District News
കാസര്ഗോഡ്: തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനുള്ള ചുമതലയേറ്റ ഉദ്യോഗസ്ഥര് പോളിംഗ് സാമഗ്രികള് ഏറ്റുവാങ്ങി. കാസര്ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം കാസര്ഗോഡ് ഗവ. കോളജിലും ഉദുമ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നായന്മാര്മൂല ടിഐഎച്ച്എസ്എസിലും കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ദുര്ഗ ഹയര് സെക്കൻഡറി സ്കൂളിലും നടന്നു.
ഉദുമ മണ്ഡലം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് സൂക്ഷിച്ച സ്ട്രോംഗ് റൂം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന്റെയും വരണാധികാരി ലിപു എസ് ലോറന്സിന്റെയും ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെയും സാന്നിധ്യത്തില് തുറന്നു.
വെബ്കാസ്റ്റിംഗ് കണ്ട്രോള് റൂം പ്രവര്ത്തനങ്ങള് വിലയിരുത്തി
കാസര്ഗോഡ്: ജില്ലാ പഞ്ചായത്തില് ഒരുക്കിയിരിക്കുന്ന വെബ് കാസ്റ്റിംഗ് കണ്ട്രോള് റൂം ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് സന്ദര്ശിച്ച് പ്രവര്ത്തനങ്ങള് വിലയിരുത്തി.
സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സജ്ജീകരണങ്ങളോടെ കണ്ട്രോള് റൂം ഒരുക്കിയിട്ടുള്ളത്.ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.
പോളിംഗ് ദിവസം എല്ലാ ബൂത്തുകളും ബൂത്ത് പരിസരങ്ങളും ഈ സംവിധാനത്തിലൂടെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.
സുരക്ഷാ ക്രമീകരണങ്ങളും പോളിംഗ് നടപടികളും ഇതിലൂടെ സൂക്ഷ്മമായി വിലയിരുത്താന് സാധിക്കും.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു വെബ്കാസ്റ്റിംഗ് നോഡല് ഓഫീസര് എസ്. ഫാന്റിന് കൊര്ണേലിയസ്, ജില്ലാ ഇന്ഫര്മേഷന് ഓഫീസര് എം. മധുസൂദനന്, ഐടി നോഡല് ഓഫീസര് കെ. ലീന എന്നിവര് പങ്കെടുത്തു.
District News
ആറാട്ടുപുഴ: പൂരത്തിന് ആറാട്ടുപുഴ ശാസ്താവ് പുറത്തേയ്ക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായുള്ള തിരുവായുധം അവകാശികളായ ആറാട്ടുപുഴ കളരിക്കൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ എന്നിവരിൽ നിന്നും കളരിക്കൽ കുടുംബാംഗങ്ങൾ ഗോവിന്ദൻ, ദാമോദരൻ, ജയപ്രകാശൻ, എന്നിവർ ചേർന്നാണ് തിരുവായുധം ഏറ്റുവാങ്ങിയത്.
നവീകരിച്ച തിരുവായുധം 24ന് കൊടിയേറ്റ ദിവസം രാത്രി ഒമ്പതിന് ഗോപുരത്തിന് മുൻവശത്ത് ആൽത്തറയ്ക്കു സമീപം കളരിക്കൽ കുടുംബാംഗങ്ങൾ നിറപറയോടൊപ്പം ശാസ്താവിന് സമർപ്പിക്കും.ശാസ്താവ് എഴുന്നള്ളുമ്പോൾ തിരുവായുധം പിടിക്കുന്ന പാരമ്പര്യ അവകാശികളാണ് ആ സമയത്ത് തിരുവായുധം ഏറ്റുവാങ്ങുന്നത്.
വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് തിരുവായുധം. കരിമ്പനദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്.ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത്. പൊൻകാവി തേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്.