വൈക്കം: പാലാ അൽഫോൻസാ കോളജിൽ നടന്ന എസ്ഫെറ ഓൾ കേരള ഇന്റർ സ്കൂൾ ഗേൾസ് ഫുട്ബോൾ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി സ്കൂളിലെ അഹല്യ സലീകുമാറിനെ തെരഞ്ഞെടുത്തു.സമർത്ഥ കോളജ് യൂണിയന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി മാത്രമാണ് ഈ സംസ്ഥാനതല മത്സരം സംഘടിപ്പിച്ചത്. സമ്മാന ദാന ചടങ്ങിൽ എംഎൽഎമാരായ മാണി സി. കാപ്പൻ, രമേഷ് പിഷാരടി, കോളജ് അധികൃതർ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Penalty shootout Little Teresas