Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Penalty Shootout

ക​ണ​ക്കു​ക​ൾ തീ​ർ​ത്തു: ഡ​ച്ച് പ​ട​യെ വീ​ഴ്ത്തി; ലോ​ക​കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച് അ​ർ​ജ​ന്‍റീ​ന

ആം​സ്റ്റ​ൽ​വീ​ൻ: വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി കി​രീ​ടം അ​ർ​ജ​ന്‍റീ​ന തി​രി​ച്ചു​പി​ടി​ച്ചു. ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് നെ​ത​ർ​ല​ൻ​ഡ്‌​സി​നെ 3-1ന് ​മ​റി​ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ​ത്. നി​ശ്ചി​ത​സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു​ള്ള മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യം. 2021 ഒ​ളി​മ്പി​ക്‌​സ് ഫൈ​ന​ലി​ലും 2024 ഒ​ളി​മ്പി​ക്‌​സ് സെ​മി​ഫൈ​ന​ലി​ലും നെ​ത​ർ​ല​ൻ​ഡ്‌​സി​നോ​ടാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ തോ​ൽ​വി. 30-ാം മി​നി​റ്റി​ൽ യി​ബ്ബി യാ​ൻ​സെ​നി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്‌​സാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്.

മി​ക​ച്ചൊ​രു പെ​നാ​ൽ​റ്റി കോ​ർ​ണ​ർ വ​ല​യി​ലെ​ത്തി​ച്ച യാ​ൻ​സെ​ന്‍റെ ഈ ​ലോ​ക​ക​പ്പി​ലെ എ​ട്ടാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 54-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ മ​രി​യോ ഗ്രാ​ന​റ്റോ അ​ർ​ജ​ന്‍റീ​ന​യെ സ​മ​നി​ല​യി​ലെ​ത്തി​ച്ചു. എ​ട്ട് പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ പാ​ഴാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്.

ഷൂ​ട്ടൗ​ട്ടി​ൽ ഗ്രാ​ന​റ്റോ, ബ്ര​ഗ്ഗ​സെ​ർ, ക​യ്റോ എ​ന്നി​വ​ർ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ ഡി​യ​സി​ന്‍റെ കി​ക്ക് പാ​ഴാ​യി. നെ​ത​ർ​ല​ൻ​ഡ്‌​സി​നാ​യി വീ​നി​ന് മാ​ത്ര​മാ​ണ് പ​ന്ത് വ​ല​യി​ലെ​ത്തി​ക്കാ​നാ​യ​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ മൂ​ന്നാം ലോ​ക​കി​രീ​ട​മാ​ണി​ത്.

2002, 2010 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് അ​വ​ർ ഇ​തി​നു മു​ൻ​പ് ലോ​ക​ചാ​മ്പ്യ​നാ​യ​ത്. ഈ ​മൂ​ന്ന് ത​വ​ണ​യും നെ​ത​ർ​ല​ൻ​ഡ്‌​സി​നെ​താ​ണ് ഫൈ​ന​ലി​ൽ അ​വ​ർ മ​റി​ക​ട​ന്ന​ത്. 2010നു​ശേ​ഷം കി​രീ​ട​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ നെ​ത​ർ​ല​ൻ​ഡ്‌​സ് ഹാ​ട്രി​ക് നേ​ടി. തു​ട​ർ​ച്ച​യാ​യ നാ​ലാം കി​രീ​ടം എ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡാ​ണ് ഇ​ക്കു​റി അ​ർ​ജ​ന്‍റീ​ന​യു​ടെ ക​ണ​ക്കു​തീ​ർ​ക്ക​ലി​ന് മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

2004ലും ​അ​വ​ർ ഈ ​നേ​ട്ട​ത്തി​ന് അ​രി​കെ​ത്തി​യെ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ന് ഓ​സ്ട്രേ​ലി​യ​യാ​ണ് ആ ​സ്വ​പ്നം ത​ക​ർ​ത്ത​ത്. അ​തേ​സ​മ​യം ഒ​ന്ന് പൂ​ജ്യ​ത്തി​ന് മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ തോ​ൽ​പി​ച്ച് ബെ​ൽ​ജി​യം വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: മാ​ലി ക്വാ​ർ​ട്ട​റി​ൽ

കാ​സാ​ബ്ലാ​ങ്ക: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാർ​ട്ട​റി​ൽ‌ ക​ട​ന്ന് മാ​ലി. ശ​നി​യാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ടൂ​ണീ​ഷ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​ലാ​ണ് മാ​ലി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്. മാ​ലി​ക്ക് വേ​ണ്ടി ല​സൈ​ൻ സി​നാ​യോ​ക്കോ​യും ടു​ണീ​ഷ്യ​ക്ക് വേ​ണ്ടി ഫി​റാ​സ് ചൗ​വ​റ്റും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ മാ​ലി മൂ​ന്ന് ഗോ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ ടു​ണീ​ഷ്യ​ക്ക് ര​ണ്ട് ഗോ​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ മാ​ലി മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ മാ​ലി സെ​നെ​ഗ​ലി​നെ നേ​രി​ടും.

Sports

കാ​രാ​ബാ​വോ ക​പ്പ്: ഷൂ​ട്ടൗ​ട്ടി​ൽ ക്രി​സ്റ്റ​ൽ പാ​ല​സ് വീ​ണു; ആ​ഴ്സ​ണ​ൽ സെ​മി​യി​ൽ

ല​ണ്ട​ൻ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി​യി​ൽ ക​ട​ന്ന് ആ​ഴ്സ​ണ​ൽ. ക്വാ​ർ​ട്ട​റി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​യാ​ണ് ആ​ഴ്സ​ണ​ൽ സെ​മി​യി​ലെ​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു​ടീ​മു​ക​ളും 1-1 ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്.

തു​ട​ക്കം മു​ത​ൽ ആ​വേ​ശ​ഭ​രി​ത​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ 80-ാം മി​നി​റ്റി​ലാ​ണ് ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​ക്സി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ൽ ആ​ഴ്സ​ണ​ൽ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത് മാ​ർ​ക് ഗു​യേ​ഹി ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 90+5-ാം മി​നി​റ്റി​ലാ​ണ് ഗു​യേ​ഹി ഗോ​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ആ​ഴ്സ​ണ​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ അ​ഞ്ച് കി​ക്കു​ക​ൾ ഇ​രു ടീ​മു​ക​ളും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ സ​ഡ​ൻ ഡെ​ത്തി​ലാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

എ​ട്ടാം കി​ക്കെ​ടു​ത്ത ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​സി​ന് പ​ന്ത് വ​ല​യി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ ആ​ഴ്സ​ണ​ൽ ഷൂ​ട്ടൗ​ട്ട് 8-7 ന് ​വി​ജ​യി​ച്ച് സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റി.

Latest News

Corehub Up