x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ൽ മ​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​സ്കാ​​രം ഇ​​ന്ന്


Published: June 30, 2026 03:36 AM IST | Updated: June 30, 2026 03:36 AM IST

എ​​രു​​മേ​​ലി: പ്ര​​പ്പോ​​സ് വാ​​ർ​​ഡി​​ലെ കൊ​​ടി​​ത്തോ​​ട്ടം ഭാ​​ഗ​​ത്തെ പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ മു​​ങ്ങി അ​​പ​​ക​​ട​​ത്തി​​ൽ ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച അ​​യ​​ൽ​​വാ​​സി​​ക​​ളും കൂ​​ട്ടു​​കാ​​രു​​മാ​​യ ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​സ്കാ​​രം ഇ​​ന്ന്. കൊ​​ടി​​ത്തോ​​ട്ടം ചീ​​രം​​ചേ​​മ്പി​​ൽ സ​​ന്തോ​​ഷ് - ലി​​സി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നും ഓ​​ട്ടോ​​മൊ​​ബൈ​​ൽ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ആ​​ഷ്‌​​ലി​​ൻ സ​​ന്തോ​​ഷ് (20), ത​​ട​​ത്തി​​ൽ സു​​ധീ​​ഷ് - ര​​ഞ്ജു ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നും പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ആ​​ഷി​​ർ സു​​ധീ​​ഷ് (16) എ​​ന്നി​​വ​​രാ​​ണ് മ​​ര​​ണ​​പ്പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ പോ​​സ്റ്റ്മോ​​ർ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ച്ചു. ഇ​​ന്ന് രാ​​വി​​ലെ എ​​ട്ടി​​ന് കൊ​​ടി​​ത്തോ​​ട്ടം പ​​ക​​ൽ​​വീ​​ട്ടി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് വ​​യ്ക്കും. തു​​ട​​ർ​​ന്ന് 11നാ​​ണ് സം​​സ്കാ​​രം. ആ​​ഷി​​റി​​ന്‍റെ മൃ​​ത​​ദേ​​ഹം വെ​​ച്ചൂ​​ച്ചി​​റ തോ​​മ്പി​​ക്ക​​ണ്ടം വ​​ലി​​യ​​പ​​താ​​ൽ റേ​​ടീ​​മിം​​ഗ് ഗോ​​സ്പ​​ൽ മി​​നി​​സ്ട്രീ​​സ് സെ​​മി​​ത്തേ​​രി​​യി​​ലും ആ​​ഷ്‌​​ലി​​ന്‍റെ മൃ​​ത​​ദേ​​ഹം മു​​ക്കൂ​​ട്ടു​​ത​​റ പ​​ന​​യ്ക്ക​​വ​​യ​​ൽ ദി ​​പെ​​ന്ത​​ക്കോ​​സ്ത് ഫെ​​ലോ​​ഷി​​പ് ഇ​​ന്ത്യ സെ​​മി​​ത്തേ​​രി​​യി​​ലും സം​​സ്‌​​ക​​രി​​ക്കും. ആ​​ഷ്ബി​​ൻ, ലി​​സ​​മ്മ എ​​ന്നി​​വ​​രാ​​ണ് ആ​​ഷ്‌​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. അ​​ബി​​യ ആ​​ണ് ആ​​ഷി​​റി​​ന്‍റെ സ​​ഹോ​​ദ​​രി.

അ​​പ​​ക​​ട​​മെ​​ത്തി​​യ​​ത് ഫു​​ട്ബോ​​ൾ ക​​ളി​​ക്ക് പോ​​യി മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ

എ​​രു​​മേ​​ലി: ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​രു​​മേ​​ലി കൊ​​ടി​​ത്തോ​​ട്ടം പാ​​റ​​മ​​ട​​യി​​ലെ കു​​ള​​ത്തി​​ൽ ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി മ​​രി​​ച്ച​​ത് കു​​ളി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​യ​​ത് മൂ​​ല​​മ​​ല്ലെ​​ന്ന് ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കൂ​​ട്ടു​​കാ​​ർ മൊ​​ഴി ന​​ൽ​​കി. തൊ​​ട്ട​​ടു​​ത്ത പ​​റ​​മ്പി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ച്ച​​യ്ക്ക് ശേ​​ഷം ഫു​​ട്ബോ​​ൾ ക​​ളി​​ക്കാ​​ൻ പോ​​യ​​താ​​യി​​രു​​ന്നു അ​​യ​​ൽ​​വാ​​സി​​ക​​ളും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യ അ​​ഞ്ചു​​പേ​​ർ. മ​​ഴ മൂ​​ലം ക​​ളി ന​​ട​​ന്നി​​ല്ല. തു​​ട​​ർ​​ന്ന് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഇ​​വ​​ർ തി​​രി​​കെ മ​​ട​​ങ്ങി. എ​​ളു​​പ്പം വ​​രാ​​ൻ വേ​​ണ്ടി​​യാ​​ണ് പാ​​റ​​മ​​ട ഭാ​​ഗ​​ത്തു​​കൂ​​ടി വ​​ന്ന​​ത്.

