മേഘാലയ, നാഗാലാൻഡ്, മണിപ്പുര്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിനായി പാലാ സിവില്‍
പാലാ: നാഗാലാൻഡ്, മേഘാലയ, മണിപ്പുര്‍, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍നിന്നായി 17 വിദ്യാര്‍ഥികള്‍ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനായി പ്രവേശനം നേടി. സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷനുമായി സഹകരിച്ച് നടപ്പില്‍വരുത്തിയ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് ഈ കുട്ടികള്‍ പഠനത്തിനായി എത്തിച്ചേര്‍ന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികളെ മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി.ജോര്‍ജുകുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജൂണ്‍ ബാച്ച് ക്ലാസുകള്‍ ഇന്നലെ ആരംഭിച്ചു. ജൂണ്‍, ഓഗസ്റ്റ് ബാച്ചുകളിലേക്ക് സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍ അവസരമുണ്ട്. വിവരങ്ങള്‍ക്ക് 9539381100, 8281447770.
Tags : nattuvishesham district news