x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം; അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കാ​ൻ നി​ർ​ദേ​ശം


Published: June 8, 2026 03:13 PM IST | Updated: June 8, 2026 03:13 PM IST

തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കാ​ൻ സം​സ്ഥാ​ന​ത്തി​ന് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ(​എ​ൻ​എം​സി) നി​ർ​ദേ​ശം. സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ല​ര വ​ർ​ഷ​ത്തെ കോ​ഴ്സി​ന് അ​ഞ്ച് വ​ർ​ഷ​ത്തെ ഫീ​സ് ഈ​ടാ​ക്കി​യ​താ​ണ് പ​രാ​തി​ക്ക് ആ​ധാ​രം. അ​ധി​ക​മാ​യി വാ​ങ്ങി​യ ഫീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. നാ​ല​ര വ​ർ​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ വാ​ങ്ങാ​വൂ എ​ന്ന് എ​ൻ​എം​സി നേ​ര​ത്തെ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം മൂ​ന്ന​ര ല​ക്ഷം മു​ത​ൽ ആ​റ് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഈ ​തീ​രു​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Tags : NMC MBBS Fee refund

Recent News

Corehub Up