കടുത്തുരുത്തി: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലാണ് അപകടം. സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും എതിരേയെത്തിയ ടൂറിസ്റ്റ് ബസും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇറക്കത്തില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് എതിരേവന്ന സ്വകാര്യബസില്‍ ഇടിക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്വകാര്യ ബസില്‍ നിന്നുക്കൊണ്ടുള്ള യാത്രക്കാര്‍ കുറവായതിനാലാണ് വന്‍ദുരന്തം ഒഴിവായതെന്ന് പറയുന്നു.
അപകടത്തില്‍ ആര്‍ക്കും ഗൗരവമുള്ള പരിക്കുകളില്ല. രണ്ട് ബസുകളുടെയും മുന്‍വശം തകര്‍ന്നു.അപകടത്തെത്തുടര്‍ന്ന് ബസുകളിലെ യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റിവിട്ടു.
Tags : nattu vishesham Accident caused collision of buses