x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണ് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു


Published: June 30, 2026 04:25 AM IST | Updated: June 30, 2026 04:25 AM IST

സ്നേ​​​ഹ

തൃ​​​ശൂ​​​ര്‍: ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി ഹോ​​​സ്റ്റ​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ നാ​​​ലാം​​​നി​​​ല​​​യി​​​ല്‍​നി​​​ന്നു വീ​​​ണ് എം​​​ബി​​​ബി​​​എ​​​സ് ഒ​​​ന്നാം​​​വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​നി മ​​​രി​​​ച്ചു. കോ​​​ട്ട​​​യം ക​​​ല്ല​​​റ ചേ​​​ല​​​ക്ക​​​പ്പി​​​ള്ളി വീ​​​ട്ടി​​​ല്‍ സ്നേ​​​ഹ പൗ​​​ലോ​​​സാ​​​ണ് (20) മ​​​രി​​​ച്ച​​​ത്.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കേ​​​റ്റ സ്‌​​​നേ​​​ഹ​​​യെ ഹോ​​​സ്റ്റ​​​ല്‍ അ​​​ധി​​​കൃ​​​ത​​​രും സ​​​ഹ​​​പാ​​​ഠി​​​ക​​​ളും ചേ​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചു വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ആ​​​ശു​​​പ​​​ത്രി​​​ക്കു തൊ​​​ട്ട​​​ടു​​​ത്താ​​​ണു ഹോ​​​സ്റ്റ​​​ല്‍ ബ്ലോ​​​ക്ക്. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

 

അ​​​നു​​​ശോ​​​ചി​​​ച്ച് ജൂ​​​ബി​​​ലി മി​​​ഷ​​​ൻ
തൃ​​​ശൂ​​​ർ: ഹോ​​​സ്റ്റ​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു വീ​​​ണ് എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​നു​​​ശോ​​​ചി​​​ച്ചു. കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ജൂ​​​ബി​​​ലി മി​​​ഷ​​​ൻ പൂ​​​ർ​​​ണ​​​സ​​​ഹ​​​ക​​​ര​​​ണം​​​ന​​​ൽ​​​കും. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കൗ​​​ണ്‍​സ​​​ലിം​​​ഗും പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​ന്നു​​​ണ്ട്. മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ്വ​​​കാ​​​ര്യ​​​ത മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up