ചങ്ങനാശേരി: ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസില്‍ നടന്ന കെഎല്‍- 33 എസ് 9000 ഫാന്‍സി നമ്പറിന് ലേലത്തില്‍ ലഭിച്ചത് ഒമ്പതുലക്ഷം രൂപ. ഇന്നലെ നടന്ന ഫാന്‍സി നമ്പര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വന്‍തുക ലഭിച്ചത്.
ചങ്ങനാശേരി സ്വദേശിയായ മനു മാത്യു വെട്ടുകുഴിയിലാണ് ഈ പ്രീമിയം നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. മനു പുതുതായി വാങ്ങിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ എന്ന ആഡംബര വാഹനത്തിന് വേണ്ടിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.
ലേലത്തില്‍ പങ്കെടുത്തു വിജയിച്ച വാഹന ഉടമയ്ക്ക് ചങ്ങനാശേരി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആശംസകള്‍ അറിയിച്ചു. ഒമ്പതില്‍ തുടങ്ങുന്ന നിരവധി ഡിജിറ്റല്‍ നമ്പറുകളാണ് ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസില്‍ ഇനി ലേലത്തിനുള്ളത്.
Tags : nattuvishesham district news