x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഭ​ര​ണ-പ്ര​തി​പ​ക്ഷ വാ​ക്‌​പോ​ര്


Published: June 30, 2026 08:09 AM IST | Updated: June 30, 2026 08:09 AM IST

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര് ശ​ക്തം. മു​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ക​രാ​റി​ല്‍ ഒ​പ്പി​ട്ട പ​ദ്ധ​തി​ക​ള്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു. 29 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത വ​രു​ത്തി​യ ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യു​ടെ ക​ഴി​വു​കേ​ടാ​ണ് പ​ല പ​ദ്ധ​തി​ക​ളും ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് തു​റ​ന്ന​ടി​ച്ചു.

മ​യ്യം​ന്താ​നി ഗ്രൗ​ണ്ടി​ലെ സ്റ്റേ​ഡി​യം നി​ര്‍​മാ​ണം, നി​ല​മ്പൂ​ര്‍ ടൗ​ണി​ല്‍ ഇ​എം​എ​സ് സ്‌​ക്വ​യ​ര്‍ സ്ഥാ​പി​ക്ക​ല്‍, മു​തു​കാ​ട് ഭി​ന്ന​ശേ​ഷി പാ​ര്‍​ക്കി​ന് ഡി​പി​ആ​ര്‍ ത​യാ​റാ​ക്ക​ല്‍ എ​ന്നി​വ ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ പി.​എം.​ബ​ഷീ​ര്‍, അ​രു​ണ്‍ ദാ​സ് എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ക​രാ​ര്‍ ഒ​പ്പി​ട്ട് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ച പ​ദ്ധ​തി​ക​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ വി​യോ​ജ​ന​കു​റു​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ആ​രോ​പ​ണം തീ​ര്‍​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. 29 കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത വ​ച്ചാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി ഇ​റ​ങ്ങി​പ്പോ​യ​ത്. 12 കോ​ടി​യോ​ളം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പാ​ക്ക​ത്ത​തി​നാ​ല്‍ 12 കോ​ടി​യോ​ളം സ്പി​ല്‍ ഓ​വ​റാ​യി.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കു​മാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ഈ ​ഭ​ര​ണ​സ​മി​തി സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ സി​ല്‍​ക്കി​ന് ഒ​രു പ്ര​വൃ​ത്തി​യും ന​ല്‍​കി​ല്ല. ഇ-​ടെ​ന്‍​ഡ​റി​ലൂ​ടെ​യാ​കും ക​രാ​റു​കാ​രെ ക​ണ്ടെ​ത്തു​ക. ഒ​രു അ​ഴി​മ​തി​യും ഈ ​ഭ​ര​ണ​സ​മി​തി അ​നു​വ​ദി​ക്കി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ പ​ര​മാ​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു.

Tags : nattu vishesham War of words between the government

Recent News

Corehub Up