്തി​ന്‍റെ മു​ഴു​വ​ൻ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് സം​ഭ​വ​മെ​ന്ന് ന​ട​ൻ സൂ​ര്യ പ്ര​തി​ക​രി​ച്ചു.

ഓ​ൺ​ലൈ​നി​ൽ വ​ന്ന സി​നി​മ ആ​രും കാ​ണു​ക​യോ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും ന​ട​ൻ അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​നാ​യ​ക​ൻ സി​നി​മ സം​ഘ​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്നും സൂ​ര്യ പ​റ​ഞ്ഞു.​

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം ചി​ര​ഞ്ജീ​വി​യു​ൾ​പ്പെ​ടെ മ​റ്റ് നി​ര​വ​ധി സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്ര​മെ​ന്ന് പേ​രി​ൽ ശ്ര​ദ്ധ​നേ​ടി​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ പ​തി​പ്പ് പ​ല​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

മൂ​ന്നു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ​യു​ടെ ഇ​ൻ​ട്രോ സീ​ൻ, ടൈ​റ്റി​ൽ​കാ​ർ​ഡ്, ഗാ​ന​രം​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ എ​ച്ച്ഡി പ​തി​പ്പു​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Kerala

പാ​ച​ക​വാ​ത​ക പൈ​പ്പ്‌​ലൈ​നി​ൽ ചോ​ർ​ച്ച; വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ച്ചു, റോ​ഡ് അ​ട​ച്ചു

പു​തു​ക്കാ​ട്: കൊ​ച്ചി-​സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ്‌​ലൈ​നി​ൽ ചോ​ർ​ച്ച. പു​തു​ക്കാ​ട് പാ​ലി​യേ​ക്ക​ര​യി​ൽ ബി‌​പി‌​സി‌​എ​ൽ പെ​ട്രോ​ൾ പൈ​പ്പ്‌​ലൈ​നി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പൈ​പ്പ്‌​ലൈ​ൻ മാ​റി എ​ട്ടു​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള കെ‌​എ​സ്‌​പി‌​പി‌​എ​ൽ ക​മ്പ​നി​യു​ടെ ഗ്യാ​സ് പൈ​പ്പ്‌​ലൈ​നി​ൽ ഡ്രി​ല്ല് ഉ​പ​യോ​ഗി​ച്ച​താ​ണ് ചോ​ർ​ച്ച​യ്ക്കു കാ​ര​ണം.

വ​ലി​യ​തോ​തി​ല്‍ എ​ല്‍​പി​ജി ചോ​ര്‍​ച്ച ഉ​ണ്ടാ​യ​തോ​ടെ പൈ​പ്പ് ലൈ​നി​ന്‍റെ ര​ണ്ടു​വ​ശ​ത്തു​ള്ള വാ​ല്‍​വ് അ​ട​ച്ചു. പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന ചോ​ര്‍​ച്ച​യി​ലേ​ക്കു വെ​ള്ളം പ​മ്പ് ചെ​യ്തു സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

ചോ​ര്‍​ച്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ത്തു ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​രു​മെ​ത്തി മു​ന്‍​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തീ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

പൈ​പ്പ് ലൈ​നി​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​എ​സ്പി​പി​എ​ല്‍, പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളാ​യ ബി​പി​സി​എ​ല്‍, ഐ​ഒ​സി​എ​ല്‍ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗ്യാ​സ് ചോ​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ മ​ണ​ലി-​മ​ട​വാ​ക്ക​ര റോ​ഡ് അ​ട​ച്ച് ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു.

ആശങ്കയായി തീപിടിത്തം

പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​ന്‍ ചോ​ര്‍​ച്ച തു​ട​രു​ന്ന​തി​നി​ടെ പാ​ലി​യേ​ക്ക​ര പ​ഴ​യ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പാ​ട​ത്ത് തീ​പ​ട​ര്‍​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് പാ​ത​യോ​ര​ത്തെ വ​ര്‍​ക്‌​ഷോ​പ്പു​ക​ള്‍​ക്കു സ​മീ​പം മാ​ലി​ന്യ​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന​ത്.

കാ​റ്റി​ന്‍റെ ശ​ക്തി​യി​ല്‍ തീ ​പാ​ട​ത്തേ​ക്കു വ്യാ​പി​ച്ചെ​ങ്കി​ലും പു​തു​ക്കാ​ടു​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് ആ​രോ തീ​യി​ട്ട​താ​ണെ​ന്നു പ​റ​യു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ പാ​ട​ത്തി​ന് അ​ര​ക്കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ ചോ​ര്‍​ച്ച.

Kerala

സ്വ​കാ​ര്യ​ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നതിനെതിരായ ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രും

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്ന നി​​​ര്‍​ദേ​​​ശം ഇ​​​ന്നു വ​​​രെ തു​​​ട​​​രും. സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം; സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ നാ​ളെ മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ ആ​രം​ഭി​ക്കു​ന്ന സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ ശ​ക്ത​മാ‍​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണെ​ന്നും സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു.

