Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mining

Thrissur

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്: വി​ല്ലേ​ജ് ഓ​ഫീ​സ​റെയും അ​സി​സ്റ്റ​ന്‍റിനെ​യും കെെ​യേ​റ്റം ചെ​യ്തു

വ​ല്ല​ച്ചി​റ: സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റേ​യും അ​സി​സ്റ്റ​ന്‍റി​നേ​യും മ​ണ്ണെ​ടു​പ്പു​കാ​ര​നും ഡ്രൈ​വ​റും​ചേ​ർ​ന്ന് കെെ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​വ​രു​ടെ സ്‌​കൂ​ട്ട​റു​ക​ളും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

വി​ല്ലേ​ജ് ഓ​ഫീ​സി​നു​സ​മീ​പം പാ​റ​ക്ക​ൽ വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ  ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ൽ  വാ​ഴ​ക്കൃ​ഷി ന​ട​ത്തു​ന്ന​തി​നു ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് അ​ന​ധി​കൃ​ത​മാ​യി ടി​പ്പ​ർ ലോ​റി​യി​ൽ ക​ട​ത്തി​കൊ​ണ്ടു​പോ​കു​ന്ന​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

വ​ല്ല​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ വാ​ടാ​ന​പ്പി​ള്ളി ഇ​ത്തി​ക്കാ​ട്ട് വീ​ട്ടി​ൽ ഷി​നോ​ദ്(49), ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് അ​രി​മ്പൂ​ര് കാ​ര​ണ​യി​ൽ ഷാ​ജി(55) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

മ​ണ്ണ് പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​ക​രു​തെ​ന്ന് പ​റഞ്ഞ വി​ല്ലേ​ജ് ഓ​ഫീ​സ​റേ​യും അ​സി​സ്റ്റ​ന്‍റി​നേ​യും പ​ണി ന​ട​ത്തി​പ്പു​കാ​ര​നാ​യ വെ​ങ്ങി​ണി​ശേ​രി കോ​ര​ൻ​വീ​ട്ടി​ൽ മി​ഥു​ൻ(41), ടി​പ്പ​ർ ഡ്രൈ​വ​റാ​യ പ​ഴു​വി​ൽ മാ​പ്പോ​ലി​ൽ വീ​ട്ടി​ൽ നി​ഷി​ൽ (37) എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ള്ളി​മാ​റ്റി. ഇ​വ​ർ​വ​ന്ന സ്‌​കൂ​ട്ട​റു​ക​ൾ ടി​പ്പ​ർ ലോ​റി​കൊ​ണ്ട് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് മ​ണ്ണു​മാ​യി ടി​പ്പ​ർ കൊ​ണ്ടു​പോ​യെ​ന്നും പ​രാ​തി​യി​ൽ​പ്പ​റ​യു​ന്നു.
ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് ചേ​ർ​പ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Business

നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ; നാലു രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിൽ

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണം സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ന്ന​​തി​​നും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​യി ഇ​​ന്ത്യ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ സം​​യു​​ക്ത പ​​ര്യ​​വേ​​ക്ഷണം, ഖ​​ന​​നം, സം​​സ്ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ട് ബ്ര​​സീ​​ൽ, കാ​​ന​​ഡ, ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ഇ​​തു​​മാ​​യി അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മാ​​യും ലി​​ഥി​​യം, അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ എ​​ന്നി​​വ​​യി​​ലാ​​യി​​രി​​ക്കും ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ക. കൂ​​ടാ​​തെ, ധാ​​തു സം​​സ്ക​​ര​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ത്തം നേ​​ടാ​​നും ഇ​​ന്ത്യ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. ച​​ർ​​ച്ച​​ക​​ൾ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

പ​​ല നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ​​യും ആ​​ഗോ​​ള വി​​ത​​ര​​ണ​​ത്തി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന​​തും ഖ​​ന​​ന​​ത്തി​​ലും സം​​സ്ക​​ര​​ണ​​ത്തി​​ലും നൂ​​ത​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ കൈ​​വ​​ശ​​മു​​ള്ള​​തു​​മാ​​യ ചൈ​​ന​​യെ​​യാ​​ണ് ഇ​​ന്ത്യ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. കാ​​ർ​​ബ​​ണ്‍ ബ​​ഹി​​ർ​​ഗ​​മ​​നം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ഉൗ​​ർ​​ജ പ​​രി​​വ​​ർ​​ത്ത​​ന ന​​ട​​പ​​ടി​​ക​​ൾ ഇ​​ന്ത്യ വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്പോ​​ൾ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​ക​​ത​​യാ​​ണെ​​ന്ന് ഖ​​ന​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു.

