തമിഴ്നാട്ടിലെ വിജയ്യുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ സമൂഹത്തിന്റെ രാഷ്ട്രീയ ബോധ്യത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്.
സമൂഹം ഇന്ന് രാഷ്ട്രീയ ബോധത്തേക്കാൾ ഉപരിയായി ആരാധനാ സംസ്കാരത്തിന് പിന്നാലെയാണെന്നാണ് പ്രകാശ് രാജ് പറയുന്നത്.
വിജയിച്ച സ്ഥാനാർത്ഥികൾക്ക് ജനങ്ങളെ സേവിക്കാൻ മികച്ച രീതിയിൽ സാധിക്കട്ടെ എന്ന് ആശംസിച്ച താരം തന്റെ പതിവ് ശൈലിയായ '#JustAsking' എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
‘‘തമിഴ്നാട് തെരഞ്ഞെടുപ്പ്, തമിഴ്നാട് പക്വത പ്രാപിച്ചിരിക്കുന്നു. കാമരാജർ പരാജയപ്പെട്ടു. ഒരു തരത്തിൽ പറഞ്ഞാൽ എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ടിരിക്കുകയാണ്.
സമൂഹം ആരാധകരാൽ നയിക്കപ്പെടുന്ന (Fan Culture) ഒന്നായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് യഥാർഥ രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.
രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നവർക്ക് എപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വരും. അത് തുടരുക തന്നെ ചെയ്യും. ജനങ്ങളെ സേവിക്കാൻ വിജയികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.’’പ്രകാശ് രാജ് കുറിച്ചു.
Tags : Prakash Raj Vijay tvk