Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceCase

പ്ര​ണ​യ​നൈ​രാ​ശ്യം; യു​വ​തി ജീ​വ​നൊ​ടു​ക്കി, മൃ​ത​ദേ​ഹ​വു​മാ​യി കാ​മു​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധം  

വി​ജ​യ​വാ​ഡ: പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കാ​മു​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ച്ച് ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ലെ പൊ​ണ്ടൂ​രു ഗ്രാ​മ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഗു​ണ്ടൂ​ർ സ്വ​ദേ​ശി​നി​യും മും​ബൈ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്ന അ​ദ്ദ​ഗ​ല്ല കീ​ർ​ത്തി (24) ആ​ണ് ക​ഴി​ഞ്ഞ 14ന് ​ജീ​വ​നൊ​ടു​ക്കി​യ​ത്. പൊ​ണ്ടൂ​രു സ്വ​ദേ​ശി​യാ​യ സാ​യ് സു​മ​ന്തു​മാ​യി കീ​ർ​ത്തി ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തു​ട​ങ്ങി​യ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ സാ​യ് സു​മ​ന്ത് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​താ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ത​ന്‍റെ മൃ​ത​ദേ​ഹം കാ​മു​ക​ന്‍റെ നാ​ട്ടി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നും അ​വ​ന്‍റെ കൈ​കൊ​ണ്ട് താ​ലി കെ​ട്ടി​ക്ക​ണ​മെ​ന്നും കീ​ർ​ത്തി അ​വ​സാ​ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി കു​ടും​ബം അ​വ​കാ​ശ​പ്പെ​ട്ടു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ വ്യാ​ഴാ​ഴ്ച സാ​യ് സു​മ​ന്തി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ സു​മ​ന്ത് താ​ലി ചാ​ർ​ത്ത​ണ​മെ​ന്നും തു​ട​ർ​ന്ന് ഗ്രാ​മ​ത്തി​ൽ സം​സ്കാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ വീ​ട്ടു​പ​ടി​ക്ക​ൽ മൃ​ത​ദേ​ഹ​വു​മാ​യി ധ​ർ​ണ​യി​രു​ന്നു.

ഖ​ത്ത​റി​ൽ ഹാ​ർ​ഡ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ സാ​യ് സു​മ​ന്ത് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നെ​ച്ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ച് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. ഒ​ടു​വി​ൽ യു​വ​തി​യു​ടെ സം​സ്കാ​രം ഗ്രാ​മ​ത്തി​ൽ ന​ട​ത്താ​ൻ സു​മ​ന്തി​ന്‍റെ വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക് അ​റു​തി​യാ​യ​ത്.

തു​ട​ർ​ന്ന് ഗ്രാ​മ​ത്തി​ൽ ത​ന്നെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി. സം​ഭ​വ​ത്തി​ൽ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

റാ​ഗിം​ഗ്; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ സീ​നി​യേ​ഴ്സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ന​ഗ​രൂ​ർ കൊ​ടു​വ​ഴ​ന്നൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ​യാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത്. മ​ർ​ദ്ദ​ന​ത്തി​നി​ടെ കാ​ലു​കൊ​ണ്ട് ക​ഴു​ത്തി​ൽ മു​റു​ക്കി ശ്വാ​സം മു​ട്ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്ത​മാ​യി വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​താ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്തി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​ക്ക​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ന​ഗ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

National

എ​ടു​ക്കാ​ത്ത ലോ​ണി​ന് ഇ​എം​ഐ; വ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തെ പോ​ലീ​സ് പൊ​ക്കി

