Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangaluru

ഗോ​വ-​മം​ഗ​ളൂ​രു വ​ന്ദേ​ ഭാ​ര​ത് സ​ര്‍​വീ​സ് കോ​ഴി​ക്കോ​ടി​ന് പ​ക​രം ബം​ഗ​ളൂ​രു​വി​ലേ​ക്ക്

കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്നു​​​​ള്ള എം​​​​പി​​​​മാ​​​​രും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ശ​​​​ക്ത​​​​മാ​​​​യി രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങി​​​​യി​​​​ട്ടും ഗോ​​​​വ-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ ഭാ​​​​ര​​​​ത് സ​​​​ര്‍​വീ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കി​​​​ല്ല.

ട്രെ​​​​യി​​​​ന്‍ യ​​​​ശ്വ​​​​ന്ത്പു​​​​രി​​​​ലേ​​​​ക്ക് (ബം​​​​ഗ​​​​ളൂ​​​​രു) നീ​​​​ട്ടാ​​​​ന്‍ റെ​​​​യി​​​​ല്‍​വേ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി കേ​​​​ന്ദ്ര റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഉ​​​​ത്ത​​​​ര ക​​​​ന്ന​​​​ഡ എം​​​​പി വി​​​​ശ്വേ​​​​ശ്വ​​​​ര്‍ ഹെ​​​​ഗ്‌​​​​ഡേ ക​​​​ഗേ​​​​രി​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഗോ​​​​വ-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു നീ​​​​ട്ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി ഏ​​​​താ​​​​നും മാ​​​​സം മു​​​​മ്പാ​​​​ണ് റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി​​​​ക്കു ക​​​​ത്ത​​​​യ​​​​ച്ച​​​​ത്.

അ​​​​തി​​​​നി​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നും തീ​​​​ര​​​​ദേ​​​​ശ ഗോ​​​​വ​​​​യ്ക്കും ഇ​​​​ട​​​​യി​​​​ല്‍ റെ​​​​യി​​​​ല്‍ ക​​​​ണ​​​​ക്‌ടിവി​​​​റ്റി വ​​​​ര്‍​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ചി​​​​ല്‍ വി​​​​ശ്വേ​​​​ശ്വ​​​​ര്‍ ഹെ​​​​ഗ്‌​​​​ഡെ എം​​​​പി​​​​യും റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി​​​​ക്കു ക​​​​ത്ത് സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രു​​​​ന്നു.
പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ക​​​​ര്‍​ണാ​​​​ട​​​​ക​​​​യു​​​​ടെ തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​യ്ക്ക് വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​മ്പോ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍​ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

മ​​​​ല​​​​ബാ​​​​ര്‍ ഉ​​​​ള്‍​പ്പെടു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നി​​​​ല്‍നി​​​​ന്ന് മം​​​​ഗ​​​​ലാ​​​​പു​​​​രം മേ​​​​ഖ​​​​ല​​​​യെ മാ​​​​റ്റി ബം​​​​ഗ​​​​ളൂ​​​​രു ഡി​​​​വി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ന​​​​ട​​​​പ​​​​ടി. രാ​​​​ജ്യ​​​​ത്തെ 40-ാമ​​​​ത് വ​​​​ന്ദേ ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നാ​​​​യി​​​​ട്ടാ​​​​ണ് മം​​​​ഗ​​​​ളൂ​​​​രു-​​​​ഗോ​​​​വ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച ഒ​​​​ഴി​​​​കെ ആ​​​​ഴ്ച​​​​യി​​​​ല്‍ ആ​​​​റു ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ 8.30ന് ​​​​മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ഉ​​​​ച്ച​​​​യ്ക്ക് 1.45ന് ​​​​മ​​​​ഡ്ഗാ​​​​വി​​​​ലെ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​ണു ട്രെ​​​​യി​​​​നി​​​​ന്‍റെ സ​​​​മ​​​​യ​​​​ക്ര​​​​മം.