Kerala

ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യം ചോ​ർ​ച്ച; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

തൃ​ശൂ​ർ: മ​ണ്ണു​ത്തി ഒ​ല്ലൂ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ത്യം ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യം വാ​ത​കം ചോ​ർ​ച്ച. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം.

ഇ​ന്ന് രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മോ​ണി​യം പൈ​പ്പി​ന്‍റെ വാ​ൽ​വി​നു​ണ്ടാ​യ ത​ക​രാ​റാ​ണ് ചോ​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്. സം​ഭ​വ സ​മ​യം ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് തൃ​ശൂ​രി​ൽ നി​ന്നും പു​തു​ക്കാ​ട് നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വെ​ള്ള​മ​ടി​ച്ച് നി​ർ​വീ​ര്യ​മാ​ക്കി. അ​പ​ക​ട​കാ​രി​യാ​യ അ​മോ​ണി​യം അ​ല​ർ​ജി​ക്കും മ​ര​ണ​ത്തി​നും വ​രെ സാ​ധ്യ​ത ഏ​റെ​യു​ള്ള​താ​ണ്.

25,000 ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള ടാ​ങ്ക​റി​ലാ​ണ് അ​മോ​ണി​യം സം​ഭ​രി​ച്ചി​രു​ന്ന​ത്. ഫാ​ക്ട​റി​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​യെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖും കോ​ർ​പ്പ​റേ​ഷ​ൻ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​റും പ​റ​ഞ്ഞു.

ഫാ​ക്ട​റി​യി​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും തൃ​ശൂ​ർ ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖ് പ​റ​ഞ്ഞു

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഊ​മ​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബൈ​ജു പൗ​ലോ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ന്യാ​യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഊ​മ​ക്ക​ത്ത് പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ‌‌​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ബൈ​ജു പൗ​ലോ​സ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

കേ​സി​ന്‍റെ വി​ധി പ്ര​സ്‌​താ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ർ​ന്നെ​ന്നും അ​ത് ഊ​മ​ക്ക​ത്താ​യി പ്ര​ച​രി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. കഴിഞ്ഞ എ​ട്ടി​നാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി.

എ​ട്ടാം പ്ര​തി ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തേ​വി​ടു​ക​യും ചെ​യ്‌​തു. എ​ന്നാ​ൽ വി​ധി പ​റ​യു​ന്ന​തി​ന് ഒ​രാ​ഴ്‌​ച മു​ൻ​പ് ത​ന്നെ വി​ധി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഊ​മ​ക്ക​ത്താ​യി പ്ര​ച​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക​ട​ക്കം ഈ ​ഊ​മ​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു.

National

മും​ബൈ​യ്ക്ക് സ​മീ​പം ക്ലോ​റി​ൻ വാ​ത​ക ചോ​ർ​ച്ച ; ഒ​രാ​ൾ മ​രി​ച്ചു,18 പേ​ർ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ : മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യ്ക്ക് സ​മീ​പം വ​സാ​യ് വെ​സ്റ്റ് പ്ര​ദേ​ശ​ത്ത് ക്ലോ​റി​ൻ വാ​ത​ക ചോ​ർ​ച്ച. വി​ഷ​വാ​ത​ക ച​ർ​ച്ച​യെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. സ​മീ​പ​വാ​സി​യാ​യ 59 കാ​ര​നാ​ണ് മ​രി​ച്ച​ത്.

18 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ര​ണ്ട് കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രൂ​ക്ഷ​മാ​യ മ​ഞ്ഞ-​പ​ച്ച നി​റ​ത്തി​ലു​ള്ള പു​ക പ്ര​ദേ​ശ​ത്ത് പ​ര​ന്നി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ദി​വാ​ൻ​മാ​ൻ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സി​ഇ​ഒ കൂ​ടി​യാ​യ റ​സി​ഡ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സു​ഭാ​ഷ് ബാ​ഗ്ഡെ പ​റ​ഞ്ഞു.

