x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന അ​യ്യ​ന്തോ​ളി​ലെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു​തു​ട​ങ്ങി


Published: June 30, 2026 08:07 AM IST | Updated: June 30, 2026 08:07 AM IST

അ​യ്യ​ന്തോ​ൾ ജം​ഗ്ഷ​നി​ൽ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച കോ​ർ​പ​റേ​ഷ​ൻ​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ. - ദീ​പി​ക

തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന അ​യ്യ​ന്തോ​ളി​ലെ കോ​ർ​പ​റേ​ഷ​ൻ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി. അ​യ്യ​ന്തോ​ൾ ജം​ഗ്ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.
തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​ന് സ്ട്ര​ക്ച​റ​ൽ സ്റ്റെ​ബി​ലി​റ്റി ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഏ​താ​ണ്ടു പ​ത്തു​വ​ർ​ഷം​മു​ന്പു​ത​ന്നെ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നെ​ങ്കി​ലും, ഇ​പ്പോ​ഴാ​ണ് പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്.
1982ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് 1984ഓ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ഈ ​കെ​ട്ടി​ട​ത്തി​ൽ കു​ടും​ബ​കോ​ട​തി, ബാ​ങ്ക്, വ​ക്കീ​ൽ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഒ​ട്ടു​മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും നേ​ര​ത്തെ ത​ന്നെ ഇ​വി​ടെ നി​ന്നും ഒ​ഴി​ഞ്ഞു​പോ​യി​രു​ന്നു.
നി​ല​വി​ൽ ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കി​യും കെ​ട്ടി​ട​ത്തി​നു പി​റ​കി​ലെ ഗ്രൗ​ണ്ടി​ന്‍റെ സ്ഥ​ലം ന​ഷ്ട​പ്പെ​ടാ​തെ​യു​മാ​കും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. കെ​ട്ടി​ടം റോ​ഡ​രി​കി​ൽ​ആ​യ​തി​നാ​ലും, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​നാ​ലും തി​ടു​ക്ക​പ്പെ​ട്ടു​ള്ള പൊ​ളി​ച്ചു​മാ​റ്റ​ൽ സാ​ധി​ക്കി​ല്ല. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കും. കെ​ട്ടി​ട​ത്തി​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള 16 വ്യാ​പാ​രി​ക​ളെ തൊ​ട്ട​ടു​ത്തു​ള്ള അ​യ്യ​ന്തോ​ൾ മാ​ർ​ക്ക​റ്റ് ബി​ൽ​ഡിം​ഗി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ മെ​ഫി ഡെ​ൽ​സ​ൺ പ​റ​ഞ്ഞു.
ഉ​ട​ൻ​ത​ന്നെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Tags : nattuvishesham district news

Recent News

Corehub Up