മം​​​​ഗ​​​​ളൂ​​​​രു-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കാ​​​​സ​​​​ര്‍​ഗോഡ്-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ല്‍ പ​​​​ല​​​​പ്പോ​​​​ഴും ടി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. അ​​​​തേ​​​സ​​​​മ​​​​യം, മ​​​​ഡ്ഗാ​​​​വ്-​​​​മം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​തി​​​​ല്‍ 30 മു​​​​ത​​​​ല്‍ 35 ശ​​​​ത​​​​മാ​​​​നം വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണു ബു​​​​ക്കിം​​​​ഗ്. അ​​​​തു​​​​കൊ​​​​ണ്ട് സ​​​​ര്‍​വീ​​​​സ് ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ ട്രെ​​​​യി​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു നീ​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് എം.​​​​കെ. രാ​​​​ഘ​​​​വ​​​​നും പി.​​​​ടി. ഉ​​​​ഷ​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള എം​​​​പി​​​​മാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു സ​​​​ര്‍​വീ​​​​സ് നീ​​​​ട്ടി​​​​യാ​​​​ല്‍ വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചെ​​​​ങ്കി​​​​ലും മം​​​​ഗ​​​​ളൂ​​​​രു കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​ട്രീ​​​​യ എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളാ​​​​ണു കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു സ​​​​ർ​​​​വീ​​​​സ് നീ​​​​ട്ടു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യ​​​​ത്.

ഗോ​​​​വ-​​​​മം​​​​ഗ​​​​ളൂ​​​​രു സ​​​​ര്‍​വീ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്കു നീ​​​​ട്ടു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ വ​​​​ട​​​​ക്ക​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്കും കൊ​​​​ല്ലൂ​​​​ര്‍ മൂ​​​​കാം​​​​ബി​​​​ക, ഉ​​​​ഡു​​​​പ്പി, മു​​​​രു​​​​ഡേ​​​​ശ്വ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കും ഉ​​​​പ​​​​കാ​​​​ര​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ല്‍ ട്രെ​​​​യി​​​​നി​​​​ന്‍റെ യാ​​​​ത്രാ​​​​ശേ​​​​ഷി​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

രാ​​​​ത്രി​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ട്രെ​​​​യി​​​​ന്‍ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ വെ​​​​റു​​​​തെ കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി കോ​​​​ഴി​​​​ക്കോ​​​​ട്ടേ​​​​ക്ക് സ​​​​ര്‍​വീ​​​​സ് നീ​​​​ട്ടു​​​​ന്ന​​​​തു യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​പ്പി​​​​ക്കും.

കോ​​​​ഴി​​​​ക്കോ​​​​ട്ട് ട്രെ​​​​യി​​​​ന്‍ രാ​​​​ത്രി സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ പ്ലാ​​​​റ്റ്‌​​​​ഫോം സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും ട്രാ​​​​ക്കു​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​ക ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യു​​​​ണ്ടെ​​​​ന്നും റെ​​​​യി​​​​ല്‍​വേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.
ഇ​​​​തി​​​​നെ​​​​യെ​​​​ല്ലാം മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​​യസ്വാ​​​​ധീ​​​​നം ക​​​​ര്‍​ണാ​​​​ട​​​​ക​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

District News

പാ​നൂ​ർ മേഖലയിലെ ഭണ്ഡാര മോഷണ പരന്പര: പ്രതി മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പാ​നൂ​ർ മേ​ഖ​ല​യു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ക്ഷേ​ത്ര മോ​ഷ്ടാ​വ് ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ൽ. മു​ട​വ​ന്തേ​രി തൂ​ണേ​രി സ്വ​ദേ​ശി കു​ഞ്ഞി​ക്ക​ണ്ടി അ​ബ്ദു​ള്ള (60) യെ​യാ​ണ് മം​ഗ​ളൂ​രു​വി​ൽ പാ​നൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​നൂ​രി​ലെ​ത്തി​ച്ച പ്ര​തി​യെ ക​വ​ർ​ച്ച ന​ട​ന്ന വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​തി​വി​ദ​ഗ്ധ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൊ​ബൈ​ൽ ഫോ​ണോ, പ്ര​ത്യേ​ക വി​ലാ​സ​മോ ഇ​ല്ലാ​ത്ത പ്ര​തി മം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം മം​ഗ​ളൂ​രു​വി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

