Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prakash Raj

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂ​ക്ഷമായി ​വി​മ​ർ​ശിച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്; ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യാനും ആഹ്വാനം

ന്യൂ​ഡ​ൽ​ഹി: നി​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ങ്കി​ലും ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ക. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ​ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​ രൂ​ക്ഷമായി ​വി​മ​ർ​ശിച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. പൊ​ലി​സ് എ​വി​ടെ​യാ​ണോ ത​ട​യു​ന്ന​ത് അ​വി​ടെ​ത്ത​ന്നെ നി​ങ്ങ​ളു​ടെ സ്വ​ന്തം ജ​ന്ത​ർ​മ​ന്ത​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഒ​ന്നി​ച്ചു​ള്ള ഈ ​പോ​രാ​ട്ട​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഭ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ അ​ഹ​ങ്കാ​രം ന​മ്മ​ൾ ഒ​ത്തു​കൂ​ടി​യാ​ണ് തൂ​ത്തെ​റി​ഞ്ഞ​ത്. അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രി​ന് ഇ​പ്പോ​ൾ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യം കാ​ര​ണ​മാ​ണ് ഡ​ൽ​ഹി മു​ഴു​വ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ്ര​കാ​ശ് രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ല്; പ​വ​ൻ ക​ല്യാ​ണി​നെ വി​മ​ർ​ശി​ച്ച് പ്ര​കാ​ശ് രാ​ജ്

അ​മ​രാ​വ​തി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​വ​ൻ ക​ല്യാ​ണി​നെ വി​മ​ർ​ശി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. പ​വ​ൻ ക​ല്യാ​ൺ ബി​ല്ല് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​നെ വി​മ​ർ​ശി​ച്ചാ​ണ് പ്ര​കാ​ശ് രാ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ദി​യെ പ്രീ​ണി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ളോ​ട് ക​ള്ളം പ​റ​യ​രു​തെ​ന്ന് പ്ര​കാ​ശ് രാ​ജ് എ​ക്സി​ൽ കു​റി​ച്ചു. 2023ൽ ​ത​ന്നെ വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​യി. അ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ന​ട​പ്പാ​ക്കാം. ഇ​തേ കു​റി​ച്ച് സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും പ്ര​കാ​ശ് രാ​ജ് വ്യ​ക്ത​മാ​ക്കി.

ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കു​റ​യ്ക്കു​ന്ന ഡി​ലി​മി​റ്റേ​ഷ​ന്‍ ബി​ല്ലു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം. ആ​ന്ധ്രാ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും പ​ണ​യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച​യാ​ണ് വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് പ​വ​ൻ ക​ല്യാ​ൺ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. നി​യ​മ​സ​ഭ​ക​ളി​ൽ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ശ​ക്ത​മാ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണ് പ്ര​തി​പ​ക്ഷം മ​നഃ​പൂ​ർ​വം ത​ട​ഞ്ഞ​തെ​ന്നാ​യി​രു​ന്നു പ​വ​ൻ ക​ല്യാ​ൺ എ​ക്‌​സി​ൽ കു​റി​ച്ച​ത്.

Movies

ന​ട​നു വേ​ണ്ടി വി​സി​ൽ അ​ടി​ക്കാം, പ​ക്ഷേ നാ​ട് വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ല: വി​ജ​യ്‌​യ്ക്കെ​തി​രെ പ്ര​കാ​ശ് രാ​ജ്

വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ത​മി​ഴ​കം വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ പ്ര​കാ​ശ്‌ രാ​ജ്‌. ന​ട​ന് വേ​ണ്ടി വി​സി​ൽ അ​ടി​ക്കാ​മെ​ന്നും എ​ന്നാ​ൽ നാ​ട് വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു.

സി​നി​മ​യും രാ​ഷ്ട്രീ​യ​വും ര​ണ്ടും ര​ണ്ടാ​ണെ​ന്നും സി​നി​മ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യെ​ന്നു ക​രു​തി രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യാ​ൽ ഉ​ട​ൻ മു​ഖ്യ​മ​ന്ത്രി​യാ​യെ​ന്ന് സ്വ​യം ക​രു​ത​രു​തെ​ന്നും അ​ദേ​ഹം വി​മ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞു.

