x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​ണി​​മ​​ല ഇ​​ന്‍​ഫ​​ന്‍റ് ജീ​​സ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ അ​​ത്യാ​​ധു​​നി​​ക സി​​ടി സ്‌​​കാ​​ന്‍ ആ​​ന്‍​ഡ് അ​​ള്‍​ട്രാ സൗ​​ണ്ട് വി​​ഭാ​​ഗ​​ങ്ങ​​ള്‍ പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​ങ്ങി


Published: June 30, 2026 03:27 AM IST | Updated: June 30, 2026 03:27 AM IST

മ​​ണി​​മ​​ല ഇ​​ന്‍​ഫ​​ന്‍റ് ജീ​​സ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ പു​​തി​​യ സി​​ടി സ്‌​​കാ​​ന്‍, യു​​എ​​സ്ജി എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബ് നി​​ര്‍​വ​​ഹി​​ക്കു​​ന്നു. അ​​

മ​​ണി​​മ​​ല: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യുടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ണി​​മ​​ല​​യി​​ല്‍ തു​​ട​​ക്ക​​മി​​ട്ട ഇ​​ന്‍​ഫ​​ന്‍റ് ജീ​​സ​​സ് ഹോ​​സ്പി​​റ്റ​​ലി​​ല്‍ പു​​തു​​താ​​യി സ​​ജ്ജീ​​ക​​രി​​ച്ച അ​​ത്യാ​​ധു​​നി​​ക സി​​ടി സ്‌​​കാ​​ന്‍ ആ​​ന്‍​ഡ് ആ​​ള്‍​ട്രാ​​സൗ​​ണ്ട് വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും വെ​​ഞ്ച​​രി​​പ്പും ന​​ട​​ന്നു. ത​​ദ്ദേ​​ശ​​വാ​​സി​​ക​​ള്‍​ക്ക് കൂ​​ടു​​ത​​ല്‍ വേ​​ഗ​​ത്തി​​ലും കൃ​​ത്യ​​ത​​യോ​​ടെ​​യും രോ​​ഗ​​നി​​ര്‍​ണ​​യ സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് പു​​തി​​യ റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം ആ​​രം​​ഭി​​ച്ച​​ത്.

ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ വെ​​ഞ്ച​​രി​​പ്പു​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ക്കു​​ക​​യും അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തു. രോ​​ഗ​​ശാ​​ന്തി ശു​​ശ്രൂ​​ഷ​​യി​​ല്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും മാ​​ന​​വി​​ക​​ത​​യും കൈ​​കോ​​ര്‍​ക്കു​​മ്പോ​​ള്‍ സ​​മൂ​​ഹ​​ത്തി​​ന് വ​​ലി​​യ അ​​നു​​ഗ്ര​​ഹ​​ങ്ങ​​ള്‍ ല​​ഭി​​ക്കു​​മെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബ് ന​​വീ​​ക​​രി​​ച്ച റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ആ​​തു​​ര​​ശു​​ശ്രൂ​​ഷാ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​രം​​ഗ​​ത്ത് ശ്ര​​ദ്ധേ​​യ​​മാ​​യ മാ​​റ്റ​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്നെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ മു​​ഖ്യാ​​തി​​ഥി​​യാ​​യി ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്ത് സ്വി​​ച്ച് ഓ​​ണ്‍ ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു. ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത്, ഇ​​ന്‍​ഫ​​ന്‍റ് ജീ​​സ​​സ് ഹോ​​സ്പി​​റ്റ​​ല്‍ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ് പു​​ത്ത​​ന്‍​ചി​​റ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up