x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ കാ​ൻ​വാ​സ്


Published: June 30, 2026 06:58 AM IST | Updated: June 30, 2026 06:58 AM IST

മാ​ട്ട​റ ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ട്ട​റ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ കാ​ൻ​വാ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്നു.

ഉ​ളി​ക്ക​ൽ: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ട്ട​റ ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ട്ട​റ ടൗ​ണി​ൽ ല​ഹ​രി വി​രു​ദ്ധ കാ​ൻ​വാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ളി​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ജ​വാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കാ​ൻ​വാ​സി​ൽ കൈ​മു​ദ്ര പ​തി​പ്പി​ച്ചു പ​ങ്കാ​ളി​ക​ളാ​യി. 

മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ന്ദ​രി പ്ര​ഭാ​ക​ര​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ ആ​ർ.​പി. ഹു​സൈ​ൻ, എം.​ആ​ർ. സു​ധാ​മ​ണി, വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​വാ​ന കാ​ത​റി​ൻ ജോ​സ​ഫ്, ജോ​ഷ്വ ജോ​ബി​ൻ, ആ​ഗ്ന​സ് മ​രി​യ ജി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up