Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mbbs

മെഡിക്കൽ ബിരുദ കോഴ്സുകളിലും സീറ്റ് ഒഴിവ്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ ബി​രു​ദ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്നു. ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ശേ​ഷ​വും എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു സീ​റ്റ് ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന സാ​ഹ​ച​ര്യം അ​പൂ​ർ​വ​മാ​ണ്.

നാ​ല് എം​ബി​ബി​എ​സ് സീ​റ്റു​ക​ളും 23 ബി​ഡി​എ​സ് സീ​റ്റു​ക​ളു​മാ​ണ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഇ​തു നി​ക​ത്താ​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​റ്റ് യോ​ഗ്യ​ത നേ​ടി​യിട്ടുള്ള​വ​രും സം​സ്ഥാ​ന റാ​ങ്ക് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രും നേ​ര​ത്തേ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ കു​ട്ടി​ക​ൾ​ക്കുഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കാം. മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യും പി​ന്നീ​ട് സ്ട്രേ ​വേ​ക്ക​ൻ​സി നി​ക​ത്താ​നു​മാ​യി ന​ട​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്കു​ ശേ​ഷ​വും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​ണ് നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​ന് സം​സ്ഥാ​ന എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. തൊ​ടു​പു​ഴ അ​ൽ അ​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​യ്ഡ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​നും, പാ​ല​ക്കാ​ട് ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​സ്‌ലിം ​മൈ​നോ​റി​റ്റി​ക്കും, എ​റ​ണാ​കു​ളം ശ്രീ​നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഷെ​ഡ്യൂ​ൾ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​നും, കാ​ര​ക്കോ​ണം ഡോ. ​സോ​മ​ർ​വെ​ൽ മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​യ്ഡ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​നു​മാ​ണ് എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ ബാ​ക്കി​യു​ള്ള​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഷെ​ഡ്യൂ​ൾ​ഡ് മൈ​നോ​റി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​രു സീ​റ്റും ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റേ​താ​യി ഓ​രോ സീ​റ്റ് വീ​ത​വു​മാ​ണ് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​ഴി​വു​ള്ള​ത്.

ര​ണ്ട് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ല​ട​ക്കം 13 ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലാ​യാ​ണ് ബി​ഡി​എ​സ് സീ​റ്റ് ഒ​ഴി​വു​ള്ള​ത്. 11 സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലാ​യി 20 ബി​ഡി​എ​സ് സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്. ഇ​തി​ലേ​റെ​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളാ​ണ്. വ​ർ​ക്ക​ല ശ്രീ​ശ​ങ്ക​ര ഡെ​ന്‍റ​ൽ കോ​ള​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി​വു​ള്ള​ത്.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ​ല​യി​ട​ത്തും ഫീ​സ് നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളെ അ​ക​റ്റു​ന്ന​തെ​ന്ന് പ​റ​യു​ന്നു. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 7.77 ല​ക്ഷം മു​ത​ൽ 8.86 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഫീ​സ് ഘ​ട​ന. എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ൽ 18.5 ല​ക്ഷം മു​ത​ൽ 21.65 ല​ക്ഷം രൂ​പ​വ​രെ​യും ഫീ​സ് ന​ൽ​ക​ണം. സ്വാ​ശ്ര​യ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ 3.47 ല​ക്ഷം രൂ​പ​യാ​ണ് ഫീ​സ്. എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ 6.30 ല​ക്ഷം ന​ൽ​കേ​ണ്ടി​വ​രും.

