x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാ​ട്ടു​പു​ഴ​ ശാ​സ്താ​വി​ന്‍റെ തി​രു​വാ​യു​ധം അ​വ​കാ​ശി​ക​ൾ ഏ​റ്റു​വാ​ങ്ങി


Published: March 3, 2026 07:25 AM IST | Updated: March 3, 2026 07:25 AM IST

ആ​റാ​ട്ടു​പു​ഴ: പൂ​ര​ത്തി​ന് ആ​റാ​ട്ടു​പു​ഴ ശാ​സ്താ​വ് പു​റ​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളു​മ്പോ​ഴെ​ല്ലാം അ​ക​മ്പ​ടി​യാ​യു​ള്ള തി​രു​വാ​യു​ധം അ​വ​കാ​ശി​ക​ളാ​യ ആ​റാ​ട്ടു​പു​ഴ ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മം​ഗ​ല​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രി​ൽ നി​ന്നും ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഗോ​വി​ന്ദ​ൻ, ദാ​മോ​ദ​ര​ൻ, ജ​യ​പ്ര​കാ​ശ​ൻ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​രു​വാ​യു​ധം ഏ​റ്റു​വാ​ങ്ങി​യ​ത്.

ന​വീ​ക​രി​ച്ച തി​രു​വാ​യു​ധം 24ന് ​കൊ​ടി​യേ​റ്റ ദി​വ​സം രാ​ത്രി ഒമ്പതിന് ​ഗോ​പു​ര​ത്തി​ന് മു​ൻ​വ​ശ​ത്ത് ആ​ൽ​ത്ത​റ​യ്ക്കു സ​മീ​പം ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ നി​റ​പ​റ​യോ​ടൊ​പ്പം ശാ​സ്താ​വി​ന് സ​മ​ർ​പ്പി​ക്കും.ശാ​സ്താ​വ് എ​ഴു​ന്നള്ളു​മ്പോ​ൾ തി​രു​വാ​യു​ധം പി​ടി​ക്കു​ന്ന പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​ണ് ആ ​സ​മ​യ​ത്ത് തി​രു​വാ​യു​ധം ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

വി​ല്ലും ശ​ര​വും പ്ര​ത്യേ​ക മ​ര​ത്തി​ൽ തീ​ർ​ത്ത വാ​ളും പ​രി​ച​യും ആ​ണ് തി​രു​വാ​യു​ധം. ക​രി​മ്പ​ന​ദ​ണ്ഡു കൊ​ണ്ടാ​ണ് വി​ല്ലും ശ​ര​വും ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ദ​ണ്ഡോ​ളം നീ​ള​മു​ള്ള​താ​ണ് വി​ല്ല്.ചേ​ല​മ​ര​ത്തി​ന്‍റെ തൊ​ലി ഉ​ണ​ക്കി നാ​രാ​ക്കി പി​രി​ച്ചാ​ണ് ഞാ​ൺ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. പൊ​ൻ​കാവി ​തേ​ച്ച് മ​നോ​ല​കൊ​ണ്ട് വ​ര​ച്ചാ​ണ് തി​രു​വാ​യു​ധ​ത്തി​ന് നി​റം കൊ​ടു​ക്കു​ന്ന​ത്.

Tags : nattu vishesham Arattupuzha Shasta received

Recent News

Corehub Up