നടത്തറ ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുരസ്കാര സമർപ്പണം കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: നടത്തറ ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷകരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ നടത്തിയ ചടങ്ങ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ജെയ്സണ് പുലിയാളുങ്കൽ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, നടത്തറ കൃഷി ഓഫീസർ അനില പീറ്റർ, ബാങ്ക് ഡയറക്ടറും ഡിസിസി ജനറൽ സെക്രട്ടറിയുമായ എം.എൽ. ബേബി, പാണഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ, നടത്തറ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഇ.എസ്. അനിരുദ്ധൻ, ഡിസിസി അംഗം ടി.എസ്. ബിജു, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് സനൽ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
Tags : nattuvishesham district news