10 മു​ത​ൽ 15 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ഒ​രു ക്ലോ​റി​ൻ സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വ് ചോ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് വി​ഷ പു​ക പ​ട​രു​ക​യാ​യി​രു​ന്നു. സ​ൺ​സി​റ്റി ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ചോ​ർ​ച്ച അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​വ​രി​ൽ പ​ല​ർ​ക്കും വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​വ​രെ ഉ​ൾ​പ്പ​ടെ 18 പേ​രെ മൂ​ന്ന് വ്യ​ത്യ​സ്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ത​ക ചോ​ർ​ച്ച​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി പ്ര​ദേ​ശ​ത്ത് അ​നാ​വ​ശ്യ​മാ​യ സ​ഞ്ചാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

District News

സ്ഫെ​റി​ക്ക​ൽ വാ​ൽ​വി​ലെ ചോ​ർ​ച്ച അ​തീ​വ​ഗു​രു​ത​രം

 


തൊ​ടു​പു​ഴ: മൂ​ല​മ​റ്റ​ത്തെ അ​ഞ്ച്, ആ​റ് ന​ന്പ​ർ ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​പ്സ്ട്രീം സീ​ലു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് അ​ടു​ത്ത​മാ​സം 11 മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി നി​ല​യം അ​ട​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ജ​ന​റേ​റ്റ​റു​ക​ളി​ലെ സീ​ലു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു മൂ​ലം സ്ഫെ​റി​ക്ക​ൽ വാ​ൽ​വി​ൽനി​ന്നു പ​രി​ധി​യി​ല​ധി​ക​മു​ള്ള വെ​ള്ള​ത്തി​ന്‍റെ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഡൗ​ണ്‍​സ്ട്രീം ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​നി​ല​യം പൂ​ർ​ണ​മാ​യും അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.


മെ​യി​ൻ ഇ​ൻ​ലെ​റ്റ് വാ​ൽ​വു​ക​ളു​ടെ അ​റ്റ​കു​റ്റപ്പ​ണി യ​ഥാ​സ​മ​യം ന​ട​ത്താ​തി​രി​ക്കു​ന്ന​ത് നി​ല​യ​ത്തി​ന്‍റെ സു​ര​ക്ഷ​യെത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 4, 5, 6 ന​ന്പ​ർ ജ​ന​റേ​റ്റ​റു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ബ​ട്ട​ർ​ഫ്ളൈ വാ​ൽ​വി​ന്‍റെ ര​ണ്ടാം ന​ന്പ​റി​ൽ കൂ​ടു​ത​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. ഇ​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഇ​ൻ​ടേ​ക്ക് ഷ​ട്ട​ർ താ​ഴ്ത്തു​ക​യും പ​വ​ർ ട​ണ​ൽ പൂ​ർ​ണ​മാ​യി ഡ്രെ​യി​ൻ ചെ​യ്യു​ക​യും വേ​ണം.


എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്തനി​ല​യി​ൽ കാ​ല​വ​ർ​ഷ സ​മ​യ​ത്ത് ഇ​വി​ടെ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ക​യും വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ന​വം​ബ​ർ. ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഇ​തി​നു പ​ക​രം വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ ഷ​ട്ട്ഡൗ​ണ്‍ കാ​ല​ത്തെ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ബോ​ർ​ഡ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ജ​ന​റേ​റ്റ​റു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യും തു​റ​ന്നു​വി​ടേ​ണ്ട​താ​യും വ​രു​മാ​യി​രു​ന്നു. വേ​ന​ലി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ​വും ജ​ല​സേ​ച​ന സൗ​ക​ര്യം മു​ൻനി​ർ​ത്തി​യും കാ​ല​വ​ർ​ഷം തി​മി​ർ​ത്തു​പെ​യ്യു​ന്ന​തും മൂ​ല​മാ​ണ് അ​റ്റ​കു​റ്റ​പ​ണി നീ​ട്ടി​വ​ച്ച​ത്.​
മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ 130 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണു​ള്ള​ത്.


പെ​ൻ​സ്റ്റോ​ക്കി​ലൂ​ടെ ട​ർ​ബൈ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ​വ​ർ​ഹൗ​സി​ൽ മെ​യി​ൻ ഇ​ൻ​ലെ​റ്റ് വാ​ൽ​വു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി പ​വ​ർ​ഹൗ​സി​ൽ 1600 മി​ല്ലി​മീ​റ്റ​ർ വ്യാ​സ​മു​ള്ള സ്ഫെ​റി​ക്ക​ൽ വാ​ൽ​വു​ക​ളാ​ണ് മെ​യി​ൻ ഇ​ൻ​ലെ​റ്റ് വാ​ൽ​വു​ക​ളാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഈ ​വാ​ൽ​വു​ക​ളി​ൽ സ​ർ​വീ​സ് ഡൗ​ണ്‍​സ്ട്രീം സീ​ലും മെ​യി​ന്‍റ​ന​ൻ​സ് അ​പ്സ്ട്രീം സീ​ലു​ക​ളു​മാ​ണു​ള്ള​ത്. ജ​ന​റേ​റ്റ​റു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നു ഡൗ​ണ്‍​സ്ട്രീം സീ​ൽ സ്വ​യം പ്ര​വ​ർ​ത്തി​ച്ച് ട​ർ​ബൈ​നി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യും.
ഡൗ​ണ്‍​സ്ട്രീം ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​പ്പ്സ്ട്രീം സീ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും കെഎസ്ഇ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up