Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan App

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണം: ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ക​​​ണ്ണൂ​​​ർ: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലോ​​​ൺ ആ​​​പ്പ് കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. ഉ​​​ത്ത​​​ർ​​പ്ര​​​ദേ​​​ശ് നോ​​​യി​​​ഡ തൃ​​​ലോ​​​ക്പു​​​രി സ്വ​​​ദേ​​​ശി സൗ​​​ര​​​വ് കു​​​മാ​​​റാ​​​ണ് (22) അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ശ്രീ​​​ജി​​​ത്ത് കൊ​​​ടേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ൽ​​വ​​​ച്ചാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ലോ​​​ൺ ആ​​​പ്പ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തേ ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി ജ​​​യ്പ്ര​​​കാ​​​ശ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ്ര​​​ശാ​​​ന്ത് കേ​​​വ​​​ൽ, ഋ​​​ഷി​​​കേ​​​ശ് തി​​​വാ​​​രി എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

ക​​​ണ്ണൂ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ് പി.​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ടത്തി​​​ൽ ഡി​​​വൈ​​​എ​​​സ് പി. ​​​ജീ​​​വ​​​ൻ ജോ​​​ർ​​​ജ് ആ​​​ണ് ലോ​​​ൺ ആ​​​പ്പ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.​​​ പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ൽ എ​​​സ്ഐ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, എ​​​എ​​​സ്​​​ഐ പി.​​​പി.​​​ പ്ര​​​മോ​​​ദ് എ​​​ന്നി​​​വ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

National

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ റിമാൻഡിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് റിമാൻഡിലായത്.

നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പോലീസ് സംഘം പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇൻസ്റ്റന്‍റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ. മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, നി​തി​ൻ രാ​ജ് മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ മു​റി​യി​ൽ വ​ച്ച് നി​തി​ന്‍റെ ഫോ​ൺ അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​ൻ​സി​പ്പാ​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ റാം, ​സം​ഗീ​ത എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

National

ഐടി പാർക്ക് പോലെ ലോൺ ആപ്പ് ഒാഫീസ്; 40 ജീവനക്കാർ, സിം ബോക്സുകൾ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു ഭീഷണി മുഴക്കിയ "ഇൻസ്റ്റന്‍റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽനിന്ന് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.

നിരന്തരം ശല്യം

വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെത്തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്കു നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽത്തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്കു ചെയ്തിരുന്നു.

ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്നു ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്നു മനസിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.

സിം ബോക്സുകൾ

വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നതു പ്രയാസകരമായെങ്കിലും കേരള പോലീസിന്‍റെ മികച്ച അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്തി. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു.

നോയിഡ പോലീസിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്‍റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുനിന്‍റെ നേതൃത്വത്തിൽ സിപിഒമാരായ കെ.സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ ​കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

നോ​യി​ഡ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ, ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, നി​തി​ൻ രാ​ജ് മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്റെ മു​റി​യി​ൽ വ​ച്ച് നി​തി​ന്‍റെ ഫോ​ൺ അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​ൻ​സി​പ്പാ​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ റാം, ​സം​ഗീ​ത എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

ലോ​ണ്‍ ആ​പ്പി​ന്‍റെ ഭീ​ഷ​ണി​യി​ല​ല്ല നി​തി​ന്‍ മ​രി​ച്ച​തെ​ന്ന് സ​ഹോ​ദ​രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ണ്‍ ആ​​​പ്പി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യി​​​ല​​​ല്ല നി​​​തി​​​ന്‍ മ​​​രി​​​ച്ച​​​തെ​​​ന്ന് സ​​​ഹോ​​​ദ​​​രി നി​​​ഖി​​​ത രാ​​​ജ്. ലോ​​​ണ്‍ ആ​​​പ്പി​​​ന്‍റെ കാ​​​ര്യം വീ​​​ട്ടി​​​ല്‍ അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണ്. പെ​​​യ്‌​​​മെ​​​ന്‍റ് അ​​​ട​​​ച്ച​​​താ​​​ണ്.

റ​​​ഫ​​​റ​​​ന്‍​സാ​​​യി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റു​​​ക​​​ള്‍ ചേ​​​ച്ചി​​​യു​​​ടേ​​​യും ത​​​ന്‍റെ​​​യും അ​​​ച്ഛ​​​ന്‍റെ​​​യും അ​​​മ്മ​​​യു​​​ടേ​​​തു​​​മാ​​​ണ്.
വേ​​​റെ ന​​​മ്പ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. കോ​​​ള​​​ജി​​​ല്‍ എ​​​ന്തോ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. അ​​​വ​​​രെ​​​ല്ലാം ചേ​​​ര്‍​ന്ന് അ​​​വ​​​നെ കൊ​​​ന്ന​​​താ​​​ണെ​​​ന്നും സ​​​ഹോ​​​ദ​​​രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ​​​റ​​​ഞ്ഞു.