ന്യൂഡൽഹി: വ്യാ​ജ ആ​ധാ​റും പാ​ൻ കാ​ർ​ഡും ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രു​ടെ പേ​രി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വാ​യ്പ​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൊ​ഹാ​ലി സ്വ​ദേ​ശി​യാ​യ അ​ജ​യ് കു​മാ​ർ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ​ശേ​ഷം ഡ​ൽ​ഹി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ അ​മ്പ​തോ​ളം പേ​രെ വ​ഞ്ചി​ച്ച് ഏ​ക​ദേ​ശം 1.6 കോ​ടി രൂ​പ​യു​ടെ ലോ​ൺ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 25ന് ​ല​ഭി​ച്ച ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. എ​ടു​ക്കാ​ത്ത വാ​യ്പ​യു​ടെ ഇ​എം​ഐ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ളു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് സി​ബി​ൽ സ്കോ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ പാ​ൻ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 4.5 ല​ക്ഷം രൂ​പ​യു​ടെ ലോ​ൺ എ​ടു​ത്ത​താ​യി ഇ​യാ​ൾ അ​റി​ഞ്ഞ​ത്. പ​രാ​തി​ക്കാ​ര​ൻ അ​റി​യാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റി​യാ​ണ് ത​ട്ടി​പ്പ് സം​ഘം ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​ലോ​ൺ തു​ക പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി സ്വ​ദേ​ശി​യാ​യ അ​ജ​യ് കു​മാ​റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​തു​ക ഇ​യാ​ൾ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ഭാ​ര്യ കാ​മു​ക​നൊ​പ്പം പോ​യി; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

തൂ​ത്തു​ക്കു​ടി: കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ഭാ​ര്യ മ​റ്റൊ​രാ​ളു​ടെ കൂ​ടെ​പ്പോ​യ​തി​ൽ മ​നം​നൊ​ന്ത് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൂ​ത്തു​ക്കു​ടി പു​തു​കോ​ട്ടൈ​യ്ക്ക് സ​മീ​പം സാ​വേ​രി​യ​ർ​പു​ര​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ മേ​രി മൈ​ക്കി​ൾ (40), മ​ക്ക​ളാ​യ മേ​രി നി​രോ​ഷ (14), മേ​രി കെ​നി​സ്റ്റ​ൺ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മേ​രി മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ അ​ടു​ത്തി​ടെ മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​മാ​ണ് ഈ ​ദാ​രു​ണ​മാ​യ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഇ​രു​വ​രും പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി മ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യ ശേ​ഷം അ​വ​രോ​ട് ഉ​റ​ങ്ങാ​ൻ മൈ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​വെ​ച്ച് ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​തേ വ​യ​ർ ഉ​പ​യോ​ഗി​ച്ച് ത​ന്നെ മൈ​ക്ക​ളും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യാ​യി​ട്ടും വീ​ട് തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പു​തു​കോ​ട്ടൈ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ ദി​ശ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. 1056, 0471-2552056)

Kerala

വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ പ​തി​നാ​ലു​വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ചി​റ്റൂ​ർ ക​രി​ഞ്ഞാ​ലി​പ്പ​ള്ളം സ്വ​ദേ​ശി ഹ​രീ​ഷി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ നി​ന്നും സൈ​ക്കി​ളി​ൽ പു​റ​പ്പെ​ട്ട കു​ട്ടി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ ഹ​രീ​ഷി​നെ വാ​ള​യാ​ർ പ​രി​സ​ര​ത്ത് വെ​ച്ച് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി സൈ​ക്കി​ളി​ൽ വാ​ള​യാ​റി​ന് സ​മീ​പം സ​ഞ്ച​രി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

Kerala

ജി.​സു​ധാ​ക​ര​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​വ​ർ​ക്ക് പ​ണികി​ട്ടി; സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

ആ​ല​പ്പു​ഴ: ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് സി​പി​എം ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​രി​യാ സെ​ക്ര​ട്ട​റി സി. ​ഷാം​ജി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 49 പേ​രും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം സ്കൂ​ളി​ൽ മ​ണ്ണ് ക​ട​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ​ര​സ്യ​മാ​യ തെ​രു​വ് യു​ദ്ധ​ത്തി​ലേ​ക്കും പോ​ലീ​സ് കേ​സി​ലേ​ക്കും വ​ഴി​മാ​റി​യ​ത്.

സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ച​ശേ​ഷം അ​വി​ടെ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​ന്നു എ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​നാ​ണ് ജി.​സു​ധാ​ക​ര​ൻ സ്ഥ​ല​ത്തെ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മെ​ത്തി​യ സു​ധാ​ക​ര​നെ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ൻ പ്ര​സി​ഡ​ന്‍റും സിപിഎം അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

എ​ച്ച്.​സ​ലാ​മി​ന്‍റെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​വും സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ശാ​ന്ത് കു​ട്ടി, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് എ​ന്നി​വ​രും ഈ ​സ​മ​യം സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്നു. മ​ണ്ണ് ക​ട​ത്ത​ൽ ആ​രോ​പ​ണ​ത്തെ​ച്ചൊ​ല്ലി ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