ധാ​​തു​​ക്ക​​ളു​​ടെ ക​​ണ്ടെ​​ത്ത​​ൽ മു​​ത​​ൽ ഉ​​ത്പാ​​ദ​​നം വ​​രെ​​യു​​ള്ള ഖ​​ന​​ന​​പ്ര​​ക്രി​​യ​​യ്ക്കു വ​​ർ​​ഷ​​ങ്ങ​​ളെ​​ടു​​ക്കും. പ​​ര്യ​​വേ​​ക്ഷണ​​ത്തി​​നു മാ​​ത്രം അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​ർ​​ഷം വ​​രെ സ​​മ​​യ​​മെ​​ടു​​ക്കും. പ​​ല​​പ്പോ​​ഴും പ്രാ​​യോ​​ഗി​​ക​​മാ​​യ ഒ​​രു ഖ​​നി​​യി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​ക്കു​​ക​​യും ചെ​​യ്യും.

ജ​​നു​​വ​​രി​​യി​​ൽ ജ​​ർ​​മ​​നി​​യു​​മാ​​യി ഒ​​പ്പി​​ട്ട നി​​ർ​​ണാ​​യ​​ക ധാ​​തു ക​​രാ​​റി​​ലെ പ്ര​​ധാ​​ന കാ​​ര്യ​​ങ്ങ​​ൾ ഈ ​​പു​​തി​​യ ച​​ർ​​ച്ച​​ക​​ളി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് ഇ​​ന്ത്യ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. പ​​ര്യ​​വേ​​ഷ​​ണം, സം​​സ്ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം എ​​ന്നി​​വ​​യ്ക്കു പു​​റ​​മെ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലും മൂ​​ന്നാം രാ​​ജ്യ​​ങ്ങ​​ളി​​ലും ധാ​​തുസ​​ന്പ​​ത്ത് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നും വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും ഈ ​​ക​​രാ​​ർ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

നി​​ല​​വി​​ൽ ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ്, ബ്ര​​സീ​​ൽ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം കാ​​ന​​ഡ​​യു​​മാ​​യു​​ള്ള ക​​രാ​​ർ സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നും ഖ​​നന മ​​ന്ത്രാ​​ല​​യ​​മാ​​ണ് ഇ​​തി​​നു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​തെ​​ന്നും പ​​റ​​യു​​ന്നു.

ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക് കാ​​ർ​​ണി മാ​​ർ​​ച്ച് ആ​​ദ്യ​​വാ​​രം ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നും യു​​റേ​​നി​​യം, ഉൗ​​ർ​​ജം, ധാ​​തു​​ക്ക​​ൾ, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ ക​​രാ​​ർ ഒ​​പ്പി​​ടു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.
വ​​രു​​ന്ന ആ​​ഴ്ച​​ക​​ളി​​ൽ നി​​ർ​​ണാ​​യക ധാ​​തു​​ക്ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം ഒൗ​​ദ്യോ​​ഗി​​ക​​മാ​​ക്കാ​​ൻ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കാ​​ന​​ഡ​​യു​​ടെ പ്ര​​കൃ​​തി വി​​ഭ​​വ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. 

ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ്, ബ്ര​​സീ​​ൽ രാ​​ജ്യ​​ങ്ങ​​ൾ ഇ​​തിനോടു പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ​​ക്കാ​​യി ലോ​​ക​​മെ​​ന്പാ​​ടും പ​​ര്യ​​വേ​​ക്ഷ​​ണം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ ഇ​​തി​​ന​​കം അ​​ർ​​ജ​​ന്‍റീ​​ന, ഓ​​സ്ട്രേ​​ലി​​യ, ജ​​പ്പാ​​ൻ എ്ന്നീ ​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ക​​രാ​​റു​​ക​​ളി​​ൽ ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ന്ന വി​​പു​​ല​​മാ​​യ ഉ​​ഭ​​യ​​ക​​ക്ഷി ക​​രാ​​റു​​ക​​ൾ​​ക്കാ​​യി പെ​​റു, ചി​​ലി എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളു​​ടെ അ​​മി​​ത ആ​​ശ്ര​​യ​​ത്വം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള വ​​ഴി​​ക​​ൾ ച​​ർ​​ച്ച​​ചെ​​യ്യാ​​ൻ ജി 7 ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും പ്ര​​ധാ​​ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ളി​​ലെ​​യും ധ​​ന​​മ​​ന്ത്രി​​മാ​​ർ ക​​ഴി​​ഞ്ഞ മാ​​സം വാ​​ഷിം​​ഗ്ട​​ണി​​ൽ യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ അ​​ന്താ​​രാ​​ഷ്ട്ര പ​​ങ്കാ​​ളി​​ത്തം വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