ലോ​​​ണ്‍ ആ​​​പ്പി​​​ന്‍റെ പേ​​​രി​​​ല്‍ മ​​​ര​​​ണം ചു​​​രു​​​ക്കാ​​​നാ​​​ണ് ശ്ര​​​മ​​​മെ​​​ങ്കി​​​ല്‍ അ​​​തു സ​​​മ്മ​​​തി​​​ക്കി​​​ല്ല. അ​​​തി​​​നെ​​​തിരേ പോ​​​കാ​​​ന്‍ പ​​​റ്റു​​​ന്ന ഇ​​​ടം​​വ​​​രെ പോ​​​കും. നിതി​​​ന് നീ​​​തി ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഞ​​​ങ്ങ​​​ളും ഈ ​​​ലോ​​​ക​​​ത്ത് കാ​​​ണി​​​ല്ല. ലോ​​​ണി​​​ന്‍റെ പേ​​​രി​​​ല്‍ ചു​​​രു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചാ​​​ല്‍ അ​​​തി​​​നെ​​​തിരേ ത​​​ന്‍റെ ഫോ​​​ണി​​​ലും തെ​​​ളി​​​വു​​​ണ്ട്.

പ്ര​​​ഫ. റാം, ​​​സം​​​ഗീ​​​ത, ഡെ​​​ന്‍റ​​​ല്‍ അ​​​നാ​​​ട്ട​​​മി ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് ആ​​​കെ​​​ത്ത​​​ന്നെ കു​​​ട്ടി​​​ക​​​ളെ മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും പീ​​​ഡി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്-​​​ നി​​​ഖി​​​ത പ​​​റ​​​യു​​​ന്നു.

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി, അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​ധി​ന്‍റെ പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി സ്വ​കാ​ര്യ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​ധി​ൻ രാ​ജി​ന് ലോ​ണാ​പ്പി​ൽ നി​ന്നു​ണ്ടാ​യ ഭീ​ഷ​ണി​യെ​പ​റ്റി അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് പി​താ​വ് രാ​ജ​ൻ.

അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി വീ​ട്ടു​കാ​ർ അ​റി​ഞ്ഞു കൊ​ണ്ടാ​ണ് ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്ന് പ​ണ​മെ​ടു​ത്ത​ത്. അ​ധ്യാ​പി​ക​യ്ക്ക് ലോ​ൺ ആ​പ്പി​ൽ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ക്കാ​ര്യം വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​മാ​യി​രു​ന്നു. ത​നി​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലോ​ൺ മു​ട​ങ്ങി​യ​തെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ലോ​ൺ ആ​പ്പ് സം​ഘ​ത്തി​ൽ നി​ന്നും ഭീ​ഷ​ണി നേ​രി​ട്ട​തി​ന്‍റെ നി​ർ​ണാ​യ​ക ചാ​റ്റു​ക​ള​ട​ക്കം പോ​ലീ​സ് ക​ണ്ടെ​ത്തി. ലോ​ൺ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​തി​ന്‍റെ അ​ധ്യാ​പി​ക​യെ സം​ഘം വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ അ​ധ്യാ​പി​ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ധ്യാ​പി​ക കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. നി​ധി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം പ്രി​ൻ​സി​പ്പ​ൽ നി​ധി​നെ റൂ​മി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

അ​ധ്യ​പ​ക​രി​ൽ​നി​ന്ന് ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വും ക്രൂ​ര​മാ​യ ജാ​തി അ​ധി​ക്ഷേ​പ​വു​മാ​ണ് നി​ധി​ൻ നേ​രി​ട്ട​ത്. ജാ​തി, നി​റം, മാ​താ​പി​താ​ക്ക​ളു​ടെ തൊ​ഴി​ൽ, അ​സു​ഖം എ​ന്നി​വ​യു​ടെ പേ​രി​ൽ അ​ധ്യാ​പ​ക​ർ ക​ളി​യാ​ക്കി​യ​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും വ്യ​ക്ത​മാ​ക്കി നി​ധി​ൻ സ​ഹ​പാ​ഠി​ക​ൾ​ക്ക​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

‘പു​ഴു​ത്ത പ​ട്ടി​യെ​ന്നും തെ​രു​വ്‌ പ​ട്ടി​യെ​ന്നും’ വി​ളി​ച്ച്‌ അ​ധി​ക്ഷേ​പി​ച്ചു. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ ക​ളി​യാ​ക്കി. കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന് അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞ​താ​യും സ്റ്റാ​ഫ് റൂം ​കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ന്ന സ്ഥ​ല​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്‌.

സം​ഭ​വ​ത്തി​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​ധ്യാ​പ​ക ഡോ. ​സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രെ സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്‌​തി​ട്ടു​ണ്ട്‌. ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്‌​ക്ക്‌ കേ​സും എ​ടു​ത്തി​ട്ടു​ണ്ട്‌. പ​ട്ടി​ക​ജാ​തി– പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന വ​കു​പ്പും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ലോൺ ആപ്പ്; യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്‌കുമാറിന്‍റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഓൺലൈൻ വഴി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്‍റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.

മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Latest News

Corehub Up