Kerala

ദ്രു​ത​ഗ​തി​യി​ൽ ആ​രോ​ഗ്യ​ വാ​ഴ്സി​റ്റി; മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ എം​ബി​ബി​എ​സ് ഫ​ലം

തൃ​​​ശൂ​​​ർ: അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൂ​​​ന്നു പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു മൂ​​​ന്നു പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു ല​​​ഭി​​​ച്ച​​​ത്. ഡി​​​ജി​​​റ്റ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​തി​​​നു ​സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള 28 മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 3947 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യി​​​രു​​​ന്നു. 3423 പേ​​​ർ വി​​​ജ​​​യി​​​ച്ചു. 91.66 ആ​​​ണു വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം. 66 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഫ​​​ലം വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​ഗ​​​സ്റ്റ് 22നാ​​​ണു പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ച്ച​​​ത്. പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ പ്ര​​​ഫ.​ ഡോ.​​​എ​​​സ്. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ എ​​​ക്സാം മെ​​​ഡി​​​ക്ക​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഐ​​​ടി വി​​​ഭാ​​​ഗ​​​വും ന​​​ട​​​ത്തി​​​യ കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണു റി​​​ക്കാ​​​ർ​​​ഡ് വേ​​​ഗ​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം സാ​​​ധ്യ​​​മാ​​​യ​​​ത്.

ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കൈ​​​മാ​​​റി.

ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ് ആ​​​രം​​​ഭി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക‍​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​ട്ടി​​​ക കൈ​​​മാ​​​റി​​​യ​​​ത്. എ​​​ല്ലാ പേ​​​പ്പ​​​റു​​​ക​​​ളും വി​​​ജ​​​യി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പാ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ൽ​​​കി.

Kerala

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ്; സം​സ്ഥാ​ന​ത്ത് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്നു

കോ​ഴി​ക്കോ​ട്: സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്നു. എം​ബി​ബി​എ​സി​ന് നാ​ല​ര വ​ര്‍​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കൂ​വെ​ന്ന ഉ​ത്ത​ര​വ് ആ​ണ് ഇ​തു​വ​രെ ന​ട​പ്പി​ലാ​കാ​ത്ത​ത്.

സം​സ്ഥാ​ന​ത്തെ ഫീ​സ് റ​ഗു​ലേ​റ്റ​റി ക​മ്മ​റ്റി, പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ത്ത​ത് കാ​ര​ണം സ്വാ​ശ്ര​യ​കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പു​തി​യ ഫീ​സ് ഘ​ട​ന നി​ശ്ച​യി​ക്കാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ഞ്ച് വ​ർ‌​ഷ​ത്തെ ഇ​ടാ​ക്കു​ന്നു​ണ്ട്.

അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തി​രി​ച്ചു ന​ല്‍​ക​ണ​മെ​ന്നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്റ്റേ ​വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ കാ​ര്യ​മാ​യ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Kerala

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ഏ​ബ​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

പ​തി​മൂ​ന്നോ​ളം സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഏ​ബ​ല്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്. കേ​സി​ല്‍ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട് കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി​യാ​ണ് ഏ​ബ​ല്‍.

പ​തി​നേ​ഴോ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും എ​ടു​ക്കു​ക​യും അ​ത് മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ല ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​സാ​ര വ​കു​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് ചു​മ​ത്തി​യ​ത് എ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​പ​ണം. കൂ​ടു​ത​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

ഇ​പ്പോ​ൾ കു​റ​ച്ച് പേ​രു​ടെ മൊ​ഴി എ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞെ​ങ്കി​ലും മു​ഴു​വ​ൻ പ​രാ​തി​ക്കാ​രു​ടെ​യും മൊ​ഴി എ​ടു​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​യ്യാ​റാ​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റു​ന്നു എ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

എ​സ്എ​ഫ്‌​ഐ ഉ​ള്‍​പ്പ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ളും പോ​ലീ​സും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ഉ​ന്തു​ത​ള്ളു​മു​ണ്ടാ​യി. എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും നേ​ര്‍​ക്കു​നേ​ര്‍ എ​ത്തു​ന്ന ഘ​ട്ട​വു​മു​ണ്ടാ​യി.

ഇ​ത്ത​ര​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടും വേ​ണ്ട ഗൗ​ര​വ​ത്തോ​ടെ പോ​ലീ​സ് വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു. പ​രാ​തി​ക​ള്‍​ക്ക് ഒ​രോ​ന്നി​നും ഒ​രോ എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ട് ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തീ​രു​മാ​നം.