National

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഭി​ലാ​യ്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി താ​മ​സ​സ്ഥ​ല​ത്ത് കു​ത്തേ​റ്റ് മ​രി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ ഭി​ലാ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബെ​മേ​താ​ര ജി​ല്ല​യി​ലെ കും​ഹി സ്വ​ദേ​ശി​നി​യാ​യ ഖു​ഷി സാ​ഹു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഖു​ഷി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്ത് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഖു​ഷി ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഖു​ഷി​യു​ടെ വ​യ​റ്റി​ലും കൈ​ക​ളി​ലും പു​റ​ത്തു​മാ​യി പ​ത്തി​ല​ധി​കം കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

ല​ഹ​രി​മ​രു​ന്ന് കേ​സ്: മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്‌​വാ​രി​യു​ടെ സ​ഹോ​ദ​ര​നെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ൻ​ഡോ​റി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് പേ​രെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​തു പ​ട്‌​വാ​രി​യു​ടെ സ​ഹോ​ദ​ര​നാ​യ നാ​നാ പ​ട്‌​വാ​രി​ക്ക് കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

രാ​ജേ​ന്ദ്ര ന​ഗ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10.8 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​യി ഇ​ർ​ഫാ​ൻ ഖാ​ൻ (ഗോ​ലു ച​ന്ദേ​രി), റാ​ണി ഭാ​യി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ പ്ര​ധാ​നി നാ​നാ പ​ട്‌​വാ​രി​യാ​ണെ​ന്ന് ഇ​ൻ​ഡോ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​രേ​ന്ദ്ര റാ​വ​ത്ത് പ​റ​ഞ്ഞു.

നാ​നാ പ​ട്‌​വാ​രി​ക്കെ​തി​രെ ഒ​മ്പ​ത് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്‌​വാ​രി രം​ഗ​ത്തെ​ത്തി. വീ​ട്ടു​കാ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യാ​ണ് പോ​ലീ​സ് ത​ന്‍റെ സ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ പ്ര​തി​കാ​രം തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഗ​വ​ൺ​മെ​ന്‍റി​നും മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​നും എ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് നി​ശ​ബ്ദ​രാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ങ്ങ​ൾ വ​ഴ​ങ്ങി​ല്ലെ​ന്നും ജി​തു പ​ട്‌​വാ​രി വ്യ​ക്ത​മാ​ക്കി.

Kerala

സി​പി​എം വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് എ​റി​ഞ്ഞു; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ നി​ല​വി​ലെ സി​പി​എം വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് എ​റി​ഞ്ഞ കേ​സി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ അ​റ​സ്റ്റി​ൽ.

നെ​ടു​മ്പാ​ശേ​രി പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല​യ്ക്കു സ​മീ​പം തെ​ക്കേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തി​ല​ക​ന്‍ (56) ആ​ണ് പി​ടി​യി​ലാ​യ​ത്. 12ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. 16-ാം വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു സാ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഗു​ണ്ട് ക​ത്തി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ര്‍​ഡി​ല്‍ സി​പി​എ​മ്മി​ന​ക​ത്തെ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലും ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

നി​ല​വി​ലെ മെം​ബ​റാ​യി​രു​ന്ന ബി​ന്ദു സാ​ബു​വി​ന് ഇ​ക്കു​റി പാ​ര്‍​ട്ടി സീ​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല. ഈ ​വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ക​യും ചെ​യ്തു. ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന്റെ ത​ലേ​ന്നാ​ണ് ഗു​ണ്ട് ക​ത്തി​ച്ച് എ​റി​ഞ്ഞ​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജ​ഡ്ജി കോ​ട​തി​യി​ലെ​ത്തി, പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​ൻ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് കോ​ട​തി​യി​ലെ​ത്തി. കോ​ട​തി ന​ട​പ​ടി​ക​ൾ 11ന് ​ആ​രം​ഭി​ക്കും.