‘‘സി​നി​മാ മോ​ഡ​ൽ എ​ന്നൊ​ന്നു​ണ്ട്. ഒ​റ്റ സി​നി​മ​യി​ൽ നി​ന്നു ത​ന്നെ വ​ലി​യ ഹീ​റോ ആ​കാം, കാ​ശ് സ​മ്പാ​ദി​ക്കാം, വ​ലി​യ കാ​റു​ക​ൾ മേ​ടി​ക്കാം. സി​നി​മ​യ്ക്കു​ള്ളി​ൽ ത​ന്നെ ഡോ​ക്ട​റാം, എ​ഞ്ചി​നീ​യ​റാ​കാം, എ​ന്തി​ന് മു​ഖ്യ​മ​ന്ത്രി വ​രെ​യാ​കാം. രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്നാ​ൽ ഉ​ട​നെ മു​ഖ്യ​മ​ന്ത്രി​യാ​കു​ക​യാ​ണോ?

ആ​രാ​ണ് രാ​ഷ്ട്രീ​യം പ​റ​യു​ന്ന​ത്. ഞാ​ൻ പ​റ​യു​ന്ന അ​ള​വി​ൽ നി​ങ്ങ​ൾ രാ​ഷ്ട്രീ​യം സം​സാ​രി​ക്കു​ന്നു​ണ്ടോ? ഇ​ത്ര​യും വ​ർ​ഷ​ത്തി​നി​ട​യ്ക്ക് ത​മി​ഴ്നാ​ട്ടി​ലെ മ​ക്ക​ൾ​ക്കോ, ഭാ​ഷ​യ്ക്കോ നാ​ടി​നോ ഒ​രു പ്ര​ശ്നം വ​ന്ന​പ്പോ​ൾ തു​ണ​യാ​യി നി​ന്നി​ട്ടു​ണ്ടോ? നി​ങ്ങ​ളു​ടെ മേ​ൽ ജ​ന​ങ്ങ​ൾ വ​ച്ചി​രി​ക്കു​ന്ന സ്നേ​ഹം സി​നി​മ കൊ​ണ്ടു​ള്ള പ്ര​ശ​സ്തി മൂ​ലം മാ​ത്ര​മാ​ണ്, അ​ല്ലാ​തെ രാ​ഷ്ട്രീ​യ​ത്തി​ന​ല്ല. അ​തി​നെ​യാ​ണ് നി​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വെ​യി​ല​ത്ത് ക്യൂ ​നി​ന്ന്, ക​ട്ടൗ​ട്ടു​ക​ൾ വ​ച്ച്, ടി​ക്ക​റ്റെ​ടു​ത്ത്, നാ​ടി​നെ​യും കൂ​ലി​യെ​യു​മൊ​ക്കെ വി​ട്ട് ഇ​വ​ർ കാ​ണി​ക്കു​ന്ന സ്നേ​ഹ​ത്തെ രാ​ഷ്ട്രീ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണോ? ഒ​രു ന​ട​നെ അ​വ​ർ​ക്കി​ഷ്ട​പ്പെ​ട്ടാ​ൽ മൂ​ന്ന് വി​ര​ൽ വ​ച്ച് വി​സി​ല​ടി​ക്കും, പ​ക്ഷേ നാ​ടി​നെ ന​ൽ​കാ​ൻ സ​മ്മ​തി​ക്കി​ല്ല. നാ​ടി​നെ വി​ട്ടു കൊ​ടു​ക്കാ​ൻ പ​റ്റി​ല്ല.

