വൈക്കം: അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 ടണ്‍ കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നിയമാനുസൃത രേഖകളില്ലാതെ വൈക്കം ടിവി പുരത്തുനിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ച ലോഡാണ് ഉദ്യോഗസ്ഥര്‍ കുലശേഖരമംഗലത്തുവച്ചു വാഹനം പിന്തുടര്ന്നു പിടിച്ചെടുത്തത്.
നിയമലംഘനത്തിന് ഉള്‍നാടന്‍ ഫിഷറീസ് ചട്ടപ്രകാരം 40,000 രൂപ പിഴയും ഈടാക്കി. ജല-കരമാര്‍ഗങ്ങളിലൂടെ 200 കിലോയില്‍ കൂടുതല്‍ കക്ക, കക്കാത്തോട്, കക്ക ഇറച്ചി എന്നിവ കൊണ്ടുപോകണമെങ്കില്‍ ഫിഷറീസ് വകുപ്പ് നല്കുന്ന പെര്‍മിറ്റ് നിര്‍ബന്ധമാണ്. ഈ പെര്‍മിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുന്‍വര്‍ഷങ്ങളിലും പെര്‍മിറ്റില്ലാതെ കക്കാത്തോട് കടത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ ഫിഷറീസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോയ്സ് ഏബ്രഹാം അറിയിച്ചു.
ജില്ലാ അസി. ഡയറക്ടര്‍ എ. കൃഷ്ണകുമാരിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വൈക്കം ഫിഷറീസ് ഇന്‍സ്പെക്ടര്‍ ഓഫീസിലെ അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.എ. അഞ്ജലീദേവി, ഓഫീസ് ജീവനക്കാരായ പി.എ. ജിഷ്ണു, ജെ. ഗിരീഷ്, ആര്. സ്വാതിഷ്, സി.ബി. വിപിന്‍ എന്നിവര്‍ പങ്കെടുത്തു
Tags : nattu vishesham