തിരുവനന്തപുരം: ലോണ് ആപ്പിന്റെ ഭീഷണിയിലല്ല നിതിന് മരിച്ചതെന്ന് സഹോദരി നിഖിത രാജ്. ലോണ് ആപ്പിന്റെ കാര്യം വീട്ടില് അറിയാവുന്നതാണ്. പെയ്മെന്റ് അടച്ചതാണ്.
റഫറന്സായി നല്കിയിരിക്കുന്ന മൊബൈല് നമ്പറുകള് ചേച്ചിയുടേയും തന്റെയും അച്ഛന്റെയും അമ്മയുടേതുമാണ്.
വേറെ നമ്പര് നല്കിയിട്ടില്ല. കോളജില് എന്തോ നടന്നിട്ടുണ്ട്. അവരെല്ലാം ചേര്ന്ന് അവനെ കൊന്നതാണെന്നും സഹോദരി തിരുവനന്തപുരത്ത് പറഞ്ഞു.
ലോണ് ആപ്പിന്റെ പേരില് മരണം ചുരുക്കാനാണ് ശ്രമമെങ്കില് അതു സമ്മതിക്കില്ല. അതിനെതിരേ പോകാന് പറ്റുന്ന ഇടംവരെ പോകും. നിതിന് നീതി ലഭിച്ചില്ലെങ്കില് ഞങ്ങളും ഈ ലോകത്ത് കാണില്ല. ലോണിന്റെ പേരില് ചുരുക്കാന് ശ്രമിച്ചാല് അതിനെതിരേ തന്റെ ഫോണിലും തെളിവുണ്ട്.
പ്രഫ. റാം, സംഗീത, ഡെന്റല് അനാട്ടമി ഡിപ്പാര്ട്ട്മെന്റ് ആകെത്തന്നെ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്- നിഖിത പറയുന്നു.
Tags : loan app not threatened Nidhin death Nikita raj