x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​നൂ​ർ മേഖലയിലെ ഭണ്ഡാര മോഷണ പരന്പര: പ്രതി മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ


Published: January 6, 2026 01:59 AM IST | Updated: January 6, 2026 01:59 AM IST

പാ​നൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ ക്ഷേ​ത്ര ഭ​ണ്ഡാ​ര ക​വ​ർ​ച്ചാ കേ​സി​ലെ പ്ര​തി​യാ​യ അ​ബ്ദു​ള്ള​യെ മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്തശേ​ഷം പോ​ലീ​സ് പാ​നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ.

ത​ല​ശേ​രി: പാ​നൂ​ർ മേ​ഖ​ല​യു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ക്ഷേ​ത്ര മോ​ഷ്ടാ​വ് ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ൽ. മു​ട​വ​ന്തേ​രി തൂ​ണേ​രി സ്വ​ദേ​ശി കു​ഞ്ഞി​ക്ക​ണ്ടി അ​ബ്ദു​ള്ള (60) യെ​യാ​ണ് മം​ഗ​ളൂ​രു​വി​ൽ പാ​നൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​നൂ​രി​ലെ​ത്തി​ച്ച പ്ര​തി​യെ ക​വ​ർ​ച്ച ന​ട​ന്ന വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​തി​വി​ദ​ഗ്ധ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൊ​ബൈ​ൽ ഫോ​ണോ, പ്ര​ത്യേ​ക വി​ലാ​സ​മോ ഇ​ല്ലാ​ത്ത പ്ര​തി മം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം മം​ഗ​ളൂ​രു​വി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

17 വ​യ​സി​ൽ മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ പ്ര​തി വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് പ​ത്തു വ​ർ​ഷ​ത്തോ​ളം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ട​ക​ര​യി​ലെ ക്ഷേ​ത്ര​മോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് വീ​ണ്ടും ക​വ​ർ​ച്ച​യാ​രം​ഭി​ച്ച​ത്. പു​ത്തൂ​ർ കു​യി​മ്പി​ൽ ക്ഷേ​ത്രം, എ​ലാ​ങ്കോ​ട് ശ്രീ ​മ​ഹാ​വി​ഷ്ണു ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, ചെ​റു​പ്പ​റ​മ്പ് പു​റ്റു​വ​ൻ കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പൂ​ക്കോം​ക​ല്ലു​ള്ള പു​ന​ത്തി​ൽ ക്ഷേ​ത്രം, തൂ​വ​ക്കു​ന്ന് അ​യ്യ​പ്പ​മ​ഠം തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി അ​റ​സ്റ്റി​ലാ​യ​ത​റി​ഞ്ഞ് ക്ഷേ​ത്ര മോ​ഷ​ണ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പോ​ലീ​സും പാ​നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഇ​ട​ച്ചേ​രി, കു​റ്റ്യാ​ടി സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

സി​ഐ എം.​വി. ഷീ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പി.​ആ​ർ. ശ​ര​ത്ത്, മ​രി​യ പ്രി​ൻ​സ്, എ​എ​സ്ഐ നി​വേ​ദ്, ബൈ​ജു, എ​സ്‌​സി​പി​ഒ ഫൈ​സ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Mangaluru nattuvishasham local news

Recent News

Corehub Up