അ​തി​ജീ​വി​ത കോ​ട​തി​യി​ൽ എ​ത്തി​ല്ല. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി​യും അ​മ്മ​യും കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സി​ലെ 10 പ്ര​തി​ക​ളും കോ​ട​തി​യി​ൽ എ​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക റ്റി.​ബി. മി​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

National

വി​മാ​ന​ത്താ​വ​ള​ത്തിൽ കേബിൾ മോഷണം; എ​ൻജിനി​യ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു ​പേ​ർ അ​റ​സ്റ്റി​ൽ

നോ​യി​ഡ: ജെ​വാ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും അ​ലു​മി​നി​യം കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച എൻജി​നി​യ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

സൈ​റ്റ് എ​ഞ്ചി​നി​യ​ർ അ​ലി​ഗ​ഡ് സ്വ​ദേ​ശി ശി​വം ശ​ർ​മ (22) ഡ്രൈ​വ​ർ ഇ​ർ​ഷാ​ദ് അ​ഹ​മ​ദ് (23), സ​ഹാ​യി മു​ഹ​മ​ദ് സി​റാ​ജ് (21), സ്ക്രാ​പ്പ് ഡീ​ല​ർ ഇ​സ്ഹാ​ർ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കേ​ബി​ളു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ലു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ലു​മി​നി​യം കേ​ബി​ളു​ക​ൾ, വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ്, ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ എ​ന്നി​വ ക​ണ്ടെ​ടു​ത്ത​താ​യി അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​ഡി​സി​പി) സു​ധീ​ർ കു​മാ​ർ പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​ന്നാ​ണ് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തെ​ന്ന് ഇ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ മ​റ്റ് ആ​ളു​ക​ൾ​ക്കും പ​ങ്കു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

ഗൗ​തം ബു​ദ്ധ ന​ഗ​റി​ലെ ഇ​ക്കോ​ടെ​ക്-1 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 317(5), 318(4), 3(5) എ​ന്നി​വ പ്ര​കാ​രം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

നി​രാ​ഹാ​ര​ത്തി​ലാ​ണെ​ന്ന് എ​ഴു​തി ന​ൽ​കി; രാ​ഹു​ൽ ഈ​ശ്വ​റി​നെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച രാ​ഹു​ൽ ഈ​ശ്വ​റി​നെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. താ​ൻ നി​രാ​ഹ​ര സ​മ​ര​ത്തി​ലാ​ണെ​ന്ന് രാ​ഹു​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് എ​ഴു​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് ര​ണ്ടോ​ടെ രാ​ഹു​ൽ ഈ​ശ്വ​റി​നെ ജ​യി​ൽ മാ​റ്റി​യ​ത്.

രാ​ഹു​ലി​ന്‍റെ ആ​രോ​ഗ്യം നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​യി​ൽ വ​കു​പ്പ് പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ ഡോ​ക്ട​റു​ടെ സേ​വ​ന​വും രാ​ഹു​ൽ ഈ​ശ്വ​റി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ വെ​ള്ളം മാ​ത്രം കു​ടി​ച്ചാ​ണ് രാ​ഹു​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്

ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു രാ​ഹു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ, അ​റ​സ്റ്റ് നി​യ​മ​പ​ര​മ​ല്ലെ​ന്നും യു​വ​തി​യു​ടെ പേ​ര് പ​റ​യു​ക​യോ ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.

Kerala

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ർ​ദ​നം; ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തേ​ഞ്ഞി​പ്പ​ലം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​ർ​വി​ളി ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ മു​സ്‌​ലീം ലീ​ഗ് നേ​താ​വി​നെ മ​ർ​ദി​ച്ച ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ചേ​ലേ​മ്പ്ര കു​റ്റി​പ്പാ​ല സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ കോ​ട്ടാ​യി​ൽ അ​ബ്ദു സ​ലാ​മി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ചേ​ലേ​മ്പ്ര കൊ​ള​ക്കാ​ട്ടു​ചാ​ലി സ്വ​ദേ​ശി പ​റ​മ്പി​ൽ അ​നൂ​പ് (43), ചേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ചേ​ളാ​ശേ​രി പ​റ​മ്പി​ൽ സ​ജി​ത്ത് (33)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ട്ട്സ് ഗ്രൂ​പ്പി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ ത​ർ​ക്കം ഒ​ടു​വി​ൽ വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​യി​ലേ​ക്ക് എ​ത്തു​ക​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​രു​മ്പ് വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൾ സ​ലാം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​കളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