Kerala

എം​ബി​ബി​എ​സ് ഫീ​സ് പ​രാ​തി;ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽനി​​​ന്ന് കോ​​​ള​​​ജു​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ഫീ​​​സ് ഈ​​ടാ​​​ക്കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

അ​​​ധി​​​ക​​​മാ​​​യി ഈ​​​ടാ​​​ക്കി​​​യ ഫീ​​​സ് തി​​​രി​​​കെ ന​​​ൽ​​​കാ​​​ൻ നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​​ശം ന​​ല്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം വി​​​ളി​​​ച്ച​​​ത്.

നാ​​​ഷണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ ആ​​​ക്ട് 2019ന് ​​​വി​​​രു​​​ദ്ധ​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽനി​​​ന്ന് ഈ​​​ടാ​​​ക്കി​​​യ ആ​​​റു മാ​​​സ​​​ത്തെ അ​​​ധി​​​ക ഫീ​​​സ് ആ​​​ണ് തി​​​രി​​​കെ ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നു കാ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന് നാ​​​ഷണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ ക​​​ത്തു ന​​​ല്കി​​​യി​​​രു​​​ന്നു.

നാ​​​ല​​​ര​​​വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ് മാ​​​ത്ര​​​മേ വാ​​​ങ്ങാ​​​വൂ എ​​​ന്ന് നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ നേ​​​ര​​ത്തേ സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​തു ലം​​​ഘി​​​ച്ച് ഫീ​​​സ് വാ​​​ങ്ങി​​​യെ​​​ന്നു കാ​​​ട്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചി​​​രു​​​ന്നു.

ഈ ​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ധി​​​ക​​​മാ​​​യി വാ​​​ങ്ങി​​​യ ഫീ​​​സ് തി​​​രി​​​കെ ന​​​ല്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ ഫീ​​​സ് സം​​​ബ​​​ന്ധി​​​ച്ച് കേ​​​സ് കോ​​​ട​​​തി​​​യി​​​ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Kerala

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം; അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കാ​ൻ സം​സ്ഥാ​ന​ത്തി​ന് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ(​എ​ൻ​എം​സി) നി​ർ​ദേ​ശം. സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ല​ര വ​ർ​ഷ​ത്തെ കോ​ഴ്സി​ന് അ​ഞ്ച് വ​ർ​ഷ​ത്തെ ഫീ​സ് ഈ​ടാ​ക്കി​യ​താ​ണ് പ​രാ​തി​ക്ക് ആ​ധാ​രം. അ​ധി​ക​മാ​യി വാ​ങ്ങി​യ ഫീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. നാ​ല​ര വ​ർ​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ വാ​ങ്ങാ​വൂ എ​ന്ന് എ​ൻ​എം​സി നേ​ര​ത്തെ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം മൂ​ന്ന​ര ല​ക്ഷം മു​ത​ൽ ആ​റ് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഈ ​തീ​രു​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Movies

ന​ടി ശ്രീ​ലീ​ല ഇ​നി ഡോ​ക്ട​ർ ശ്രീ​ലീ​ല; എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി ന​ടി

ന​ടി ശ്രീ​ലീ​ല ഇ​നി ഡോ​ക്ട​ർ ശ്രീ​ലീ​ല ആ​യും അ​റി​യ​പ്പെ​ടും. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ താ​രം അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലേ​യ്ക്കെ​ത്തി​യ​ത്.

ശ്രീ​ലീ​ല​യു​ടെ അ​മ്മ സ്വ​ർ​ണ​ല​ത ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് താ​രം എം​ബി​ബി​എ​സ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ന്‍റെ ബി​രു​ദ​ദാ​ന​ച​ട​ങ്ങ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്.

ശ്രീ​ലീ​ല ജ​നി​ച്ച​ത് അ​മേ​രി​ക്ക​യി​ലാ​ണ്. തെ​ലു​ങ്കാ​ന​യാ​ണ് സ്വ​ദേ​ശം. കു​ട്ടി​ക്കാ​ല​ത്ത് താ​രം സ്ഥി​ര​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​മാ​യി​രു​ന്നു. പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സം ബം​ഗ​ളൂ​രു​വി​ലാ​ക്കി.

