x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഷം ര​ണ്ടാ​യി; മു​ട്ട​പ്പ​ള്ളി​യി​ൽ പ​ണിതീ​രാ​തെ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി


Published: June 30, 2026 04:31 AM IST | Updated: June 30, 2026 04:31 AM IST

മു​ട്ട​പ്പ​ള്ളി​യി​ലെ കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത നി​ല​യി​ൽ.

മു​ക്കൂ​ട്ടു​ത​റ: നി​ർ​ധ​ന​രും പ​ട്ടി​കജാ​തി വി​ഭാ​ഗ​ക്കാ​രും തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മു​ട്ട​പ്പ​ള്ളി​യി​ൽ നാ​ടി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്ന കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. 2024 ജൂ​ലൈ​യി​ലാ​യി​രു​ന്നു നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​നം. 25 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ക​രാ​ർ എ​ടു​ത്ത​യാ​ൾ സ്ഥ​ല​ത്തെ മ​ണ്ണ് ലെ​വ​ൽ ചെ​യ്ത ശേ​ഷം ന​ഷ്ടം ആ​ണെ​ന്നു പ​റ​ഞ്ഞ് പി​ന്മാ​റി. തു​ട​ർ​ന്ന് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി വീ​ണ്ടും പ​ദ്ധ​തി ത​യാ​റാ​ക്കി അ​നു​മ​തി നേ​ടി നി​ർ​മാ​ണം ടെ​ൻ​ഡ​ർ​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ നി​ർ​മാ​ണം അ​ന്തി​മഘ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ​ണി നി​ർ​ത്തിവച്ച അ​വ​സ്ഥ​യി​ലാ​ണ്.

നാ​ട്ടു​കാ​ര​നാ​യ ചൂ​ണ്ട​ശേ​രി നാ​രാ​യ​ണ​ൻ ശ​ങ്ക​ര​ൻ 72 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് 64 സെ​ന്‍റ് സ്ഥ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​. തു​ട​ർ​ന്ന് അ​വി​ടെ നി​ർ​മി​ച്ച ആ​ശു​പ​ത്രിക്കെ​ട്ടി​ടം പി​ന്നീ​ട് കാ​ല​പ്പ​ഴ​ക്കംമൂ​ലം ബ​ല​ക്ഷ​യ​ത്തി​ലാ​യ​തോ​ടെ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്.
ഇ​പ്പോ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ നി​ല​ച്ചി​രി​ക്കു​ക​യു​മാ​ണ്. പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ഇ​ട​പെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattuvishesham district news

Recent News

Corehub Up