x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: സ്വ​യം വി​വ​ര​ങ്ങ​ള്‍ ഇ​ന്നുകൂ​ടി ന​ല്‍​കാം; സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ദി​നം ആ​ച​രി​ച്ചു


Published: June 30, 2026 05:39 AM IST | Updated: June 30, 2026 05:39 AM IST

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള സൗ​ക​ര്യം ഇ​ന്ന് അ​വ​സാ​നി​ക്കും. ഭ​വ​ന പ​ട്ടി​ക​പ്പെ​ടു​ത്ത​ലി​നാ​യി എ​ന്യൂ​മ​റേ​റ്റ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് https://se.census.gov.in വെ​ബ് പോ​ര്‍​ട്ട​ലി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സെ​ല്‍​ഫ്-​എ​ന്യൂ​മ​റേ​ഷ​ന്‍ (എ​സ്ഇ) ചെ​യ്യാം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലുവ​രെ ജി​ല്ല​യി​ല്‍ 40,459 കു​ടും​ബ​ങ്ങ​ള്‍ സെ​ല്‍​ഫ്-​എ​ന്യൂമ​റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി.

സെ​ന്‍​സ​സ് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജി​ല്ല​യി​ല്‍ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ദി​ന​മാ​യി ഇ​ന്ന​ലെ ആ​ച​രി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ്ര​ത്യേ​ക ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഐ​ടി​ഐ, പോ​ളി​ടെ​ക്നി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക അ​സം​ബ്ലി​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഡി​ജി​റ്റ​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി.

രാ​ജ്യ​ത്തെ 16-ാമ​ത് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് 2026-27 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​മാ​യ ഭ​വ​ന പ​ട്ടി​ക​പ്പെ​ടു​ത്ത​ല്‍ സം​സ്ഥാ​ന​ത്ത് നാ​ളെ ആ​രം​ഭി​ക്കും.

സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട വി​ധം

https://se.census.gov.in പോ​ര്‍​ട്ട​ല്‍ സ​ന്ദ​ര്‍​ശി​ച്ച് സം​സ്ഥാ​നം തെര​ഞ്ഞെ​ടു​ത്ത് കു​ടും​ബ​നാ​ഥ​ന്‍റെ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഒരു ​മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഒ​രു കു​ടും​ബ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

ഇ​ഷ്ട​മു​ള്ള ഭാ​ഷ തെര​ഞ്ഞെ​ടു​ത്ത് ഒ​ടി​പി മു​ഖേ​ന വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ഒ​രി​ക്ക​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ഷ പി​ന്നീ​ട് മാ​റ്റാ​നാ​കി​ല്ല. പോ​ര്‍​ട്ട​ലി​ലെ മാ​പ്പി​ല്‍ വീ​ടി​ന്‍റെ കൃ​ത്യ​മാ​യ സ്ഥാ​നം റെ​ഡ് മാ​ര്‍​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി വി​വ​രം പ​രി​ശോ​ധി​ച്ച് ഫൈ​ന​ല്‍ സ​ബ്മി​റ്റ് ന​ല്‍​കു​ക.

വി​വ​ര​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി ന​ല്‍​കിക്ക​ഴി​ഞ്ഞാ​ല്‍ എ​ച്ച് എ​ന്ന് തു​ട​ങ്ങു​ന്ന 11 അ​ക്ക സെ​ല്‍​ഫ്-​എ​ന്യൂ​മ​റേ​ഷ​ന്‍ ഐ​ഡി (എ​സ് ഇ​ഐ​ഡി) ല​ഭി​ക്കും.
സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നീ​ട് വീ​ട് സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ ഈ ​ഐ​ഡി കൈ​മാ​റി​യാ​ല്‍ മ​തി.

Tags :

Recent News

Corehub Up