x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷ ക്ഷണിക്കുന്നു

വെബ്ഡെസ്ക്
Published: June 30, 2026 03:27 AM IST | Updated: June 30, 2026 03:27 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കാ​ര്‍ഷി​ക യ​ന്ത്ര​ങ്ങ​ള്‍ക്കു​ള്ള സ​ബ്‌​സി​ഡി​ക്ക് നാ​ളെ മു​ത​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ​ബ്മി​ഷ​ന്‍ ഓ​ണ്‍ അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ മെ​ക്ക​നൈ​സേ​ഷ​ന്‍ (സാം) ​പ​ദ്ധ​തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന​ത്.

കാ​ര്‍ഷി​ക യ​ന്ത്ര​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​ള​വെ​ടു​പ്പാ​ന​ന്ത​ര സം​സ്‌​ക​ര​ണ മൂ​ല്യ​വ​ര്‍ധി​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള യ​ന്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് യ​ന്ത്ര​ങ്ങ​ളു​ടെ 40 മു​ത​ല്‍ 50 ശ​ത​മാ​നം വ്യ​ക്തി​ഗ​ത ക​ര്‍ഷ​ക​ര്‍ക്ക് സ​ബ്‌​സി​ഡി ല​ഭി​ക്കും.

കാ​ര്‍ഷി​ക കൂ​ട്ടാ​യ്മ​ക​ള്‍, സ്വ​യം​സ​ഹാ​യ​ക സം​ഘ​ങ്ങ​ള്‍, ക​ര്‍ഷ​ക ഉ​ത്പാ​ദ​ക​സം​ഘ​ട​ന​ക​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ​ദ്ധ​തി തു​ക​യു​ടെ 40 ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കും.

ഫാം ​മെ​ഷി​ന​റി ബാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കു​വാ​ന്‍ 24 ല​ക്ഷം രൂ​പ വ​രെ സ​ഹാ​യം ല​ഭി​ക്കും. വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യാ​ല്‍ അ​ഗ്രി​മെ​ഷി​ന​റി പോ​ര്‍ട്ട​ലി​ലെ ഓ​ണ്‍ലൈ​ന്‍ ലോ​ട്ട​റി മൊ​ഡ്യൂ​ള്‍ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്കും.

10 ല​ക്ഷം രൂ​പ​യ​ക്കു മു​ക​ളി​ലു​ള്ള ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​ര്‍, ഫാം ​മെ​ഷി​ന​റി ബാ​ങ്ക് പ​ദ്ധ​തി​ക​ള്‍ ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധി​പ്പി​ച്ച മൂ​ല​ധ​ന സ​ബ്‌​സി​ഡി മാ​തൃ​ക​യി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

Tags : Applications invited agricultural machinery subsidy

Recent News

Corehub Up