രാ​ഷ്ട്രീ​യം വേ​റെ സി​നി​മ വേ​റെ, ആ ​സ്നേ​ഹം വേ​റെ സി​നി​മ വേ​റെ. ആ ​സ്നേ​ഹം വേ​റെ ഈ ​സ്നേ​ഹം വേ​റെ. അ​തി​ന് ഇ​റ​ങ്ങ​ണം, സം​സാ​രി​ക്ക​ണം. സീ​മാ​ൻ പ​ത്ത് വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു​ണ്ട്. വ​ലി​യ ന​ട​ന്മാ​ർ​ക്കൊ​ന്നും അ​ങ്ങ​നെ പെ​ട്ട​ന്ന് ശോ​ഭി​ക്കാ​നാ​കി​ല്ല.

ദ്ര​വീ​ഡി​യ​ന്‍ മോ​ഡ​ൽ വേ​ണോ, അ​ടി​മ മോ​ഡ​ൽ വേ​ണോ , സി​നി​മ മോ​ഡ​ൽ വേ​ണോ. രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ള്‍ ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ്. ജ​യി​ച്ച​വ​ർ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വൃ​ത്തി​ക്ക​ണം. ഇ​വി​ടെ ഇ​ന്ത്യ​യി​ൽ ജ​യി​ച്ച​വ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു, ജ​ന​ങ്ങ​ൾ അ​വ​ർ​ക്കു വേ​ണ്ടി ജോ​ലി ചെ​യ്യു​ന്നു. അ​ത് മാ​റ്റ​ണം.

ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യം എ​ന്താ​ണ്, ത​മി​ഴ്നാ​ട് എ​ന്തി​നെ​യൊ​ക്കെ​യാ​ണ് എ​തി​ർ​ത്തു നി​ൽ​ക്കു​ന്ന​ത്. ഏ​ത് അ​ണി​ക​ളാ​ണ് ന​മു​ക്കൊ​പ്പം നി​ൽ​ക്കു​ക. അ​ത് ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്യ​ണം. 

ഞാ​ൻ അ​വ​സാ​ന​മാ​യി ഒ​ന്നു​കൂ​ടി പ​റ​യു​ന്നു. ഇ​ത് AIADMK മു​ന്ന​ണി​യും DMK മു​ന്ന​ണി​യും ത​മ്മി​ലു​ള്ള തി​ര​ഞ്ഞെ​ടു​പ്പ​ല്ല, വി​ജ​യ് പ​റ​യു​ന്ന​തു​പോ​ലെ TVK-യ്ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പു​മ​ല്ല. ഇ​ത് ഐ​ക്യ​വും ഭി​ന്നി​പ്പും ത​മ്മി​ലു​ള്ള തി​ര​ഞ്ഞെ​ടു​പ്പാ​ണ്. ത​മി​ഴ്‌​നാ​ട് എ​പ്പോ​ഴും ഇ​ന്ത്യ​യ്ക്ക് ഒ​രു മാ​തൃ​ക​യാ​യി നി​ല​കൊ​ണ്ടി​ട്ടു​ണ്ട്. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലാ​യാ​ലും NEET ആ​യാ​ലും, നാം ​അ​തി​നെ​തി​രെ നി​ല​കൊ​ള്ള​ണം. അ​തി​ലും ശ​ക്ത​മാ​യി നി​ല​കൊ​ള്ളാ​ൻ, ഏ​ത് മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണം. ജ​ന​ങ്ങ​ളാ​യ നാം ​രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്നു. അ​ത് ഐ​ക്യ​മാ​ണോ അ​തോ ഭി​ന്നി​പ്പാ​ണോ?’’–​പ്ര​കാ​ശ് രാ​ജ് പ​റ​യു​ന്നു.

Movies

നി​ങ്ങ​ൾ ക​ണ്ണ​ട​ച്ചോ​ളൂ, പ​ക്ഷേ ഇ​വി​ടെ മു​ഴു​വ​ൻ ഇ​രു​ട്ടാ​ണെ​ന്ന് പ​റ​യ​രു​ത്; പ്ര​കാ​ശ് രാ​ജി​നെ​തി​രെ ദേ​വ​ന​ന്ദ

ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​നു കു​ട്ടി​ക​ളു​ടെ സി​നി​മ​ക​ളെ അ​വ​ഗ​ണി​ച്ച​തി​നെ​തി​രെ ബാ​ല​താ​രം ദേ​വ​ന​ന്ദ. കു​ട്ടി​ക​ൾ​ക്ക് നേ​രെ നി​ങ്ങ​ൾ ക​ണ്ണ​ട​ച്ചോ​ളാ​നും പ​ക്ഷേ ഇ​വി​ടെ മു​ഴു​വ​ൻ ഇ​രു​ട്ടാ​ണെ​ന്ന് പ​റ​യ​രു​തെ​ന്നും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കാ​ണാ​തെ പോ​യ​തി​ൽ ജൂ​റി ചെ​യ​ർ​മാ​നോ​ട് മ​ർ​ഷം ഉ​ണ്ടെ​ന്നും ദേ​വ​ന​ന്ദ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

‘നി​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് നേ​രെ ക​ണ്ണ​ട​ച്ചോ​ളൂ, പ​ക്ഷേ ഇ​വി​ടെ മു​ഴു​വ​ൻ ഇ​രു​ട്ട് ആ​ണെ​ന്ന് പ​റ​യ​രു​ത്. കു​ട്ടി​ക​ളും ഈ ​സ​മൂ​ഹ​ത്തി​ന്‍റെ​ആ​ണ്, ഇ​നി വ​രു​ന്ന ഒ​രു ത​ല​മു​റ​യ്ക്ക് നേ​രെ​യാ​ണ് 2024 മ​ല​യാ​ള സി​നി​മ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജൂ​റി ക​ണ്ണ​ട​ച്ച​ത്.

സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​നും, ഗു, ​ഫീ​നി​ക്സും, അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​വും അ​ട​ക്ക​മു​ള്ള ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ കു​ട്ടി​ക​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്, ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് കൊ​ടു​ക്കാ​തെ ഇ​രു​ന്ന് കൊ​ണ്ട​ല്ല കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ സി​നി​മ ചെ​യ്യ​ണം എ​ന്ന് പ​റ​യാ​ൻ ശ്ര​മി​ക്കേ​ണ്ട​ത്.

ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് അ​ത് ന​ൽ​കി​യി​രു​ന്നു എ​ങ്കി​ൽ ഒ​രു​പാ​ട് കു​ട്ടി​ക​ൾ​ക്ക് അ​ത് ഊ​ർ​ജം ആ​യി മാ​റി​യേ​നെ. കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം കി​ട്ട​ണം എ​ന്നും, അ​വ​രും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗം ആ​ണെ​ന്നും പ​റ​ഞ്ഞ ജൂ​റി ചെ​യ​ർ​മാ​ൻ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കാ​ണാ​തെ പോ​യ​തി​ൽ ക​ടു​ത്ത അ​മ​ർ​ഷം ഉ​ണ്ട്.

എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും, സി​നി​മ പ്ര​വ​ർ​ത്ത​ക​രും, പൊ​തു ജ​ന​ങ്ങ​ളും ഇ​തും ച​ർ​ച്ച ചെ​യ്യ​ണം, അ​വ​കാ​ശ​ങ്ങ​ൾ നി​ക്ഷേ​ധി​ച്ചു കൊ​ണ്ട​ല്ല, മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​ത്, മാ​റ്റ​ങ്ങ​ൾ​ക്ക് ഒ​പ്പം അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യ​ണം'.​ദേ​വ​ന​ന്ദ​യു​ടെ വാ​ക്കു​ക​ൾ.

ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച​യാ​യ സ്ഥാ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നീ​ഷ് വി​ശ്വ​നാ​ഥ​നും സ​ഹ​തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ആ​ന​ന്ദ് മ​ന്മ​ഥ​നും ബാ​ല​താ​ര​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന ജൂ​റി​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി.

കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും, ആ ​പ്ര​ക​ട​ന​ത്തി​ന് ഒ​രു പ​രാ​മ​ർ​ശ​മെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ന്നും ആ​ന​ന്ദ് മ​ന്മ​ഥ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

അ​ങ്ങ​നെ, അ​ർ​ഹ​നാ​യ ഒ​രു ബാ​ല​താ​ര​മി​ല്ലെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ല്ല പെ​ർ​ഫോ​ർ​മ​ൻ​സു​ക​ൾ കാ​ഴ്ച്ച​വ​ച്ച ബാ​ല താ​ര​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു എ​ന്ന പ്ര​സ്താ​വ​ന ക​ണ്ട​പ്പോ​ൾ പ​റ​യ​ണ​മെ​ന്ന് തോ​ന്നി. ആ​ന​ന്ദ് മ​ന്മ​ഥ​ന്‍റെ വാ​ക്കു​ക​ൾ.

Movies

അ​വ​ർ മ​മ്മൂ​ട്ടി​യെ അ​ർ​ഹി​ക്കു​ന്നി​ല്ല; ദേ​ശീ​യ പു​ര​സ്കാ​ര വി​വാ​ദ​ത്തി​ൽ പ്ര​കാ​ശ് രാ​ജ്

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജൂ​റി​ക​ൾ മ​മ്മൂ​ട്ടി​യെ​പ്പോ​ലൊ​രു ന​ട​നെ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

മ​മ്മൂ​ട്ടി ഇ​പ്പോ​ഴും ചെ​റു​പ്പ​ക്കാ​രോ​ട് മ​ത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സീ​നി​യ​ർ‌ ആ​യ​തു​കൊ​ണ്ട​ല്ല പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ചെ​റു​പ്പ​ക്കാ​ർ ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ടെ​ന്നും പ്ര​കാ​ശ് രാ​ജ് വ്യ​ക്ത​മാ​ക്കി.

മ​മ്മൂ​ട്ടി ഇ​വി​ടെ ഇ​പ്പോ​ഴും ചെ​റു​പ്പ​ക്കാ​രോ​ട് മ​ത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ൽ​പ്പോ​ലും ന​മ്മ​ൾ ഒ​രു സീ​നി​യ​ർ ആ​യ മ​നു​ഷ്യ​ൻ ആ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. അ​ങ്ങ​നെ അ​ല്ല പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ഭ്ര​മ​യു​ഗ​ത്തി​ലെ മ​മ്മൂ​ക്ക​യു​ടെ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹം പു​ല​ർ​ത്തി​യ ചി​ല സൂ​ക്ഷ്മാ​ഭി​ന​യ​ങ്ങ​ളും വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു.

അ​തെ​ല്ലാം ഇ​ന്ന​ത്തെ യു​വാ​ക്ക​ൾ ക​ണ്ടു മ​ന​സ്സി​ലാ​ക്കേ​ണ്ട​താ​ണ്. പ​ക്ഷേ എ​ആ​ർ​എ​മ്മി​ലെ ടൊ​വി​നോ തോ​മ​സി​ന്‍റെ അ​ഭി​ന​യ​വും, ഞ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച നാ​ല് സി​നി​മ​ക​ളി​ലെ ആ​സി​ഫ് അ​ലി​യു​ടെ അ​ഭി​ന​യ​വും രി​ഗ​ണി​ച്ചാ​ൽ ത​ങ്ങ​ളു​ടെ സി​നി​മ​ക​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ അ​വ​ർ കാ​ണി​ക്കു​ന്ന പ​രി​ശ്ര​മ​വും വ​ള​രെ വ​ലു​താ​ണ്.

ഉ​ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ഇ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ മ​മ്മൂ​ക്ക​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും പോ​ലെ​യു​ള്ള മ​ഹാ​ന്മാ​രാ​യ ക​ലാ​കാ​ര​ന്മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടാ​കും.

ഭ്ര​മ​യു​ഗ​ത്തി​ലെ മ​മ്മൂ​ക്ക​യു​ടെ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ പ്ര​ക​ട​ന​ങ്ങ​ളും ക​ണ്ട് എ​നി​ക്ക് ത​ന്നെ അ​സൂ​യ തോ​ന്നി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഈ ​പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ണ്. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ ഇ​തെ​ല്ലാം ക​ണ്ട് മ​ന​സി​ലാ​ക്കു​ക​യും മ​മ്മൂ​ക്ക​യു​ടെ അ​ഭി​ന​യ​ത്തി​ൽ നി​ന്ന് പ​ല​തും പ​ഠി​ക്കു​ക​യും വേ​ണം.

