പത്തനംതിട്ട: റാന്നി തോട്ടമണ്ണിൽ പന്പാനദിയിൽ ഒഴുക്കിൽപ്പെട്ടയാൾ മുങ്ങിമരിച്ചു. തോട്ടമൺ അനിൽ ഭവനത്തിൽ അനിൽകുമാറാണ് (53) മരിച്ചത്. കഴിഞ്ഞദിവസം കുളിക്കാനിറങ്ങവേയാണ്അനിൽകുമാർ ഒഴുക്കിൽപ്പെട്ടത്. ഇന്നലെ പത്തനംതിട്ടയിൽനിന്നെത്തിയ ഫയർഫോഴ്സ് സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിനടിയിൽ മുളംചില്ലകളിൽ കുരുങ്ങിയ നിലയിലായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. ഭാര്യ: മീനു. മകൻ: അരുൺ കുമാർ (ടെക്നോപാർക്ക്, തിരുവനന്തപുരം).
Tags : nattu vishesham swept away