2023ൽ ​​ലി​​ഥി​​യം ഉ​​ൾ​​പ്പെ​​ടെ 20​​ല​​ധി​​കം ധാ​​തു​​ക്ക​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യി ഇ​​ന്ത്യ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യ​​ത്തി​​ന്‍റെ ഉൗ​​ർ​​ജ പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​നും വ്യ​​വ​​സാ​​യ-​​അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മേ​​ഖ​​ല​​ക​​ളി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യം നി​​റ​​വേ​​റ്റു​​ന്ന​​തി​​നും ഈ ​​ധാ​​തു​​ക്ക​​ൾ അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്നും വി​​ല​​യി​​രു​​ത്തു​​ന്നു.

District News

ഖ​ന​ന​ശേ​ഷം ഉ​പേ​ക്ഷി​ച്ച കു​ഴി മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കാ​സ​ര്‍​ഗോ​ഡ്: ഖ​ന​നം ക​ഴി​ഞ്ഞ് അ​ഗാ​ധ ഗ​ര്‍​ത്ത​മാ​യി മാ​റി​യ കാ​ഞ്ഞ​ങ്ങാ​ട് പു​തു​ക്കൈ വാ​ഴു​ന്നോ​റ​ടി​യി​ലു​ള്ള സ്ഥ​ലം മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന് ഇ​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കി അ​ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ് ജി​യോ​ള​ജി​സ്റ്റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ഖ​ന​നം ന​ട​ത്തി ഉേ​ക്ഷി​ക്കു​ന്ന കു​ഴി​ക​ള്‍ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യ മ​ര​ണ​ക്കു​ഴി​ക​ളാ​യി മാ​റു​ന്ന​ത് ഗാ​ര​വ​മേ​റി​യ കാ​ര്യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​മു​ള്ള ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​നു​ഷ്യ​ജീ​വി​തം അ​തു​ല്യ​വും വി​ല​മ​തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​ണ്.

അ​നാ​സ്ഥ​യോ അ​ശ്ര​ദ്ധ​യോ കാ​ര​ണം അ​പ​ക​ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​ത്. അ​ഗാ​ധ​മാ​യ ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ വേ​ലി​ക്കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​ത് താ​ത്കാ​ലി​ക സു​ര​ക്ഷ മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​രം അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

വാ​ഴു​ന്നോ​റ​ടി​യി​ല്‍ അ​ഞ്ചേ​ക്ക​റി​ലു​ള്ള കു​ഴി കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണെ​ന്നും ഇ​ത് നാ​ട്ടു​കാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഒ​രു പോ​ലെ ഉ​പ​ദ്ര​വ​ക​ര​മാ​ണെ​ന്നും ആ​രോ​പി​ച്ച് മ​ധു​ര​കൈ സ്വ​ദേ​ശി പി. ​രാ​മ​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചൈ​നാ​ക്ലേ ഖ​ന​നം ന​ട​ത്തി ഉ​പേ​ക്ഷി​ച്ച കു​ഴി​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തെ​ന്ന് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള ക​മ്പി​വേ​ലി മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു.

