Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minor

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കി; ഷാപ്പുടമയ്‌ക്കെതിരെ കേസ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയതില്‍ ഷാപ്പുടമയ്‌ക്കെതിരെ കേസ്. എറണാകുളം ചെറായി പാടത്തെ ഷാപ്പ് ഉടമയ്‌ക്കെതിരെയാണ് പറവൂര്‍ പൊലിസ് കേസ് എടുത്തത്. ഇന്നലെ രാവിലെ പത്തോടെ ഷാപ്പിലെത്തിയ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് കള്ള് നല്‍കിയത്.

എളങ്കുന്നപ്പുഴയില്‍ നിന്നും ചെറായില്‍ നിന്നുമുള്ള രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഷാപ്പിലെത്തി മൂന്നു ലിറ്ററോളം കള്ള് വാങ്ങി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ അയ്യമ്പിള്ളി ഭാഗത്ത് എത്തിയപ്പോഴേക്കും ശര്‍ദിച്ച് അവശരായതോടെ ബസ് ജീവനക്കാരാണ് മുനമ്പം പൊലിസില്‍ വിവരം അറിയിച്ചത്.

വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പിന്നാലെ പറവൂര്‍ പൊലിസ് കേസ് എടുക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയില്ലായിരുന്നു എന്നാണ് ജീവനക്കാരുടെ പ്രതികരണം.

 

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു, പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം

ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട​വ​ധ​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ പോ​ക്സോ കോ​ട​തി​യാ​ണ് സം​ഭ​വം ന​ട​ന്ന് 77 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ധി പ​റ​ഞ്ഞ​ത്.

വി​ലാ​ത്തി​കു​ള​ത്ത് നി​ന്ന് കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യെ​യാ​ണ് മാ​ർ​ച്ചി​ൽ വീ​ടി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലൈം​ഗീ​കാ​തി​ക്ര​മം, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്ത​ൽ എ​ന്നീ ര​ണ്ട് കു​റ്റ​ങ്ങ​ൾ​ക്കും പ്ര​തി ധ​ർ​മ മു​നീ​ശ്വ​ര​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ക​ണ്ടെ​ത്തി.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​യി​രു​ന്നു. 10 പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ 98 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യും 2,574 ഫോ​ൺ ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം ഒ​രു വി​ൻ​ഡ് മി​ൽ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ബൈ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​യ​ത്. ചി​ത്ര​ത്തി​ൽ ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ​തി​ഞ്ഞി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ബൈ​ക്ക് മോ​ഷ്ട​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗീ​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​നും ശ​രി​യാ​യ വി​ചാ​ര​ണ​യി​ലൂ​ടെ ക​ർ​ശ​ന​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് പോ​ലീ​സി​നോ​ടും അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​കോ​ട​തി വി​ധി വ​ന്ന​ത്.

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയുമായി ഒളിച്ചോടി; ബാഡ്മിന്‍റൺ താ​ര​ത്തെ മർദിച്ച് കൊലപ്പെടുത്തി

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ 17 കാ​രി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ഭി​വാ​ഡി സ്വ​ദേ​ശി​യും ബാ​ഡ്മി​ന്‍റ​ൺ താ​ര​വു​മാ​യ മോ​നു (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രു മാ​സം മു​മ്പ് മോ​നു​വും തി​ഗാ​വ് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​യും ഒ​ളി​ച്ചോ​ടി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം മോ​നു​വി​നെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​രോ​പി​ച്ച് പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും, മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ത​ന്നെ ആ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്നാ​ണ് പെ​ൺ​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ൽ​കി​യ​ത്.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പോ​വു​ക​യാ​ണെ​ന്ന് വീ​ട്ടു​കാ​രെ അ​റി​യി​ച്ച് ര​ണ്ട് ദി​വ​സം മു​മ്പ് ഇ​റ​ങ്ങി​യ മോ​നു​വി​നെ പി​ന്നീ​ട് കാ​ണാ​തി. ബു​ധ​നാ​ഴ്ച പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ത​ന്നെ​യാ​ണ് മോ​നു​വി​നെ ത​ങ്ങ​ൾ പി​ടി​കൂ​ടി​യ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ യു​വാ​വ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​താ​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തോ​ളം യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ബ​ന്ധി​യാ​ക്കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

16 വ​യ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഏ​ഴ് പേ​ർ പി​ടി​യി​ൽ

ന്യു​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഷാ​ക്കൂ​ർ​പൂ​രി​ൽ 16 വ​യ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഏ​ഴ് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഷാ​ക്കൂ​ർ​പൂ​രി​ലെ പാ​ർ​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു ഏ​ഴ് പേ​ർ ചേ​ർ​ന്ന് കു​ട്ടി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് ക​ണ്ട​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​രി​ക്കേ​റ്റ കു​ട്ടി​യും ആ​ക്ര​മി​ക​ളും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​രാ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സു​ൽ​ത്താ​ൻ​പു​രി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ മ​റ്റ് കു​ട്ടി​ക​ളു​മാ​യി നേ​ര​ത്തെ ഉ​ണ്ടാ​യ നി​സാ​ര ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘം കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു.