വെ​​ള്ള​​വും മ​​ണ്ണും ചെ​​ളി​​യും നി​​റ​​ഞ്ഞ പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ന് സ​​മീ​​പം നി​​ന്ന് ഇ​​വ​​ർ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ സെ​​ൽ​​ഫി ചി​​ത്ര​​ങ്ങ​​ൾ അ​​ട​​ക്കം പ​​ക​​ർ​​ത്തി. വൈ​​കു​​ന്നേ​​രം 5.20ന് ​​ഈ ചി​​ത്ര​​ങ്ങ​​ൾ എ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കെ ത​​ന്നെ ഇ​​വ​​രു​​ടെ വാ​​ട്സ്ആ​​പ്പ് ഗ്രൂ​​പ്പി​​ൽ പോ​​സ്റ്റ്‌ ചെ​​യ്തി​​രു​​ന്നു. ആ​​ഷി​​ർ ചെ​​ളി​​യി​​ൽ താ​​ഴ്ന്നു​​പോ​​യ​​ത് ക​​ണ്ട് ര​​ക്ഷി​​ക്കാ​​ൻ ആ​​ഷ്‌​​ലി​​ൻ പി​​ന്നാ​​ലെ ഇ​​റ​​ങ്ങി താ​​ഴ്ന്നു​​പോ​​യി. ഇ​​തു​​ക​​ണ്ട് മ​​റ്റ് ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​റ​​ങ്ങി താ​​ഴ്ന്ന​​തോ​​ടെ ഒ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്ന ഒ​​രു വി​​ദ്യാ​​ർ​​ഥി അ​​വ​​സാ​​നം ഇ​​റ​​ങ്ങി​​യ ര​​ണ്ട് പേ​​രെ ഏ​​റെ പ്ര​​യാ​​സ​​പ്പെ​​ട്ട് വ​​ലി​​ച്ചു​​പൊ​​ക്കി ര​​ക്ഷി​​ച്ചു.

എ​​ന്നാ​​ൽ, ആ​​ദ്യം താ​​ഴ്ന്ന ആ​​ഷി​​ർ, ആ​​ഷ്‌​​ലി​​ൻ എ​​ന്നി​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. കി​​ണ​​ഞ്ഞു പ​​രി​​ശ്ര​​മി​​ച്ചി​​ട്ടും ഇ​​രു​​വ​​രെ​​യും ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​തോ​​ടെ ഫോ​​ണി​​ൽ വി​​ളി​​ച്ചു നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യം തേ​​ടു​​ക​​യും തു​​ട​​ർ​​ന്ന് പോ​​ലീ​​സും ഫ​​യ​​ർ ഫോ​​ഴ്‌​​സും എ​​ത്തി ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.

സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന വേ​​ണം

എ​​രു​​മേ​​ലി: കൊ​​ടി​​ത്തോ​​ട്ടം പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ൽ ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ച സം​​ഭ​​വം മു​​ൻ​​നി​​ർ​​ത്തി മേ​​ഖ​​ല​​യി​​ലെ പൊ​​തു കു​​ള​​ങ്ങ​​ൾ, ജ​​ലാ​​ശ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ സു​​ര​​ക്ഷാ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ശ​​ക്തം. പ്ര​​വ​​ർ​​ത്ത​​നം ഉ​​ള്ള​​തും ഇ​​ല്ലാ​​ത്ത​​തു​​മാ​​യ പാ​​റ​​മ​​ട​​ക​​ളി​​ൽ ആ​​ഴ​​വും ചെ​​ളി​​യും ചേ​​റും അ​​റി​​യാ​​തെ ഇ​​റ​​ങ്ങി അ​​പ​​ക​​ട​​ത്തി​​ൽ പെ​​ടാ​​ൻ സാ​​ധ്യ​​ത ഏ​​റെ​​യാ​​ണ്. ഇ​​ത്ത​​രം കു​​ള​​ങ്ങ​​ൾ അ​​ട​​ച്ചി​​ട​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

 

Tags : nattuvishesham district news

Recent News

Corehub Up