ഇ​തൊ​രു ചാ​രി​റ്റി സം​ഘ​ട​ന ഒ​ന്നും അ​ല്ല​ല്ലോ എ​ല്ലാ​വ​ർ​ക്കും പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കാ​ൻ, പ്ര​സ​ക്തി ഉ​ള്ള​വ​ർ​ക്ക് ന​ൽ​കു​ക അ​താ​ണ് ചെ​യ്യേ​ണ്ട​ത്. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ട്ടു​വീ​ഴ്ച ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​ല്ല ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കേ​ര​ളാ സ​ർ​ക്കാ​ർ എ​ന്നെ ഇ​ങ്ങോ​ട്ട് വി​ളി​ച്ച്, അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഒ​രാ​ൾ പു​റ​ത്തു​നി​ന്ന് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും, 'ഞ​ങ്ങ​ൾ ഇ​തി​ൽ ഇ​ട​പെ​ടി​ല്ല, നി​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ട്' എ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴും എ​നി​ക്ക് സ​ന്തോ​ഷം തോ​ന്നി.

കാ​ര​ണം, ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ളി​ൽ അ​ത് സം​ഭ​വി​ക്കു​ന്നി​ല്ല. അ​വി​ടെ ഫ​യ​ലു​ക​ളും കെ​ട്ടു​ക​ളും അ​വാ​ർ​ഡ് നേ​ടു​ന്ന​ത് ന​മ്മ​ൾ കാ​ണു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ജൂ​റി​യും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ദേ​ശീ​യ സ​ർ​ക്കാ​രും മ​മ്മൂ​ട്ടി​യെ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്.

Movies

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്: പ്ര​കാ​ശ് രാ​ജ് ജൂ​റി ചെ​യ​ര്‍​മാ​ന്‍

2024 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് ജൂ​റി​യെ നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ന​ട​നും സം​വി​ധാ​യ​ക​നും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പ്ര​കാ​ശ് രാ​ജ് ആ​ണ് ജൂ​റി ചെ​യ​ര്‍​മാ​ന്‍.

സം​വി​ധാ​യ​ക​രാ​യ ര​ഞ്ജ​ന്‍ പ്ര​മോ​ദ്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ലെ ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യി​രി​ക്കും. ഇ​രു​വ​രും അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും.

പ്ര​കാ​ശ് രാ​ജ്, ര​ഞ്ജ​ന്‍ പ്ര​മോ​ദ്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍​ക്കു പു​റ​മെ അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി, പി​ന്ന​ണി ഗാ​യി​ക​യും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഗാ​യ​ത്രി അ​ശോ​ക​ന്‍, സൗ​ണ്ട് ഡി​സൈ​ന​റും സം​വി​ധാ​യ​ക​നു​മാ​യ നി​തി​ന്‍ ലൂ​ക്കോ​സ്, തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​ന്‍ എം.​സി. രാ​ജ​നാ​രാ​യ​ണ​ന്‍, സം​വി​ധാ​യ​ക​ന്‍ വി.​സി. അ​ഭി​ലാ​ഷ്, ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ വി​ജ​യ​രാ​ജ​മ​ല്ലി​ക, കെ.​ആ​ര്‍.​സു​ബാ​ല്‍, ഫി​ലിം എ​ഡി​റ്റ​ര്‍ കെ. ​രാ​ജേ​ഷ്, ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ.​ഷം​ഷാ​ദ് ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് പ്രാ​ഥ​മി​ക വി​ധി​നി​ര്‍​ണ​യ​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് പ്രാ​ഥ​മി​ക, അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​ക​ളി​ല്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും. ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വാ​യ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​ന്‍ മ​ധു ഇ​റ​വ​ങ്ക​ര​യാ​ണ് ര​ച​നാ​വി​ഭാ​ഗം ജൂ​റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍.