2017ൽ ‘​ചി​ത്രാ​ഗ​ദ’ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. 2019ൽ ​ക​ന്ന​ഡ സി​നി​മ​യാ​യ കി​സ്സി​ൽ നാ​യി​ക​യാ​യി. ‘ഭ​ഗ​വ​ന്ത് കേ​സ​രി, ‘ഗു​ണ്ടൂ​ർ​കാ​രം’ സി​നി​മ​യി​ലൂ​ടെ തെ​ലു​ങ്കി​ലെ മു​ൻ​നി​ര താ​ര​മാ​യി മാ​റി. ‘പു​ഷ്പ 2’വി​ലെ കി​സി​ക് എ​ന്ന പാ​ട്ടി​ലെ ഐ​റ്റം​ഡാ​ൻ​സോ​ടെ ന​ടി ത​രം​ഗ​മാ​യി മാ​റി.

അ​ഭി​ന​യ​ത്തി​ലും നൃ​ത്ത​ത്തി​ലും പ​ഠ​ന​ത്തി​ലും മാ​ത്ര​മ​ല്ല ശ്രീ​ലീ​ല കൈ​യ​ടി നേ​ടു​ന്ന​ത്. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ര​ണ്ട് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത താ​രം ഇ​പ്പോ​ൾ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​ണ്.

2022 ഫെ​ബ്രു​വ​രി​യി​ൽ വെ​റും 22 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഗു​രു, ശോ​ഭി​ത എ​ന്നീ ര​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ശ്രീ​ലീ​ല ദ​ത്തെ​ടു​ത്ത​ത്. 2025 ഏ​പ്രി​ലി​ൽ അ​വ​ർ ഒ​രു പെ​ൺ​കു​ഞ്ഞി​നെ​യും ദ​ത്തെ​ടു​ത്തു.

 

 

 

 

 

 

 

Kerala

അ​ഞ്ജ​ലി​യു​ടെ നേ​ട്ട​ത്തി​ന് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം

പി​ലി​ക്കോ​ട്: ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി​വി​റ്റ് ഉ​പ​ജീ​വ​നം ക​ഴി​ച്ച ത​മി​ഴ് കു​ടും​ബ​ത്തി​ൽ​നി​ന്ന് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഡോ.​അ​ഞ്ജ​ലി​യു​ടെ നേ​ട്ടം പി​ലി​ക്കോ​ട് മ​ടി​വ​യ​ൽ ഗ്രാ​മ​ത്തി​ന് അ​ഭി​മാ​ന​മാ​യി. 25 വ​ർ​ഷം മു​മ്പ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി​യ മു​ത്തു- മാ​രി​മു​ത്തു ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് അ​ഞ്ജ​ലി. ചെ​റു​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫേ​ർ സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക പ​ഠ​നം.
പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന അ​ഞ്ജ​ലി പി​ലി​ക്കോ​ട് ഗ​വ. സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ലും കു​ട്ട​മ​ത്ത് ഗ​വ.​സ്കൂ​ളി​ൽ​നി​ന്ന് പ്ല​സ്ടു​വും ഫു​ൾ എ ​പ്ല​സോ​ടെ​യാ​ണു പാ​സാ​യ​ത്.
ഡോ​ക്ട​റാ​കു​ക​യാ​യി​രു​ന്നു അ​ഞ്ജ​ലി​യു​ടെ ജീ​വി​താ​ഭി​ലാ​ഷം. നി​ത്യ​വൃ​ത്തി​ക്കു​ത​ന്നെ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ ബോ​ധ്യ​മു​ണ്ടാ​യി​ട്ടും മ​ക​ളു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ക്കാ​നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ തീ​രു​മാ​നം. പാ​ലാ ബ്രി​ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​നു ചേ​ർ​ന്ന അ​ഞ്ജ​ലി ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ നീ​റ്റ് പാ​സാ​യി.
കോ​യ​മ്പ​ത്തൂ​ർ എം​ജി​ആ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​യി ഇ​റ​ങ്ങു​ന്പോ​ൾ അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ് കു​ടും​ബം.

Latest News

Corehub Up