x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് കോ​ള​ജ് ഔ​ട്ട്റീ​ച്ച് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു


Published: June 30, 2026 06:51 AM IST | Updated: June 30, 2026 06:51 AM IST

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് കോ​ള​ജി​ലെ മാ​ർ അ​ത്ത​നേ​ഷ്യ​സ് ലൈ​ബ്ര​റി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, റീ​ഡിം​ഗ് ക്ല​ബ്, ലി​റ്റ​റ​റി ഫോ​റം, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​തി​ര​പ്പി​ള്ളി ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ വി​വി​ധ ഔ​ട്ട്റീ​ച്ച് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ്. ടി. ​മൂ​ല​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​സി. അ​നു​പ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ജൂ​ലി, ലി​റ്റ​റ​റി ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സു​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​പി.​പി. അ​ഞ്ജ​ലി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ദാ​ന​വും ന​ട​ത്തി. കോ​ള​ജ് ലൈ​ബ്രേ​റി​യ​ൻ കെ. ​വി​ന്നി​ല മാ​ത്യു, കോ​ള​ജ് എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജോ ടി. ​ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ, റീ​ഡിം​ഗ് ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : nattu vishesham Kottapady Mar Elias College

Recent News

Corehub Up