District News

അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ മാ​ർ​ച്ച് ന​ട​ത്തി

ച​പ്പാ​ര​പ്പ​ട​വ്: ക​ള​ക്‌​ട​ർ നി​രോ​ധി​ച്ചി​ട്ടും തു​ട​രു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ ബാ​ലേ​ശു​ഗി​രി ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ടി​ടി​കെ പ​ട​പ്പേ​ങ്ങാ​ട് ദേ​വ​സ്വം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ക​ൽ പ​ണ​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ചു​ഴ​ലി വി​ല്ലേ​ജി​ൽ ദേ​വ​സ്വം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​യേ​റി​യും വ്യാ​ജ​രേ​ഖ ച​മ​ച്ചും ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം പ​ട​പ്പേ​ങ്ങാ​ട് ബാ​ലേ​ശു​ഗി​രി മേ​ഖ​ല​യി​ലെ വീ​ട്ടു​ക്കി​ണ​റു​ക​ൾ മ​ലി​ന​മാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നും ദേ​വ​സ്വം ഭൂ​മി കൈ​യേ​റു​ന്ന​താ​യു​ള്ള ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നു​മാ​ണ് ക​ള​ക്‌​ട​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കു​ന്ന ചെ​ങ്ക​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. ടി​ടി​കെ ദേ​വ​സ്വം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​എ​ൻ. വി​നോ​ദ്, ടി​ടി​കെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ടി.​കെ. വി​നോ​ദ് കു​മാ​ർ, ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​ശി​വ​ദാ​സ​ൻ, ട്ര​സ്റ്റി അം​ഗം ശ​ശി​ധ​ര​ൻ കൈ​മ​ൾ, ദേ​വ​സ്വം സേ​വാ​സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​ര​വീ​ന്ദ്ര​ൻ, മ​നോ​ജ് ശാ​സ്താം​പ​ട​വി​ൽ, ജോ​സ് മു​ട​വ​നാ​ട്, എം. ​ഭാ​സ്ക​ര​ൻ, സി​ന്ധു അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ ഖ​ന​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: കേ​ര​ള തീ​ര​ങ്ങ​ളി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ഖ​ന​ന​വും ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. അ​ഖി​ല കേ​ര​ള ധീ​വ​ര സ​ഭ 19 -ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ ജ​ന്മ​ശ​താ​ബ്ദി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മ​ഹി​ളാ, യു​വ​ജ​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ല്‍ ഖ​ന​ന​വും ക​രി​മ​ണ​ല്‍ ഖ​ന​ന​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ്. ബ്ലൂ ​ഇ​ക്കോ​ണ​മി​യെ​ന്നു പ​റ​ഞ്ഞ് പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി വി​ദേ​ശ ട്രോ​ള​റു​ക​ള്‍​ക്ക് മ​ത്സ്യ​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി ന​ല്‍​കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. വ​ന്‍​കി​ട കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് ഖ​ന​നം ചെ​യ്യാ​നു​ള​ള വ്യ​വ​സ്ഥ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.


ക​പ്പ​ല്‍ ത​ക​ര്‍​ന്നാ​ലും തി​മിം​ഗ​ലം ച​ത്താ​ലും പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ട​ലാ​ക്ര​മ​ണ​വും തീ​ര​ശോ​ഷ​ണ​വും മൂ​ലം കാ​ല​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ക​ട​ലി​ല്‍ മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്നു. കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​ങ്ങ​ളി​ല്ല.


മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ നോ​ക്കു​കു​ത്തി​യാ​യി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ധീ​വ​ര സ​ഭ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് എ​ല്ലാ വി​ധ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.


മു​ന്‍ മ​ന്ത്രി എ​സ്. ശ​ര്‍​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധീ​വ​ര സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ന്‍ എം​എ​ല്‍​എ വി. ​ദി​ന​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ്ര​ബ​ല മു​ന്നോ​ക്ക, പി​ന്നോ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു ഭ​ര​ണാ​ധി​കാ​ര​വും രാ​ഷ്ട്രീ​യാ​ധി​കാ​ര​വും ന​ല്‍​കു​ന്ന​തു​പോ​ലെ കേ​ര​ള​ത്തി​ലെ പ്ര​ബ​ല​സ​മു​ദാ​യ​മാ​യ ധീ​വ​ര സ​മു​ദാ​യ​ത്തി​നും ന​ല്‍​കു​ക, അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ധീ​വ​ര സ​മു​ദാ​യ​ത്തെ പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക തു​ട​ങ്ങി 30 ല​ധി​കം ആ​വ​ശ്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തി​ലൂ​ടെ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ക​ലാ​മേ​ഖ​ല​യി​ലും മി​ക​വ് തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Latest News

Corehub Up