അ​പ​ക​ട ശേ​ഷം ഡ​മ്മി പ്ര​തി​യെ ഹാ​ജ​രാ​ക്കി; ഒ​ളി​വി​ൽ പോ​യ വാ​ഹ​ന ഉ​ട​മ​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം

കോ​ട്ട​യം: പാ​ലാ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലും ഓ​ട്ടോ​യി​ലും കാ​റി​ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ സ്വ​ദേ​ശി​യാ​യ ജോ​ർ​ജ്‍​കു​ട്ടി ആ​നി​ത്തോ​ട്ട​മാ​ണ് ഡ​മ്മി പ്ര​തി​യെ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി​യ​ത് ഡ​മ്മി പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ആ​ൾ​മാ​റാ​ട്ട​ത്തി​ന് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച​യാ​ണ് ജോ​ർ​ജ്കു​ട്ടി കാ​റി​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ​ത്.

പാ​ലാ-​രാ​മ​പു​രം റോ​ഡി​ൽ പാ​ലാ സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന റോ​സ​മ്മ ഉ​ല​ഹ​ന്നാ​ൻ എ​ന്ന സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ന് ശേ​ഷം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​നം ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

Kerala

ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ. ക​റു​കു​റ്റി ക​രി​പ്പാ​ല ഭാ​ഗ​ത്ത് പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ റോ​സി (63) യെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​റു​കു​റ്റി കോ​ര​മ​ന ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ആ​റു​മാ​സം പ്രാ​യ​മാ​യ ഡ​ൽ​ന മ​റി​യം സാ​റ​യെ​യാ​ണ് അ​മ്മൂ​മ്മ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചാം തീ​യ​തി രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

കു​ട്ടി​യെ റോ​സി​യു​ടെ അ​ടു​ത്ത് കി​ട​ത്തി​യ​ശേ​ഷം റോ​സി​ക്ക് ക​ഞ്ഞി​യെ​ടു​ക്കാ​ൻ കു​ഞ്ഞി​ന്‍റെ അ​മ്മ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം. റോ​സി ക​ത്തി​കൊ​ണ്ട് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണം. കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള ക​ത്തി പ്ര​തി മു​മ്പേ ക​രു​തി വ​ച്ചി​രു​ന്നു.

ഡി​വൈ​എ​സ്പി റ്റി.​ആ​ര്‍. രാ​ജേ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​ര​മേ​ഷ്, എ​സ്‌​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്കു​മാ​ര്‍, ബി​ജീ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

National

ഒ​ഡീ​ഷ​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ബാ​ല​സോ​ർ സ്വ​ദേ​ശി​നി​യാ​യ 23കാ​രി​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ലെ ബാ​രി​പാ​ഡ​യി​ൽ ആ​റു​മാ​സം ത​ട​വി​ലാ​ക്കി നി​ര​വ​ധി പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ന്നെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​ക്കി​യെ​ന്നും ഭോ​ഗ്രാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ യു​വ​തി പ​റ​യു​ന്നു.

അ​തേ​സ​മ​യം, മ​ക​ൾ ഒ​രാ​ളോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്ന് കാ​ണി​ച്ച് യു​വ​തി​യു​ടെ അ​മ്മ മാ​ർ​ച്ച് മൂ​ന്നി​ന് പ​രാ​തി ന​ൽ​കി​യ​താ​യി ഭോ​ഗ്രാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് രോ​ഹി​ത് കു​മാ​ർ ബാ​ൽ പ​റ​ഞ്ഞു.

സ്ത്രീ​യെ ബാ​ല​സോ​റി​ലെ ഒ​രു പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചു. യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കേ​സി​ല്‍ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും. ശ​നി​യാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​ണ്ടാ​ക്കി​യെ​ന്ന​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

മ്യൂ​സി​യം പോ​ലീ​സ് രാ​ഹു​ലി​നെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി രാ​ഹു​ലി​ന് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്താ​നു​ള്ള തെ​ളി​വ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്.

രാ​ഹു​ലു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ചി​ല ആ​ളു​ക​ളെ അ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളു​ടെ ഫോ​ണ്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ക​യും ചെ​യ്തു.

കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​ടെ ഫോ​ണി​ലു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​പ്പ​റ്റി​യു​ള്ള പ​രാ​മ​ര്‍​ശം അ​ട​ങ്ങി​യ​ത് വീ​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്.

Latest News

Corehub Up