കരുവാരകുണ്ട്: അങ്കണം ഷംസുദ്ദീന് സ്മൃതിയുടെ അഞ്ചാമത് തൂലിക ശ്രീ പുരസ്കാരം രാജന് കരുവാരകുണ്ടിന്. അയ്യായിരം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 20ന് വൈകുന്നേരം 3.30ന്കേരള സാഹിത്യ അക്കാദമി എം.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും.
രാജന് കരുവാരകുണ്ടിന്റെ "വീട് നഷ്ടപ്പെടുന്നു' എന്ന കൃതിക്കാണ് അവാര്‍ഡ്. കഥ, നോവല്‍, ബാലസാഹിത്യം തുടങ്ങി 27 കൃതികള്‍ രാജന് കരുവാരകുണ്ടിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൂലിക ശ്രീ മത്സരത്തില്‍ പങ്കെടുത്ത് മികച്ച രചനകള്‍ നടത്തിയ പതിനാലോളം എഴുത്തുകാരെ സമ്മേളനത്തില്‍ ആദരിക്കും.
Tags : nattu vishesham Ankanam Award Rajan