17 വ​യ​സി​ൽ മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ പ്ര​തി വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് പ​ത്തു വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ട​ക​ര​യി​ലെ ക്ഷേ​ത്ര​മോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് വീ​ണ്ടും ക​വ​ർ​ച്ച​യാ​രം​ഭി​ച്ച​ത്. പു​ത്തൂ​ർ കു​യി​മ്പി​ൽ ക്ഷേ​ത്രം, എ​ലാ​ങ്കോ​ട് ശ്രീ ​മ​ഹാ​വി​ഷ്ണു ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, ചെ​റു​പ്പ​റ​മ്പ് പു​റ്റു​വ​ൻ കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പൂ​ക്കോം​ക​ല്ലു​ള്ള പു​ന​ത്തി​ൽ ക്ഷേ​ത്രം, തൂ​വ​ക്കു​ന്ന് അ​യ്യ​പ്പ​മ​ഠം തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി അ​റ​സ്റ്റി​ലാ​യ​ത​റി​ഞ്ഞ് ക്ഷേ​ത്ര മോ​ഷ​ണ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പോ​ലീ​സും പാ​നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​ട​ച്ചേ​രി, കു​റ്റ്യാ​ടി സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

സി​ഐ എം.​വി. ഷീ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പി.​ആ​ർ. ശ​ര​ത്ത്, മ​രി​യ പ്രി​ൻ​സ്, എ​എ​സ്ഐ നി​വേ​ദ്, ബൈ​ജു, എ​സ്‌​സി​പി​ഒ ഫൈ​സ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

National

മ​ക​ൾ​ക്കൊ​പ്പം തൂ​ങ്ങി മ​രി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്

മം​ഗു​ളൂ​രു: നാ​ലു വ​യ​സു​ള്ള മ​ക​ൾ​ക്കൊ​പ്പം തൂ​ങ്ങി ​മ​രി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷി​ച്ചു. കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അം​ബി​ക ന​ഗ​റി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യാ​ണ് രാ​ജേ​ഷ്(35) എ​ന്ന​യാ​ൾ മ​ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഏ​ഴ് വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ രാ​ജേ​ഷി​ന്‍റെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കഴിഞ്ഞ ദിവസം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട രാ​ജേ​ഷ് മ​ക​ളേ​യും എ​ടു​ത്ത് വീ​ടു​വി​ട്ടു. ത​ണ്ണീ​ർ​ഭ​വി ക​ട​ൽ​ത്തീ​ര​ത്തേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്.

രാ​ജേ​ഷ് "ന​മു​ക്ക് ര​ണ്ടു​പേ​ർ​ക്കും മ​രി​ക്കാം' എ​ന്ന് പ​റ​യു​ന്ന വി​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്‌​ത് ബ​ന്ധു​ക്ക​ളു​ടെ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കി​ട്ടു. ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് ന​ട​ക്കു​മ്പോ​ൾ തു​ളു​വി​ൽ സം​സാ​രി​ക്കു​ന്ന ആ ​വി​ഡി​യോ​യി​ൽ ‘ന​മു​ക്ക് മ​രി​ക്ക​ണ്ട​പ്പാ..’ എ​ന്ന് മ​ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാം.

ഈ ​വീ​ഡി​യോ പി​ന്നീ​ട് പ​ണ​മ്പൂ​ർ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മെ​ത്തി. പ​ണ​മ്പൂ​ർ പോ​ലീ​സ് ബീ​ച്ച് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും കു​റി​ച്ച് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ത​ണ്ണീ​ർ​ഭ​വി ബീ​ച്ചി​ലേ​ക്ക് തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും അ​വി​ടേ​യും സൂ​ച​ന ഇ​ല്ലാ​യി​രു​ന്നു. സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ട​വ​ർ പി​ന്തു​ട​ർ​ന്ന് രാ​ജേ​ഷ് കാ​വൂ​രി​ലെ ശാ​ന്തി​ന​ഗ​റി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പ​ണ​മ്പൂ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫ​ക്കീ​ര​പ്പ, ശ​ര​ണ​പ്പ, രാ​കേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ലും വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യി​രു​ന്നു. മു​ട്ടി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന​പ്പോ​ൾ കു​രു​ക്കു​ക​ൾ ക​ഴു​ത്തി​ലി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി കാ​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. രാ​ജേ​ഷി​ന് കൗ​ൺ​സി​ലിം​ഗ് ന​ൽ​കി വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Latest News

Corehub Up