ചെമ്പ്: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽമാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളിന് കൊടിയേറി.വികാരി ഫാ. വർഗീസ് പൈനുങ്കലിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്. തുടർന്ന് വിശുദ്ധ കുർബാന ഫാ. ഷൈജു ആട്ടോക്കാരൻ. ഇന്നു രാവിലെ 6.30നു ജപമാല, ഏഴിനു വിശുദ്ധ കുർബാന ഫാ. ജയിംസ് പുതുശേരി.
തുടർന്ന് ദിവ്യകാരുണ്യ ആരാധന ഫൊറോന വികാരി ഫാ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ. ഫാ. മാത്യുകുന്നപ്പള്ളി തിരുനാൾ സന്ദേശം നൽകും. ഒന്നിന് രാവിലെ 6.30നു വിശുദ്ധകുർബാന, വൈകുന്നേരം 5.30നു വിശുദ്ധകുർബാന, രണ്ടിന് രാവിലെ 6.15ന് ജപമാല, ഏഴിന് 10.30ന് വിശുദ്ധ കുർബാന ഫാ. ജേക്കബ് പുത്തൻപുര. തുടർന്ന് വിദ്യാരംഭം, കുഞ്ഞുങ്ങൾക്ക് ചോറൂട്ട്. വൈകുന്നേരം അഞ്ചിന് തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിക്കൽ, വേസ്പര ഫാ. ജോയിപ്ലാക്കൽ, പ്രസംഗം ഫാ. തോമസ് പെരുമ്പള്ളി. തുടർന്ന് പ്രദക്ഷിണം. മൂന്നിന് രാവിലെ 5.30ന് ജപമാല, തുടർന്ന് 6.30നും 7.30നും 8.30നും വിശുദ്ധ കുർബാന. 10.30ന് തിരുനാൾ കുർബാന ഫാ. വിപിൻ കുരിശുതറ. പ്രസംഗം ഫാ. ജോൺ തൈപ്പറമ്പിൽ. തുടർന്ന് പ്രദക്ഷിണം.തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. വർഗീസ് പൈതുങ്കൽ നേതൃത്വം നൽകും.
Tags : nattu vishesham St. Thomas Church in Chembu