ച​ല​ച്ചി​ത്ര​നി​രൂ​പ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ എ.​ച​ന്ദ്ര​ശേ​ഖ​ര്‍, ച​ല​ച്ചി​ത്ര​നി​രൂ​പ​ക​യും എ​ഴു​ത്തു​കാ​രി​യും ഗ​വേ​ഷ​ക​യു​മാ​യ ഡോ.​വി​നീ​ത വി​ജ​യ​ന്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് (ജൂ​റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.

128 സി​നി​മ​ക​ളാ​ണ് അ​വാ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജൂ​റി സ്ക്രീ​നിം​ഗ് ആ​രം​ഭി​ക്കും.

Kerala

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്: പ്ര​കാ​ശ് രാ​ജ് ജൂ​റി ചെ​യ​ര്‍​മാൻ

 തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് ജൂ​റി​യെ നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ന​ട​നും സം​വി​ധാ​യ​ക​നും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പ്ര​കാ​ശ് രാ​ജ് ആ​ണ് ജൂ​റി ചെ​യ​ര്‍​മാ​ന്‍.

സം​വി​ധാ​യ​ക​രാ​യ ര​ഞ്ജ​ന്‍ പ്ര​മോ​ദ്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ലെ ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യി​രി​ക്കും. ഇ​രു​വ​രും അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും.

പ്ര​കാ​ശ് രാ​ജ്, ര​ഞ്ജ​ന്‍ പ്ര​മോ​ദ്, ജി​ബു ജേ​ക്ക​ബ് എ​ന്നി​വ​ര്‍​ക്കു പു​റ​മെ അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി, പി​ന്ന​ണി ഗാ​യി​ക​യും സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഗാ​യ​ത്രി അ​ശോ​ക​ന്‍, സൗ​ണ്ട് ഡി​സൈ​ന​റും സം​വി​ധാ​യ​ക​നു​മാ​യ നി​തി​ന്‍ ലൂ​ക്കോ​സ്, തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​ന്‍ എം.​സി. രാ​ജ​നാ​രാ​യ​ണ​ന്‍, സം​വി​ധാ​യ​ക​ന്‍ വി.​സി. അ​ഭി​ലാ​ഷ്, ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ വി​ജ​യ​രാ​ജ​മ​ല്ലി​ക, കെ.​ആ​ര്‍.​സു​ബാ​ല്‍, ഫി​ലിം എ​ഡി​റ്റ​ര്‍ കെ. ​രാ​ജേ​ഷ്, ച​ല​ച്ചി​ത്ര​ഗാ​ന​ര​ച​യി​താ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ.​ഷം​ഷാ​ദ് ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് പ്രാ​ഥ​മി​ക വി​ധി​നി​ര്‍​ണ​യ​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് പ്രാ​ഥ​മി​ക, അ​ന്തി​മ വി​ധി​നി​ര്‍​ണ​യ സ​മി​തി​ക​ളി​ല്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും. ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വാ​യ ച​ല​ച്ചി​ത്ര​നി​രൂ​പ​ക​ന്‍ മ​ധു ഇ​റ​വ​ങ്ക​ര​യാ​ണ് ര​ച​നാ​വി​ഭാ​ഗം ജൂ​റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍.

ച​ല​ച്ചി​ത്ര​നി​രൂ​പ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ എ.​ച​ന്ദ്ര​ശേ​ഖ​ര്‍, ച​ല​ച്ചി​ത്ര​നി​രൂ​പ​ക​യും എ​ഴു​ത്തു​കാ​രി​യും ഗ​വേ​ഷ​ക​യു​മാ​യ ഡോ.​വി​നീ​ത വി​ജ​യ​ന്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് (ജൂ​റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.

128 സി​നി​മ​ക​ളാ​ണ് അ​വാ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജൂ​റി സ്ക്രീ​നിം​ഗ് ആ​രം​ഭി​ക്കും.

Latest News

Corehub Up