National

ഡ​ൽ​ഹി​യി​ൽ പ​തി​നാ​റു​കാ​ര​നെ കു​ത്തി​ക്കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദി​യാ​ൽ​പൂ​രി​ൽ പ​തി​നാ​റു​കാ​ര​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു പേ​ർ ചേ​ർ​ന്നു കു​ത്തി​ക്കൊ​ന്നു. നെ​ഹ്റു വി​ഹാ​റി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തിനു പി​ന്നാ​ലെ 13 നും 17 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ഇ​വ​രു​ടെ പ​ക്ക​ൽനി​ന്നു ക​ണ്ടെ​ത്തി. മ​രി​ച്ച​യാ​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ഭി​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​ചെ​യ്ത​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

Kerala

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: കരമനയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ വിദ്യാർഥി മുറി പൂട്ടിയിട്ട് രാത്രിയിൽ കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

കരമന നീറമണ്‍കരയിൽ വച്ച് കാർ തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥിയും സഹപാഠിയുമാണ് കാറിലുണ്ടായിരുന്നത്. ആര്‍സി ഓണറായ അച്ഛനെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ സൂഹൃത്തിനെയും വിളിച്ചാണ് വിദ്യാർഥി നൈറ്റ് ഡ്രൈവിനിറങ്ങിയത്.

ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. പോലീസെത്തി രണ്ട് വിദ്യാർഥികളെയും തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

National

ടി​ബ​റ്റ​ൻ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ക​സ്റ്റ​ഡി​യി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഗ​ജ​പ​തി​യി​ൽ ഏ​ഴു വ​യ​സു​കാ​രി​യാ​യ ടി​ബ​റ്റ​ൻ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഒ​രു കു​ടും​ബ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പീ​ഡ​നം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു​വെ​ന്നും പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ഗ​ജ​പ​തി പോ​ലീ​സ് സൂ​പ്ര​ണ്ട് ജ​തി​ൻ പാ​ണ്ട പ​റ​ഞ്ഞു.

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റിൽ

കോ​ഴി​ക്കോ​ട്: പ​ഴ​യ ബൈ​ക്ക് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റിൽ. മ​ല​പ്പു​റം ക​ക്കാ​ട് സ്വ​ദേ​ശി ബ​ദ​രി​യാ ഹൗ​സി​ല്‍ ബ​ഷീ​ര്‍(50) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യോ​ടാ​ണ് ഇ​യാ​ള്‍ അ​തി​ക്ര​മം കാ​ണി​ച്ച​ത്.

പ​ഴ​യ ബൈ​ക്ക് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ഇ​യാ​ള്‍ കു​ട്ടി​യു​മൊ​ത്ത് സ​മീ​പ​ത്തെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ എ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ട്യൂ​ഷ​ന്‍ ക്ലാ​സി​ല്‍ വ​ച്ച് കു​ട്ടി വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ടീ​ച്ച​ര്‍ ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ടൗ​ണ്‍ പോ​ലീ​സ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ല​പ്പു​റ​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​ മ​രി​ച്ച നി​ല​യി​ൽ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ട് തൊ​ടി​യ​പ്പു​ല​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ണി​യ​മ്പ​ല​ത്തി​നും തൊ​ടി​യ​പു​ല​ത്തി​നും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള കു​റ്റി​ക്കാ​ട്ടി​ലാ​ണ് കു​ട്ടി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ 16 വയസുകാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ഴു​ത്ത് ഞെ​രി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വി​ന് 10 വ​ർ​ഷം ത​ട​വും 60,000 രൂ​പ പി​ഴ​യും

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന് 10 വ​ർ​ഷം ത​ട​വും 60,000 രൂ​പ പി​ഴ​യും. മാ​ന​ന്ത​വാ​ടി ക​മ്മം പ​ള്ളി​ക്ക​ൽ ക​ട​വ​ത്ത് ചെ​റി​യ വീ​ട്ടി​ൽ കെ.​സി. മൊ​യ്‌​തു​വി (34) നെ​യാ​ണ് സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന​ത്തെ മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന ജാ​ൻ​സി മാ​ത്യു​വാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി മു​ന്പാ​കെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Kerala

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ.

പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് പീ​ഡി​പ്പി​ച്ച​ത്. ഒ​രു പ​ക​ൽ മു​ഴു​വ​ൻ പീ​ഡി​പ്പി​ച്ച ശേ​ഷം നാ​ലാ​യി​രം രൂ​പ ന​ൽ​കി പെ​ൺ​കു​ട്ടി​യെ ബീ​ച്ചി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 20നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തു കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​ക്കു താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ ഫ്ളാ​റ്റി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ​വ​ച്ച് മൂ​ക്കി​ലൂ​ടെ വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന ല​ഹ​രി വ​സ്​തു​ക്ക​ൾ ന​ൽ​കി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. പു​ല​ർ​ച്ചെ മു​ത​ൽ ഉ​ച്ച​വ​രെ ഉ​പ​ദ്ര​വം തു​ട​ർ​ന്നു. ഉ​ച്ച​യോ​ടെ 4,000 രൂ​പ​യും ന​ൽ​കി പെ​ൺ​കു​ട്ടി​യെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാണു യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up